ജാസ്മിന്‍ അഹമ്മദിനെ ജില്ലാ സെഷന്‍സ് കോടതിയില്‍ ഹാജരാക്കാന്‍ ഉത്തരവ്
കാസര്‍കോട്: ഐ.എസ് ബന്ധത്തിന്റെ പേരില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന ജാസ്മിന്‍ അഹമ്മദിനെ കാസര്‍കോട് സെഷന്‍ കോടതിയില്‍ ഹാജരാക്കാന്‍ ഉത്തരവ്. യുവതിയെ കൂടുതല്‍ തെളിവെടുപ്പിനായി അന്വേഷണസംഘം കസ്റ്റഡിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിക്കവെയാണ് കോടതി ഇന്ന് ഇവരെ സെഷന്‍ കോടതിയില്‍ ഹാജരാക്കണമെന്ന് ഉത്തരവിട്ടത്.
തൃക്കരിപ്പൂര്‍ ഉടുമ്പുന്തലയിലെ അബ്ദുല്‍ റഷീദ്, ഭാര്യ ആയിഷ, ഇവരുടെ മകള്‍ രണ്ടരവയസുകാരി സാറ എന്നിവരെ കാണാതായതായി കാണിച്ചു അബ്ദുല്‍ റഷീദിന്റെ പിതാവ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് ബിഹാര്‍ സ്വദേശിനിയും റഷീദിന്റെ രണ്ടാം ഭാര്യയുമായ ജാസ്മിന്‍ അഹമ്മദിനെ പൊലിസ് പ്രതി ചേര്‍ത്തത്. അബ്ദുല്‍ റഷീദുമായി നിരന്തരം ജാസ്മിന്‍ ബന്ധപ്പെട്ടതിന്റെ തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചതോടെയാണ് ഇവരെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിന് പൊലിസ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടത്. റഷീദിന്റെ ലാപ്‌ടോപ്പും എ.ടി.എം കാര്‍ഡുകളും ഉള്‍പ്പെടെയുള്ളവ ജാസ്മിന്‍ ഉപയോഗിച്ചതായി അന്വേഷണസംഘം കണ്ടെത്തിയതായി സൂചനയുണ്ട്.
ബിഹാര്‍ സ്വദേശിയായ മുഹമ്മദ് സാഹിദിന്റെ മകളായ ജാസ്മിന്‍ വിദേശത്തായിരുന്നു താമസിച്ചിരുന്നത്. പിന്നീട് ഈ കുടുംബം ഡല്‍ഹിയില്‍ എത്തുകയും ജാസ്മിനെ ബംഗളൂരുവിലെ ബിരുദപഠനത്തിന് ചേര്‍ത്തതായും പറയുന്നു. ഇതിനിടയിലാണ് ഇവര്‍ അബ്ദുല്‍ റഷീദുമായി പരിചയപ്പെട്ടതെന്നാണ് സൂചന.
ജാസ്മിന്റെ മുന്‍വിവാഹ ബന്ധത്തില്‍ ഒരു ആണ്‍കുട്ടിയുണ്ട്. നാല് വയസുകാരനായ ഈ കുട്ടി ജാസ്മിനോടൊപ്പം ഇപ്പോള്‍ ജയിലിലാണ്. കുട്ടിയെ ജാസ്മിന്റെ മാതാപിതാക്കളെ ഏല്‍പ്പിക്കാനുള്ള നീക്കത്തിലാണ് പൊലിസ്. ഡല്‍ഹി സ്വദേശിയായ സാജിദ് അഹമ്മദാണ് ജാസ്മിന്റെ ആദ്യ ഭര്‍ത്താവെന്ന സൂചനയും പുറത്തുവന്നിട്ടുണ്ട്.
പൊലിസ് നല്‍കിയ കസ്റ്റഡി അപേക്ഷയില്‍ ഇന്ന് കോടതി വിധിപറയും. കാബൂളിലേക്കു പോകാനുള്ള യാത്രക്കിടയിലാണ് ഡല്‍ഹി വിമാനത്താവളത്തില്‍ വച്ച് ജാസ്മിനെ എംബാര്‍കേഷന്‍ ഉദ്യോഗസ്ഥര്‍ സംശയത്തിന്റെ പേരില്‍ തടഞ്ഞുവച്ചതും പിന്നീട് അറസ്റ്റുചെയ്തതും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."