HOME
DETAILS
MAL
മട്ടന്നൂരില്‍ വോട്ടര്‍പട്ടിക പുതുക്കാനുള്ള തിയതി നീട്ടി
backup
June 16 2017 | 21:06 PM
തിരുവനന്തപുരം: പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി മട്ടന്നൂര്‍ നഗരസഭയിലെ വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കുന്നതിനുള്ള അവസാന തിയതി ജൂണ്‍ 17ല്‍ നിന്ന് 21 വരെ നീട്ടിയതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണര്‍ വി. ഭാസ്കരന് അറിയിച്ചു. അപേക്ഷകളും ആക്ഷേപങ്ങളും ഓണ്‍ലൈനായാണ് സമര്പ്പിക്കേണ്ടണ്ടത്. ജൂലൈ മൂന്നിന് അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കും. വോട്ടര്‍പട്ടിക പുതുക്കുന്നതിനുളള യോഗ്യതാ തിയതിയായ 2017 ജനുവരി ഒന്നിനോ അതിനുമുമ്പോ അപേക്ഷകര്‍ക്ക് 18 വയസ് തികഞ്ഞിരിക്കണം. മട്ടന്നൂര്‍ നഗരസഭ, താലൂക്ക്, വില്ലേജ്, ഓഫിസുകളിലും വായനശാലകളിലും കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ടണ്ട്. ഓണ്‍ലൈന്‍ അപേക്ഷ ംംം.ഹഴെലഹലരശേീി.സലൃമഹമ.ഴീ്.ശില് ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."