സംഘപരിവാര്‍ ആക്രമണത്തിന്റെയും ഭരണകൂട പകപോക്കലിന്റെയും ഇരകളെ സാക്ഷി നിര്‍ത്തി രാജ്യ തലസ്ഥാനത്ത് മുസലിം ലീഗ് പ്രതിഷേധ സംഗമം
ഡല്‍ഹി; 'ഭയമില്ലാത്ത ഇന്ത്യ, എല്ലാവരുടെയും ഇന്ത്യ'എന്ന പ്രമേയത്തില്‍ മുസ്ലിം ലീഗ് ഡല്‍ഹിയിലെ ജന്ദര്‍ മന്ദറില്‍ പ്രതിഷേധ സംഗമം നടത്തി. ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കണമെന്ന ആവശ്യവുമായി നൂറുകണക്കിന് പ്രവര്‍ത്തകരാണ് ജന്ദര്‍ മന്ദിറില്‍ തടിച്ചുകൂടിയത്. ദേശീയ പ്രസിഡന്റ് പ്രൊഫ. ഖാദര്‍ മൊയ്തീന്‍ സാഹിബ് ഉദ്ഘാടനം നിര്‍വ്വഹിച്ച പരിപാടിയില്‍ ജാര്‍ഖണ്ഡിലെ ആള്‍ക്കൂട്ട ഭീകരതയുടെ ഇര തബ്‌റേസ് അന്‍സാരിയുടെ ഭാര്യ ശഹിസ്ത പര്‍വീണ്‍, തടവില്‍ കഴിയുന്ന സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേത ഭട്ട്, കത്വ കേസിലെ അഭിഭാഷകന്‍ അഡ്വ. മുബീന്‍ ഫാറൂഖി തുടങ്ങിയവരും സംബന്ധിച്ചു.
മോഡി സര്‍കാര്‍ ഭരണത്തിലേറിയ ശേഷം സംഘപരിവാര്‍ ആക്രമണത്തിന്റെയും ഭരണകൂട പകപേക്കലിന്റെയും ഇരയായവരുടെ ബന്ധുക്കളും പരിപാടിയുല്‍ സംബന്ധിച്ചു.നാള്‍ക്കു നാള്‍ വര്‍ദ്ധിച്ച് വരുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ ,കശ്മീര്‍, മുത്തലാഖ് നിയമ നിര്‍മ്മാണം തുടങ്ങിയ ന്യൂനപക്ഷ വിരുദ്ധ നിയമ നിര്‍മാണത്തില്‍ പ്രതിഷേധച്ചായിരുന്നു സംഗമം. ആസാമിലെ പൗരത്വ പ്രശ്‌നവുമായി ബന്ധെപെട്ടു മുസ്ലിം ലീഗ് ഡെലിഗേഷന്‍ നാളെ ആസാം സന്ദര്‍ശിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."