വെട്ടത്തൂര്‍ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിക്ക് അംഗീകാരം
വെട്ടത്തൂര്‍: പഞ്ചായത്തിന്റെ 2017 -18 വര്‍ഷത്തെ വാര്‍ഷിക പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ വള്ളിയാംതടത്തില്‍ അറിയിച്ചു.
5.2കോടി രൂപയുടെ പുതിയ പദ്ധതികള്‍ക്കും 1.75 കോടി രൂപയുടെ സ്പില്‍ ഓവര്‍ പദ്ധതികള്‍ക്കുമാണ് അംഗീകാരമായത്. ശുചിത്വം, ആരോഗ്യം, ഗ്രാമീണ റോഡുകളുടെ വികസനം, കാര്‍ഷികം, കുടിവെള്ളം, എന്നിവക്ക് ഊന്നല്‍ നല്‍കിയുള്ളതാണ് പദ്ധതി. പ്രതിപക്ഷത്തുള്ള എല്‍.ഡി.എഫ് പദ്ധതി തടസപ്പെടുത്താന്‍ ശ്രമിച്ചിരുന്നതായും അതിനെയെല്ലാം അതിജീവിച്ചാണ് പഞ്ചായത്ത് പദ്ധതിക്ക് അംഗീകാരം നേടിയെടുത്തതെന്നും ഭരണസമിതിയംഗങ്ങള്‍ പറഞ്ഞു.
ഡി.പി.സി യോഗത്തില്‍ പഞ്ചായത്തിനെ പ്രതിനിധീകരിച്ച് സെക്രട്ടറി ഇന്‍ ചാര്‍ജ് ടി.സി മോഹന്‍ദാസ്, പഞ്ചായത്ത് ആസൂത്രണ സമിതി ചെയര്മാന് സി.എം മുസ്തഫ, പഞ്ചായത്തംഗം താമരത്ത് നാസര്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."