ലോറിയില്‍ വന്ന ടണ്‍ കണക്കിന് കോഴിവേസ്റ്റ് പൂട്ട് തകര്‍ത്ത് പറമ്പിലേക്ക് തള്ളിയ നിലയില്‍
ചങ്ങരംകുളം: സംസ്ഥാന പാതയ്ക്കരികിലെ പറമ്പില്‍ ഗ്രില്ല് തകര്‍ത്ത് ലോറിയിലെത്തിയ ടണ്‍ കണക്കിന് മാലിന്യം തള്ളിയതായി പരാതി.
ചൂണ്ടല്‍ - കുറ്റിപ്പുറം സംസ്ഥാന പാതയില്‍ ചിയ്യാനൂര്‍ പാടത്ത് പഞ്ചിങ്ങ് സ്റ്റേഷന് സമീപത്തായി ചങ്ങരംകുളത്തെ ന്യൂസിറ്റി ഡ്രൈവിങ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഡ്രൈവിങ് പരിശീലനവും ടെസ്റ്റും നടത്തുന്ന ഒഴിഞ്ഞ പറമ്പിലെ ഗേറ്റ് പൂട്ട് തകര്‍ത്ത് വാഹനം അകത്ത് കയറ്റിയാണ് ടണ്‍ കണക്കിന് കോഴി വേസ്റ്റ് നൂറ് കണക്കിന് ചാക്കുകളിലാക്കിയാണ് തള്ളിയിരിക്കുന്നത്.
ഏതാനും ദിവസത്തെ വേസ്റ്റുകള്‍ കോഴിക്കടകളില്‍ നിന്ന് ശേഖരിച്ചത് ഒരുമിച്ച് ഉപേക്ഷിച്ചതാകാം എന്നാണ് നിഗമനം. സ്ഥലം ഉടമ ചങ്ങരംകുളം പൊലിസിന് രേഖാമൂലം പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്നും പ്രതികളെ പിടി കൂടുമെന്നും ചങ്ങരംകുളം എസ്.ഐ കെ.പി മനേഷ് പറഞ്ഞു. അസഹ്യമായ ദുര്‍ഗന്ധം മൂലം പരിസരത്തേക്ക് ആളുകള്‍ക്ക് പോകാന്‍ പോലും കഴിയാത്ത അവസ്ഥയാണ് ഉള്ളത്. ചങ്ങരംകുളത്തെ അറവ് മാലിന്യങ്ങള്‍ ശേഖരിക്കുന്ന വാഹനങ്ങള്‍ കേന്ദ്രീകരിച്ച് മാത്രം അന്വേഷണം നടത്തിയാല്‍ ഈ സാമൂഹ്യ വിരുദ്ധരെ പിടികൂടാന്‍ കഴിയുമെന്ന് നാട്ടുകാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."