കണ്ണൂരില്‍ വീണ്ടും ലഹരിവേട്ട; മൂന്നുപേര്‍ പിടിയില്‍
കണ്ണൂര്‍: തുടര്‍ച്ചയായ രണ്ടാംദിവസവും കണ്ണൂരില്‍ എക്സൈസിന്റെ ലഹരിവേട്ടയില്‍ മൂന്നുപേര്‍ പിടിയിലായി.
ശനിയാഴ്ച ബ്രൗണ്‍ ഷുഗറുമായി ഒരാള്‍ പിടിയിലായതിനു പിന്നാലെയാണ് ഇന്നലെ കണ്ണൂര്‍ ചാലയില്‍ വച്ച് ലഹരിഗുളികകളും കഞ്ചാവും സഹിതം മൂന്നു യുവാക്കളെ എക്സൈസ് സംഘം അറസ്റ്റുചെയ്തത്. എക്സൈസ് നാര്‍കോട്ടിക് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സതീഷ് കുമാറിന് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് ചാല ഹൈസ്കൂളിന് സമീപം വാഹന പരിശോധന നടത്തവെയാണ് ഇവര്‍ പിടിയിലായത്. വാഹനം നിര്‍ത്തുവാന്‍ കൈകാണിച്ചെങ്കിലും നിര്‍ത്താതെ പോയ സ്കൂട്ടറും കാറും പിന്തുടര്ന്ന് ചാല മെയിന്‍ സ്റ്റോപ്പില്‍ വച്ച് പിടികൂടുകയായിരുന്നു. ശ്രീകണ്ഠാപുരം കോട്ടൂരിലെ അമ്മാന്കുന്നുമ്മല് പി.പി അയൂബിന്റെ മകന് ഇസ്ഹാഖ്(28), മീത്തലകത്ത് വീട്ടില്‍ റസാഖിന്റെ മകന് സിറാജുദ്ദിന്(28) എന്നിവരെ മുന്നൂറ് ഗ്രാം കഞ്ചാവുമായി റിട്സ് കാര്‍ സഹിതമാണ് പിടികൂടിയത്. വലിയന്നൂര്‍ കോളനിയിലെ അനില്‍ കുമാറിന്റെ മകന് കെ. നിഖില്‍ (21) ഓടിച്ച ആക്സസ് സ്കൂട്ടറില്‍ നിന്ന് നിരോധിത ലഹരി ഗുളിക നൈട്രോ സെപാം (10 ഗ്രാം) പിടിച്ചെടുത്തു.
നിഖിലിന്റെ സ്കൂട്ടറിലുണ്ടായിരുന്ന രണ്ട് യുവാക്കള്‍ ബ്ലേഡ് വച്ച് എക്സൈസ് ഉദ്യോഗസ്ഥരെ അക്രമിച്ച് ഓടി രക്ഷപ്പെട്ടു.
മണിക്കൂറുകളോളം ചാല ടൗണിനെ ഇവര്‍ ഭീകരാവസ്ഥയിലാക്കിയതായി ഉദ്യോസ്ഥരും നാട്ടുകാരും പറഞ്ഞു.
നിറുത്താതെ പോയ വാഹനം ചാലയിലെത്തിയപ്പോള്‍ നാട്ടുകാരുടെ സമയോചിതമായ ഇടപെടലിലൂടെയാണ് പ്രതികളെ പിടികൂടാനായത്. ഓടിപ്പോയ രണ്ടു പ്രതികള്‍ക്കെതിരേ കുറ്റം ചുമത്തി എക്സൈസ് നിരീക്ഷിച്ച് വരികയാണ്. ലഹരിവസ്തുക്കള്‍ പിടികൂടുന്നത് വര്‍ധിച്ചതോടെ വരും ദിവസങ്ങളില്‍ ശക്തമായ പരിശോധനകള്‍ നടത്തുവാന്‍ ഡെപ്യൂട്ടി എക്സൈസ് കമ്മിഷണര്‍ പി.കെ സുരേഷ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി.
നാര്‍കോട്ടിക് സ്പെഷ്യല്‍ സ്ക്വാഡ് അംഗങ്ങളായ പ്രിവന്റിവ് ഓഫിസര്‍ വി.കെ ഷിബു, എക്സൈസ് ഓഫിസര്‍മാരായ ഒ. ലിമേഷ്, കെ. ഇസ്മാഈല്‍, ഉത്തരമേഖല ജോയന്റ് എക്സൈസ് കമ്മിഷണര്‍ സ്പെഷ്യല്‍ സ്ക്വാഡ് അംഗങ്ങളായ പി. ജലീഷ്, കെ. ബിനീഷ് എന്നിവരടങ്ങുന്ന സംഘമാണ് ലഹരികടത്തിയ യുവാക്കളെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."