HOME
DETAILS

നാലാം ഡിവിഷന്‍ ടീമിനോട് പരാജയപ്പെട്ട് ടോട്ടനം

  
backup
September 25, 2019 | 7:25 PM

%e0%b4%a8%e0%b4%be%e0%b4%b2%e0%b4%be%e0%b4%82-%e0%b4%a1%e0%b4%bf%e0%b4%b5%e0%b4%bf%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%9f%e0%b5%80%e0%b4%ae%e0%b4%bf%e0%b4%a8%e0%b5%8b%e0%b4%9f%e0%b5%8d

 


ലണ്ടന്‍: ഇംഗ്ലീഷ് ഫുട്‌ബോള്‍ ലീഗ് കപ്പിലെ പ്രീക്വാര്‍ട്ടറില്‍ കരുത്തരായ ടോട്ടനം ഞെട്ടിക്കുന്ന തോല്‍വി വഴങ്ങിയപ്പോള്‍ മാഞ്ചസ്റ്റര്‍ സിറ്റിയും ആഴ്‌സനലും വമ്പന്‍ ജയം സ്വന്തമാക്കി.
നാലാം ഡിവിഷന്‍ മാത്രം കളിക്കുന്ന കോള്‍ചെസ്റ്ററാണ് ടോട്ടനത്തെ വീഴ്ത്തിയത്. പെനല്‍റ്റി ഷൂട്ടൗട്ടില്‍ 3-4നായിരുന്നു ടോട്ടനത്തിന്റെ പരാജയം. നിശ്ചിത സമയത്ത് ഇരുടീമിനും ഗോള്‍ നേടാനായില്ല. മത്സരത്തില്‍ 75 ശതമാനവും പന്ത് കൈവശം വെച്ചത് ടോട്ടനമാണ്.
19 തവണ ഗോളാക്രമണവും നടത്തിയെങ്കലും ഫലം മാത്രം കണ്ടില്ല. ഹാരി കെയ്ന്‍ ഇല്ലാതെ ഇറങ്ങിയ ടോട്ടനം നിരയില്‍ ഒരുപിടി യുവതാരങ്ങള്‍ ഇടം നേടി. രണ്ടാം മിനുട്ടില്‍ ഹ്യു മിന്‍ സണ്ണിനേയും ക്രിസ്റ്റ്യന്‍ എറിക്‌സനേയും എറിക് ലമേലയേയുമൊക്കെ ഗോള്‍ കണ്ടെത്താനായി ഇറക്കിയെങ്കിലും ഗോള്‍ പിറക്കാതിരുന്നതോടെ മത്സരം പെനല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീളുകയായിരുന്നു.
ഡെലെ അലിയും എറിക് ലമേലയും ഹ്യു മിന്‍ സണ്ണും ടോട്ടനത്തിനായി ലക്ഷ്യം കണ്ടപ്പോള്‍ ക്രിസ്റ്റ്യന്‍ എറിക്‌സന്‍, ലൂക്കാസ് മൗറ എന്നിവര്‍ പെനല്‍റ്റി പാഴാക്കി. കോള്‍ചെസ്റ്ററിന്റെ ജെവാനി ബ്രൗണിന്റെ പെനല്‍റ്റിയും പാഴായി. ലീഗ് കപ്പില്‍ ആദ്യമായാണ് കോള്‍ചെസ്റ്റര്‍ നാലാം റൗണ്ടിലേക്ക് മുന്നേറുന്നത്.
പ്രസ്റ്റന്‍ നോര്‍ത്ത് എന്‍ഡിനെതിരേ 3-0നായിരുന്നു സിറ്റിയുടെ ജയം. റഹീം സ്റ്റര്‍ലിങ് (19), ഗബ്രിയേല്‍ ജീസസ് (35) എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ റയന്‍ ലെഡ്‌സണിന്റെ സെല്‍ഫ് ഗോളും സിറ്റിക്ക് തുണയായി. അതേസമയം, ആഴ്‌സനല്‍ 5-0ന് നോട്ടിങ്ഹാം ഫോറസ്റ്റിനെ തകര്‍ത്തു വിടുകയായിരുന്നു. ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി (31, 90+2) ഇരട്ടഗോള്‍ നേടി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'അവൻ കോളനിവൽക്കരിക്കപ്പെട്ട കാമറൂൺകാരൻ'; കിലിയൻ എംബാപ്പെയ്ക്കെതിരെ വംശീയ അധിക്ഷേപവുമായി പരാഗ്വേ സെനറ്റർ

Football
  •  15 days ago
No Image

രാജ്യത്ത് 20 കോടി വാഹനങ്ങൾ ഓടുന്നത് E20 ഇന്ധനത്തിൽ; ഒരൊറ്റ പരാതി പോലുമില്ലെന്ന് കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി

National
  •  15 days ago
No Image

ഫിഫ ലോകകപ്പിന്റെ 96 വർഷത്തെ ചരിത്രം തിരുത്തി ബെൽജിയൻ ഇതിഹാസം; സൂപ്പർ സബ്ബായി മാറുന്ന പടക്കുതിര

Football
  •  15 days ago
No Image

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കൽ കോളേജ്, എയിംസിനായി 10 സ്ഥലങ്ങൾ: കേന്ദ്രവുമായി ചർച്ച നടത്തി കേരളം, അനുകൂല പ്രതികരണമെന്ന് മന്ത്രി കെ. മുരളീധരൻ

Kerala
  •  15 days ago
No Image

വയനാട് കള്ളാടി മണ്ണിടിച്ചിൽ: 'പ്രതിസന്ധി ഘട്ടത്തിൽ ഒപ്പമുണ്ടാകും'- രാഹുൽ ഗാന്ധി 

Kerala
  •  15 days ago
No Image

പേപ്പറിൽ അർജന്റീന ശക്തർ, പക്ഷെ കളി മാറും; പ്രീ ക്വാർട്ടറിൽ ഈജിപ്തിനെ കുറച്ചുകണ്ടാൽ മെസിപ്പടയ്ക്ക് പണി പാളുമോ?

Football
  •  15 days ago
No Image

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ ലഹരിവേട്ട: 5.8 കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി തൃശൂർ സ്വദേശിനി പിടിയിൽ

Kerala
  •  15 days ago
No Image

വെനസ്വേല ഭൂകമ്പം: മരണം 3500 കടന്നു; പകർച്ചവ്യാധി ഭീതിയിൽ പതിനായിരങ്ങൾ

International
  •  15 days ago
No Image

ലോകത്തിന്റെ നെറുകയിലേക്ക് മെസി; പുതിയ ചരിത്ര റെക്കോർഡിലേക്ക് അർജന്റൈൻ നായകൻ

Football
  •  15 days ago
No Image

അഫ്ഗാൻ മുൻ പേസർ ഷാപൂർ സദ്രാൻ അന്തരിച്ചു; വിടവാങ്ങിയത് 39-ാം പിറന്നാളിന് തലേന്ന്

Cricket
  •  15 days ago