HOME
DETAILS

കാലിക്കറ്റ് അറിയിപ്പുകള്‍

  
backup
August 04 2016 | 18:08 PM

%e0%b4%95%e0%b4%be%e0%b4%b2%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%85%e0%b4%b1%e0%b4%bf%e0%b4%af%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%95%e0%b4%b3

ഇന്‍ഡക്ഷന്‍ പ്രോഗ്രാം

കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്‌നോളജിയില്‍ 2016-ല്‍ പ്രവേശനം നേടിയ ബി.ടെക് ഒന്നാം സെമസ്റ്റര്‍ വിദ്യാര്‍ഥികള്‍ക്കുള്ള ഇന്‍ഡക്ഷന്‍ പ്രോഗ്രാം ആഗസ്റ്റ് എട്ടിന് രാവിലെ ഒമ്പത് മണിക്ക് സര്‍വകലാശാലാ സെമിനാര്‍ കോംപ്ലക്‌സില്‍ നടക്കും. എല്ലാ ബി.ടെക് ഒന്നാം സെമസ്റ്റര്‍ വിദ്യാര്‍ഥികളും രക്ഷാകര്‍ത്താക്കള്‍ക്കൊപ്പം പങ്കെടുക്കണം. രജിസ്‌ട്രേഷന് 0494 2400220 എന്ന നമ്പറില്‍ ബന്ധപ്പെടുക.

സ്‌പോട്ട് അഡ്മിഷന്‍

എന്‍ജിനീയറിങ് കോളജില്‍ (സി.യു.ഐ.ഇ.ടി) ബി.ടെക് കോഴ്‌സിന് ഒഴിവുള്ള സീറ്റുകളിലേക്ക് ആഗസ്റ്റ് ആറിന് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. യോഗ്യരായവര്‍ (കീം (KEAM) 2016 റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍) എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം രാവിലെ 11 മണിക്ക് കോളജ് ഓഫിസില്‍ ഹാജരാകണം.

പരീക്ഷ

അവസാന വര്‍ഷ ബി.എച്ച്.എം.എസ് അഡീഷനല്‍സപ്ലിമെന്ററി പരീക്ഷ ആഗസ്റ്റ് പത്തിന് രാവിലെ 9.30-ന് ആരംഭിക്കും.

എം.എ അറബിക്
വൈവാ വോസി

വിദൂരവിദ്യാഭ്യാസം മൂന്ന്, നാല് സെമസ്റ്റര്‍ എം.എ അറബിക് ഏപ്രില്‍മെയ് 2016 പരീക്ഷയുടെ വൈവാ വോസി ആന്‍ഡ് സൈമള്‍ട്ടെനിയസ് ട്രാന്‍സ്‌ലേഷന്‍ ആഗസ്റ്റ് 11 മുതല്‍ 19 വരെ സര്‍വകലാശാലാ സ്‌പെഷ്യല്‍ സപ്ലിമെന്ററി യൂനിറ്റില്‍ നടക്കും. വിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാ അപേക്ഷ

രണ്ടാം സെമസ്റ്റര്‍ എം.എഡ് (2015 പ്രവേശനം) റഗുലര്‍ പരീക്ഷക്ക് പിഴകൂടാതെ ആഗസ്റ്റ് 12 വരെയും 150 രൂപ പിഴയോടെ ആഗസ്റ്റ് 17 വരെയും ഓണ്‍ലൈനില്‍ അപേക്ഷിക്കാം. പരീക്ഷ ആഗസ്റ്റ് 31-ന് ആരംഭിക്കും.

ഡിപ്ലോമ ഇന്‍ ജെമ്മോളജി സപ്ലിമെന്ററി പരീക്ഷക്ക് പിഴകൂടാതെ ആഗസ്റ്റ് 22 വരെയും 150 രൂപ പിഴയോടെ ആഗസ്റ്റ് 27 വരെയും ഓണ്‍ലൈനില്‍ അപേക്ഷിക്കാം. അപേക്ഷയുടെ പ്രിന്റൗട്ട് ജെ.സി.ഇ-8, എക്‌സാം ഡിസ്റ്റന്‍സ് എഡ്യുക്കേഷന്‍, യൂനിവേഴ്‌സിറ്റി ഓഫ് കാലിക്കറ്റ്, കാലിക്കറ്റ് യൂനിവേഴ്‌സിറ്റി പി.ഒ, 673 635 എന്ന വിലാസത്തില്‍ ലഭിക്കണം.

ബി.ഐ.ഡി രണ്ട്, നാല്, അഞ്ച് സെമസ്റ്റര്‍ പരീക്ഷകള്‍ക്ക് പിഴകൂടാതെ ആഗസ്റ്റ് 23 വരെയും 150 രൂപ പിഴയോടെ ആഗസ്റ്റ് 27 വരെയും ഓണ്‍ലൈനില്‍ അപേക്ഷിക്കാം. അപേക്ഷയുടെ പ്രിന്റൗട്ട് ജെ.സി.ഇ-8, എക്‌സാം ഡിസ്റ്റന്‍സ് എഡ്യുക്കേഷന്‍, യൂനിവേഴ്‌സിറ്റി ഓഫ് കാലിക്കറ്റ്, കാലിക്കറ്റ് യൂനിവേഴ്‌സിറ്റി പി.ഒ, 673 635 എന്ന വിലാസത്തില്‍ ലഭിക്കണം.

നാലാം സെമസ്റ്റര്‍ എം.പി.എഡ് റഗുലര്‍സപ്ലിമെന്ററി പരീക്ഷകള്‍ക്ക് ഓണ്‍ലൈന്‍ അപേക്ഷ പിഴകൂടാതെ ആഗസ്റ്റ് 12 വരെയും 150 രൂപ പിഴയോടെ ആഗസ്റ്റ് 16 വരെയും പരീക്ഷാഭവനില്‍ സ്വീകരിക്കും. പരീക്ഷ ആഗസ്റ്റ് 31-ന് ആരംഭിക്കും.

ഫൈനല്‍ എം.ബി.ബി.എസ് പുനര്‍മൂല്യനിര്‍ണയ ഫലം

ഫൈനല്‍ എം.ബി.ബി.എസ് പാര്‍ട്ട് ഒന്ന് നവംബര്‍ 2015 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഉത്തരക്കടലാസ് തിരിച്ചറിയാന്‍ ആഗ്രഹിക്കുന്നവര്‍ 15 ദിവസത്തിനകം പരീക്ഷാഭവനുമായി ബന്ധപ്പെടുക.

യു.പി. സ്‌കൂള്‍
വിദ്യാര്‍ഥികള്‍ക്ക്
ക്വിസ് മത്സരം

മലപ്പുറം ജില്ലയിലെ യു.പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ആഗസ്റ്റ് 23-ന് സര്‍വകലാശാലാ ഗാന്ധി ചെയറിന്റെ ആഭിമുഖ്യത്തില്‍ 'ഗാന്ധിജിയും സ്വാതന്ത്ര്യ സമരവും' എന്ന വിഷയത്തില്‍ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. വിജയികള്‍ക്ക് സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും നല്‍കും. താല്‍പ്പര്യമുള്ളവര്‍ ആഗസ്റ്റ് 16-നകം 0494 2400350, 9400769445 എന്നീ ഫോണ്‍ നമ്പറുകളിലോ [email protected] ഇ-മെയിലിലോ ബന്ധപ്പെട്ട് പേര് രജിസ്റ്റര്‍ ചെയ്യണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹേമ കമ്മിറ്റിയിലെ സർക്കാർ വെട്ടിയ ഭാ​ഗങ്ങൾ നാളെ വിവരാവകാശ കമ്മീഷന് കൈമാറാൻ നിർദേശം

Kerala
  •  9 days ago
No Image

കറന്റ് അഫയേഴ്സ്-06-12-2024

latest
  •  9 days ago
No Image

പീഡന കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി ഒമ്പത് വർഷത്തിന് ശേഷം പിടിയിൽ

Kerala
  •  9 days ago
No Image

ഭർതൃഗൃഹത്തിൽ നവവധുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; അസ്വഭാവിക മരണത്തിന് കേസെടുത്ത് പൊലിസ്

Kerala
  •  9 days ago
No Image

തൃശൂരിൽ 14കാരിയ്ക്കുനേരെ ലൈംഗികാതിക്രമം; സംഗീതോപകരണ അധ്യാപകന് 25 വര്‍ഷം തടവും 4.5 ലക്ഷം പിഴയും

Kerala
  •  9 days ago
No Image

ഉത്തർപ്രദേശിൽ ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് എട്ട് പേർ മരിച്ചു, 40 പേർക്ക് പരിക്ക്

National
  •  9 days ago
No Image

വൈദ്യുതി നിരക്ക് വര്‍ധനവ്; പ്രക്ഷോഭത്തിനൊരുങ്ങി യുഡിഎഫ്

Kerala
  •  9 days ago
No Image

മൊബൈൽ നമ്പർ ആധാറുമായി ലിങ്ക് ചെയ്തിരുന്നോ? ഓർമയില്ലേ; അറിയാൻ വഴിയുണ്ട്

Kerala
  •  9 days ago
No Image

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു

Kerala
  •  9 days ago
No Image

യുഎഇ; അബൂദബിയിലെ എയര്‍പോര്‍ട്ടിലേക്ക് ഇനി ഡ്രൈവറില്ലാ ഊബറില്‍ യാത്ര ചെയ്യാം

uae
  •  9 days ago