എടപ്പാള്‍-കുറ്റിപ്പുറം റോഡില്‍ മാലിന്യം കുമിഞ്ഞുകൂടുന്നു
എടപ്പാള്‍: എടപ്പാള്‍-കുറ്റിപ്പുറം റോഡില്‍ മാലിന്യം കുമിഞ്ഞ് കൂടുന്നു.
കുറ്റിപ്പുറം റോഡില്‍ പഴയ ബാങ്ക് കെട്ടിടത്തിന്റെ ഭൂമിയിലാണ് വീണ്ടും മാലിന്യം നിറയുന്നത്. ചത്ത ജീവികളുടെതടക്കമുള്ള വസ്തുക്കള്‍ ഇവിടെ കിടന്ന് ചീഞ്ഞ് ദുര്‍ഗ്ഗന്ധം പരത്തുന്നുണ്ട്. വര്‍ഷങ്ങളായി അടഞ്ഞുകിടക്കുന്ന കെട്ടിടത്തിനോടു ചേര്‍ന്ന സ്ഥലം മാലിന്യക്കൂമ്പാരമായി മാറിയതോടെ സമീപത്തെ വ്യാപാരികള്‍ ബുദ്ധിമുട്ടിലാണ്. ദുര്‍ഗന്ധം വമിക്കുന്നതിനു പുറമേ മാലിന്യം ഭക്ഷിക്കാനെത്തുന്ന തെരുവുനായ്ക്കളും ഭീഷണിയാണ്.
വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ശുചീകരണം നടത്തിയിരുന്നുവെങ്കിലും വീണ്ടും ഇവിടെ മാലിന്യങ്ങള്‍ നിറയുകയായിരുന്നു. വ്യാപാര സ്ഥാപനങ്ങളില്‍ നിന്നുള്ള മാലിന്യങ്ങള്‍ പ്ലാസ്റ്റിക്ക് കവറുകളിലും ചാക്കുകളിലും നിറച്ചാണ് തള്ളിയിരിക്കുന്നത്. കുറ്റിപ്പുറം റോഡില്‍ പുതിയതായി നിര്‍മ്മിച്ച ബസ് കാത്തിരുപ്പ് കേന്ദ്രവും നില്‍ക്കുന്നത് ഈ മാലിന്യ കൂമ്പാരത്തിന് സമീപത്താണ്. മഴ പെയ്താല്‍ ഈ പറമ്പില്‍ നിന്നുള്ള മലിന ജലം റോഡിലേക്കാണ് ഒഴുകിയെത്തുന്നത്. ഇത് ജനങ്ങള്‍ക്ക് രോഗഭീതിയും വരുത്തുന്നുണ്ട്. വ്യാപാര സ്ഥാപനങ്ങള്‍ മാലിന്യം സംസ്ക്കരിക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കണമെന്ന് ഗ്രാമപഞ്ചായത്തുകള്‍ നിഷ്ക്കര്‍ഷിക്കുന്നുണ്ടെങ്കിലും പല സ്ഥാപനങ്ങളും ഇത് പാലിക്കാത്തതാണ് പല സ്ഥലങ്ങളിലും മാലിന്യം കുന്നുകൂടാന്‍ കാരണമാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."