HOME
DETAILS

എം.എല്‍.എയുടെ പരസ്യബോര്‍ഡ് നീക്കം ചെയ്യാത്തത് വിവാദമാകുന്നു

  
backup
November 04 2018 | 21:11 PM

%e0%b4%8e%e0%b4%82-%e0%b4%8e%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%8e%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%aa%e0%b4%b0%e0%b4%b8%e0%b5%8d%e0%b4%af%e0%b4%ac%e0%b5%8b%e0%b4%b0%e0%b5%8d%e2%80%8d


കൊടുവള്ളി: പൊതുജനങ്ങള്‍ക്കും വഴിയാത്രക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയില്‍ കെട്ടിയ ഫ്‌ളക്‌സ് ബോര്‍ഡുകളും ബാനറുകളും നീക്കം ചെയ്യാനുള്ള ഹൈക്കോടതിയുടെ ഉത്തരവിനു പുല്ലുവില. ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഇത്തരത്തില്‍ സ്ഥാപിച്ച ബോര്‍ഡുകള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നീക്കം ചെയ്ത് തുടങ്ങിയിട്ടും എം.എല്‍.എയുടെ പരസ്യബോര്‍ഡ് മാറ്റിയില്ല. കൊടുവള്ളിയില്‍ ദേശീയപാതയോരത്ത് പി.ഡബ്ല്യു.ഡി ഓഫിസിനു സമീപം കരിങ്കമണ്ണ്കുഴി വളവിലെ എം.എല്‍.എയുടെ പരസ്യബോര്‍ഡ് അധികൃതര്‍ നീക്കം ചെയ്യാത്തത് വിവാദമാകുന്നു.
കാരാട്ട് റസാഖ് എം.എല്‍.എയുടെ നന്മ വികസന പദ്ധതിയുടെ പ്രചാരണാര്‍ഥം സ്ഥാപിച്ച കൂറ്റന്‍ ബോര്‍ഡാണു നീക്കം ചെയ്യാത്തത്. കൊടുവള്ളി നഗരസഭാ പരിധിയില്‍ മാത്രം 538 ഓളം ബോര്‍ഡുകള്‍ കോടതി ഉത്തരവിനെ തുടര്‍ന്ന് പൊളിച്ചുനീക്കിയിട്ടും എം.എല്‍.എയുടെ പരസ്യബോര്‍ഡ് മാത്രം നീക്കാത്തത് കോടതിയലക്ഷ്യമാണെന്നാണ് വിലയിരുത്തല്‍.
പ്രസ്തുത സ്ഥലത്തേതുള്‍പ്പെടെ കൊടുവള്ളി ടൗണിനു പരിസരത്തെ നാലോളം ബോര്‍ഡുകള്‍ അടിയന്തരമായി നീക്കം ചെയ്യണമെന്ന് ജില്ലാ നോഡല്‍ ഓഫിസര്‍ കൊടുവള്ളി നഗരസഭാ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ബോര്‍ഡ് സ്ഥാപിച്ച പരസ്യ ഏജന്‍സിയെയും എം.എല്‍.എ ഓഫിസിനെയും ബന്ധപ്പെട്ടെങ്കിലും ഇതുവരെ ബോര്‍ഡ് നീക്കം ചെയ്യാന്‍ തയാറായിട്ടില്ലെന്ന് നഗരസഭാ അധികൃതര്‍ അറിയിച്ചു.
അതേസമയം ബോര്‍ഡ് സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് തനിക്ക് ഉത്തരവാദിത്തമില്ലെന്നും അനുമതിയില്ലാതെയാണു സ്ഥാപിച്ചതെങ്കില്‍ കോടതി ഉത്തരവ് മാനിച്ച് അതു പൊളിച്ചുമാറ്റാന്‍ നഗരസഭക്ക് അധികാരമുണ്ടെന്നും കാരാട്ട് റസാഖ് എം.എല്‍.എ സുപ്രഭാതത്തോട് പറഞ്ഞു. ബോര്‍ഡ് സ്ഥാപിച്ച സ്ഥലത്തിന്റെ ഉടമയും ബന്ധപ്പെട്ട പരസ്യ ഏജന്‍സിയുമാണു നഗരസഭയില്‍നിന്ന് അനുമതി നേടിയെടുക്കേണ്ടത്. അനുമതിയില്ലാതെയാണു ബോര്‍ഡ് സ്ഥാപിച്ചതെങ്കില്‍ നഗരസഭയ്ക്കു നടപടിയെടുക്കാമെന്നും എം.എല്‍.എ പറഞ്ഞു.
എന്നാല്‍ ബോര്‍ഡ് നീക്കം ചെയ്യാനാവശ്യപ്പെട്ട് പരസ്യ ഏജന്‍സിയെ ബന്ധപ്പെട്ടപ്പോള്‍ അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എം.എല്‍.എ നോക്കിക്കൊള്ളാമെന്ന് അറിയിച്ചിട്ടുണ്ടെന്നാണു മറുപടി ലഭിച്ചതെന്ന് കൊടുവള്ളി നഗരസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ എ.പി മജീദ് മാസ്റ്റര്‍ പറഞ്ഞു. പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനു നഗരസഭയ്ക്ക് പ്ലാന്‍ ഉള്‍പ്പെടെ രേഖകള്‍ സമര്‍പ്പിച്ച് ലൈസന്‍സ് എടുത്ത് ഫീസടച്ച് അനുമതി വാങ്ങണമെന്നിരിക്കെ നിയമം ലംഘിച്ച് ഇത്തരം പ്രവൃത്തികള്‍ നടത്തുന്നത് സത്യപ്രതിജ്ഞാ ലംഘനമാണെന്ന് അദ്ദേഹം ആരോപിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയില്‍ ശക്തമായ മഴ ജാഗ്രതാ മുന്നറിയിപ്പ്

uae
  •  3 months ago
No Image

എ.ഡി.ജി.പിയുടെ മേല്‍ ഒരു പരുന്തും പറക്കില്ല; മുഖ്യമന്ത്രി ഒരു ക്രിമിനലിനെ കെട്ടിപ്പിടിച്ചിരിക്കുന്നു; അന്‍വര്‍   

Kerala
  •  3 months ago
No Image

കുവൈത്തിൽ വിദേശികൾക്ക് പൗരത്വം നൽകുന്ന നിയമ ഭേദഗതിക്ക് അംഗീകാരം

Kuwait
  •  3 months ago
No Image

പൊലിസ് സ്വര്‍ണം പിടികൂടുന്നത് തുടരണം; സ്വര്‍ണക്കടത്ത് ഇനി കസ്റ്റംസിനെ അറിയിച്ചാല്‍ പോരെയെന്ന എഡിജിപിയുടെ നിര്‍ദ്ദേശം തള്ളി ഡിജിപി

Kerala
  •  3 months ago
No Image

അരിയുടെ കയറ്റുമതി നിരോധനം പിൻവലിച്ചു; യുഎഇയിൽ അരി വില കുറയും

uae
  •  3 months ago
No Image

വന്‍ ഡിസ്കൗണ്ട് സെയിലുമായി എയര്‍ അറേബ്യ

uae
  •  3 months ago
No Image

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം

Kerala
  •  3 months ago
No Image

ശൈത്യകാലം പ്രമാണിച്ച് കൂടൂതല്‍ സര്‍വീസുകളൊരുക്കി, ബജറ്റ് എയര്‍ലൈനായ സ്‌കൂട്ട്

National
  •  3 months ago
No Image

അന്‍വറിന്റെ പിന്നില്‍ മതമൗലികവാദ സംഘടനകളെന്ന് പാലൊളി മുഹമ്മദ് കുട്ടി

Kerala
  •  3 months ago
No Image

വേള്‍ഡ് സ്‌കില്‍സ് കോമ്പറ്റീഷനില്‍ ഇന്ത്യന്‍ തിളക്കം; വെങ്കലവുമായി തൃശൂര്‍ സ്വദേശി

Kerala
  •  3 months ago