HOME
DETAILS

രാജ്യത്തെ പ്രമുഖര്‍ പ്രകടിപ്പിക്കുന്ന അസ്വസ്ഥത

  
backup
June 16 2017 | 21:06 PM

%e0%b4%b0%e0%b4%be%e0%b4%9c%e0%b5%8d%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%ae%e0%b5%81%e0%b4%96%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8d%e0%b4%b0

ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും അടിവേരുകള്‍ അറുത്തുമാറ്റുന്ന സംഭവങ്ങളാണ് രാജ്യത്ത് അനുദിനം നടന്നുകൊണ്ടിരിക്കുന്നത്. ഭരണഘടനയെയും നീതിന്യായ വ്യവസ്ഥകളെയും നോക്കുകുത്തിയാക്കുന്ന പ്രവണതകള്‍ രാജ്യത്ത് വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഭരണാധികാരികള്‍ അവര്‍ക്ക് ഇഷ്ടമുള്ളത് പ്രവര്‍ത്തിക്കുന്നു. ന്യായാധിപന്മാര്‍ ആത്മാവിന്റെ വിളിക്കനുസരിച്ച് വിധിക്കുന്നു. ഈയൊരു ഇരുണ്ട കാലത്തെ അഭിമുഖീകരിച്ച് സംസാരിക്കുവാന്‍ അഖിലേന്ത്യാ സര്‍വീസുകളിലെ വിവിധ വിഭാഗങ്ങളില്‍ സേവനമനുഷ്ടിച്ച് വിരമിച്ച പ്രമുഖരുടെ കൂട്ടായ്മ തയ്യാറായി എന്നത് ശ്രദ്ധേയമാണ്. ഭരണരംഗത്ത് തലപൊക്കിയിരിക്കുന്ന പ്രതിലോമകരമായ മാറ്റങ്ങള്‍ അസ്വസ്ഥതകളുളവാക്കുന്നതാണെന്നും മതപരവും ജാതീയവുമായ അസഹിഷ്ണുതകള്‍ രാജ്യത്താകമാനം പടരുകയാണെന്നും ഇവരെഴുതിയ തുറന്ന കത്തില്‍ പറയുന്നു.
അഭിപ്രായ സ്വാതന്ത്ര്യത്തിനും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും നേരെ ഉയരുന്ന ഭീഷണികള്‍ ഒരിക്കലും അംഗീകരിക്കാവതല്ല. സര്‍വകലാശാലകളില്‍ തുറന്ന സംവാദ വേദികള്‍ ആക്രമിക്കപ്പെടുന്നത് രാജ്യത്ത് സ്വതന്ത്രവും നിര്‍ഭയവുമായ അഭിപ്രായങ്ങള്‍ക്ക് കൂച്ചുവിലങ്ങായിത്തീരുന്നു. അമിത ദേശീയവാദത്തിന്റെ പേരില്‍ ചര്‍ച്ചകള്‍ അടിച്ചമര്‍ത്തുന്നു. മൃഗങ്ങളോടുള്ള ക്രൂരത തടയാനെന്ന പേരില്‍ നടപ്പാക്കിയ കശാപ്പ് നിയന്ത്രണം പരോക്ഷമായി ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള അധികാര ദുര്‍വിനിയോഗമാണ്. പശു സംരക്ഷകരെന്ന പേരില്‍ അക്രമികൂട്ടങ്ങള്‍ തൊഴിലെടുത്തു ജീവിക്കുന്നവരെ നിഷ്‌കരുണം തല്ലിക്കൊല്ലുന്നത് പതിവായിരിക്കുന്നു. പൊലിസ് ഇവിടെ നോക്കുകുത്തിയാകുന്നു. വിയോജിപ്പ് എന്നത് പ്രധാനമന്ത്രിക്കെതിരെയും സംഘ്പരിവാറിനെതിരെയും ആകുമ്പോള്‍ അത് രാജ്യവിരുദ്ധമായി ചിത്രീകരിക്കപ്പെടുന്നു തുടങ്ങിയ വിഷയങ്ങള്‍ തുറന്നുപറഞ്ഞാണ് 65 പേരടങ്ങുന്ന പ്രമുഖരുടെ കത്ത് പൊതുസമൂഹത്തിന് മുന്നില്‍ സമര്‍പ്പിച്ചിരിക്കുന്നത്. രാജ്യം ഭീഷണമായ ഒരവസ്ഥയെയാണ് അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നതെന്ന സൂചനയാണ് പരിണിത പ്രജ്ഞരായ രാജ്യത്തെ പ്രമുഖരുടെ കത്തിന്റെ ഉള്ളടക്കം. ജനാധിപത്യ മതേതര കക്ഷികള്‍ ഭയലേശമന്യേ ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടുന്ന ഒരു ഘട്ടം ആസന്നമായിരിക്കുന്നുവെന്ന് ഈ പ്രമുഖര്‍ ഓര്‍മപ്പെടുത്തുകയാണ്. ദൗര്‍ഭാഗ്യമെന്ന് പറയട്ടെ, രാജ്യത്തെ മതേതര ജനാധിപത്യ കക്ഷികളൊന്നും ഈ ഉല്‍ക്കണ്ഠ വേണ്ടുംവിധം ഉള്‍ക്കൊണ്ടിട്ടില്ലെന്ന് വേണം കരുതാന്‍. അവരിത് പങ്കുവയ്ക്കുന്നുമില്ല. ജനാധിപത്യ മതേതര രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഒന്നിച്ചു നിന്നാല്‍ രാജ്യത്തിന്റെ അഖണ്ഡതക്ക് ഭീഷണി ഉയര്‍ത്തിക്കൊണ്ടിരിക്കുന്ന സംഘ്പരിവാര്‍ രാഷ്ട്രീയത്തെ നിഷ്പ്രഭമാക്കാവുന്നതേയുള്ളൂ. ബിഹാറില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പ് ഇത് തെളിയിച്ചതാണ്. ലാലു പ്രസാദ് യാദവും നിതീഷ്‌കുമാറും കോണ്‍ഗ്രസും കൈകോര്‍ത്താണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ തകര്‍ത്തത്. ഇടതു മുന്നണിയും ഈ സഖ്യത്തില്‍ ചേര്‍ന്നിരുന്നുവെങ്കില്‍ പല സീറ്റുകളും ബി.ജെ.പിക്ക് നഷ്ടപ്പെടുമായിരുന്നു. കോണ്‍ഗ്രസാണ് മുഖ്യ എതിരാളി എന്ന സ്ഥിരം പല്ലവിയില്‍ നിന്നും ഇടത്പക്ഷം എന്ന് പറയുന്ന രാഷ്ട്രീയകക്ഷികള്‍ പിന്മാറേണ്ടിയിരിക്കുന്നു.
രാജ്യം തന്നെ ഛിന്നഭിന്നമാകാനിരിക്കുന്ന ഒരവസരത്തില്‍ ചരിത്രപരമായ വിഡ്ഢിത്തം ആവര്‍ത്തിക്കാതിരിക്കാന്‍ ആ മുന്നണിക്ക് നേതൃത്വം നല്‍കുന്ന സി.പി.എം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. കേന്ദ്രം ഭരിക്കുന്ന സംഘ്പരിവാര്‍ ഫാസിസ്റ്റ് നയമല്ല പിന്തുടരുന്നതെന്ന് സി.പി.എം മുന്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു നാവെടുക്കും മുമ്പാണ് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് നേരെ ബോംബേറുണ്ടായതെന്നോര്‍ക്കണം. ഡല്‍ഹിയില്‍ സി.പി.എം സെക്രട്ടറി സീതാറാം യെച്ചൂരിക്ക് നേരെ ആര്‍.എസ്.എസ് കൈയേറ്റം ഉണ്ടായത് അടുത്തിടെയാണ്. ആശയങ്ങളെ ആശയങ്ങള്‍ കൊണ്ട് അഭിമുഖീകരിക്കുക എന്നത് ഫാസിസ്റ്റ് രീതിയല്ല. അവിടെ സംവാദത്തിനും ചര്‍ച്ചകള്‍ക്കും ഇടമില്ല. ഫാസിസം പറയുന്നത് മറ്റുള്ളവര്‍ അനുസരിക്കുക. സ്വതന്ത്രമായ അഭിപ്രായപ്രകടനങ്ങള്‍ നടത്തുന്നവരെ കായികമായി നേരിടുകയോ ഇല്ലാതാക്കുകയോ ചെയ്യുക എന്നതാണ് ഫാസിസ്റ്റ് രീതി.
അന്താരാഷ്ട്ര ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ നിന്നു രോഹിത് വെമുല, കശ്മിര്‍, ജെ.എന്‍.യു വിദ്യാര്‍ഥി സമരം എന്നീ ഡോക്യുമെന്ററികള്‍ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ചത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് നേരെ ഫാസിസം അനുവര്‍ത്തിക്കുന്ന രീതിയാണ്. കേരളത്തില്‍ ബി.ജെ.പി നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണങ്ങളും ജനങ്ങളില്‍ വിഭാഗീയത സൃഷ്ടിക്കുന്നതിന്റെ ഭാഗമാണ്. സമകാലീന രാഷ്ട്രീയ യാഥാര്‍ഥ്യങ്ങള്‍ ഉള്‍ക്കൊണ്ട് സി.പി.എം അടക്കമുള്ള ഇടത്പക്ഷം കോണ്‍ഗ്രസിനൊപ്പവും സോഷ്യലിസ്റ്റ് കക്ഷികള്‍ക്കൊപ്പവും പ്രവര്‍ത്തിക്കാന്‍ തയ്യാറാകുന്നില്ലെങ്കില്‍ രാജ്യത്തെ പ്രമുഖര്‍ പ്രകടിപ്പിച്ച ആശങ്കകള്‍ക്ക് ഫലപ്രദമായ പരിഹാരം കാണാനാവുകയില്ല. 1953 ഐ.എ.എസ് ബാച്ചിലെ തൊണ്ണൂറുകാരന്‍ ഹര്‍മന്ദര്‍സിങ് വരെ രാജ്യത്തിന്റെ അവസ്ഥയില്‍ അസ്വസ്ഥനാകുമ്പോള്‍ സംഭവിക്കാന്‍ സാധ്യതയുള്ള ഒരു ദുരന്തത്തെയാണ് ഇദ്ദേഹമുള്‍ക്കൊള്ളുന്ന പ്രമുഖരുടെ കൂട്ടായ്മ ഇന്ത്യന്‍ സമൂഹത്തെ ഓര്‍മപ്പെടുത്തുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലിസ്റ്റില്‍ യു.എ.ഇ ഇല്ല, സ്വര്‍ണത്തിന് ഏറ്റവും വില കുറവുള്ള അഞ്ച് രാജ്യങ്ങള്‍ ഇവയാണ് 

Business
  •  an hour ago
No Image

കണ്ണൂരിൽ മെഡിക്കൽ ഷോപ്പുകാർ മരുന്ന് മാറി നൽകിയെന്ന്; എട്ടുമാസം പ്രായമുള്ള കു‍ഞ്ഞ് ​ഗുരുതരാവസ്ഥയിൽ

Kerala
  •  3 hours ago
No Image

മാനദണ്ഡം മാറിയെങ്കിലും വെട്ടിനിരത്തലൊഴിയാതെ സി.പി.എം

Kerala
  •  3 hours ago
No Image

ദുബൈയിലേക്ക് ഇന്ത്യക്കാര്‍ക്ക് രണ്ട് വര്‍ഷത്തെ വര്‍ക്ക് വിസ: എങ്ങനെ അപേക്ഷിക്കാം, യോഗ്യത, നടപടിക്രമങ്ങള്‍ അറിഞ്ഞിരിക്കാം | Dubai 2-year work visa Procedure

uae
  •  3 hours ago
No Image

ദുബായ് 2 വർഷത്തെ തൊഴിൽ വിസ: എങ്ങനെ അപേക്ഷിക്കാം, ആർക്കാണ് യോഗ്യത? 2025 പുതിയ മാറ്റങ്ങൾ

uae
  •  3 hours ago
No Image

ജ്യോത്സ്യനെ ഹണിട്രാപ്പില്‍ കുരുക്കി, യുവതിയോടൊപ്പം നഗ്നനാക്കി നിര്‍ത്തി ഫോട്ടോയെടുത്ത് ബ്ലാക്ക്‌മെയില്‍; രണ്ടു പേര്‍ അറസ്റ്റില്‍ 

Kerala
  •  3 hours ago
No Image

ഒറ്റക്കുതിപ്പില്‍ പുതു റെക്കോര്‍ഡിട്ട് സ്വര്‍ണം; പവന്‍ വില 65,000ത്തിന് തൊട്ടരികെ

Business
  •  4 hours ago
No Image

ലോകത്തിലെ ഏറ്റവും വലിയ ഡ്രോൺ ലൈറ്റ് ഷോ അബുദാബിയിൽ! കിംബൽ മസ്‌കിന്റെ നോവ സ്കൈയും അനലോഗുമായും ചേർന്ന് പരിപാടി സംഘടിപ്പിക്കും

uae
  •  4 hours ago
No Image

രൂപയും യുഎഇ ദിര്‍ഹമും തമ്മിലെ വ്യത്യാസം; യു.എ.ഇയിലെ സ്വര്‍ണ, ഇന്ധന നിരക്കുകളും അറിയാം | UAE Market Today

Economy
  •  5 hours ago
No Image

ട്രെയിന്‍ റാഞ്ചല്‍: മുഴുവന്‍ ബന്ദികളേയും മോചിപ്പിച്ചെന്ന് പാക് സൈന്യം

International
  •  5 hours ago