HOME
DETAILS
MAL
അന്തരീക്ഷത്തില്‍ വിമാനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച് പൈലറ്റ് മരിച്ചു
backup
November 05 2018 | 07:11 AM
ഒട്ടാവ: കനേഡിയന്‍ തലസ്ഥാനമായ ഒട്ടാവയില്‍ വിമാനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച് പൈലറ്റ് മരിച്ചു. ഒട്ടാവയില്‍ നിന്ന് 18 മൈല്‍ ദൂരമുള്ള കാര്‍പ് എന്ന സ്ഥലത്തുവച്ച് അന്തരീക്ഷത്തിലാണ് അപകടമുണ്ടായത്.
സെസ്‌ന വിമാനത്തിലുണ്ടായിരുന്ന പൈലറ്റാണ് മരിച്ചത്. ഇതില്‍ ഇയാള്‍ ഒറ്റയ്ക്കായിരുന്നു യാത്ര ചെയ്തിരുന്നത്.
യാത്രക്കാരുണ്ടായിരുന്ന പൈപ്പര്‍ പി.എ-42 വിമാനം അപകടമൊന്നും കൂടാതെ ഒട്ടാവ വിമാനത്താവളത്തില്‍ ഇറക്കി.
ഈ വിമാനത്തിന്റെ അടിയിലാണ് സെസ്‌ന ഇടിച്ചതെന്ന് പൈലറ്റ് അറിയിച്ചു. സംഭവത്തില്‍ അന്വേഷണം നടക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."