HOME
DETAILS

യു.പി കടുവാസങ്കേതത്തില്‍ പെണ്‍കടുവയെ ആള്‍ക്കൂട്ടം ട്രാക്ടര്‍ കയറ്റിക്കൊന്നു

  
backup
November 05, 2018 | 7:42 AM

4654645645613131313641874-2

ലഖ്‌നൗ: ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ കടുവയെ മനുഷ്യര്‍ കൊന്നു. ആവ്‌നിയെന്ന പെണ്‍കടുവയെ മഹാരാഷ്ട്ര സര്‍ക്കാര്‍ കൊന്നതിനു പിന്നാലെയാണ്, യു.പിയില്‍ ആള്‍ക്കൂട്ടം അതിക്രമിച്ചു കടന്ന് കടുവയെ ട്രാക്ടര്‍ കയറ്റിയും അടിച്ചും കൊന്നത്.

ദുധ്വ കടുവാസങ്കേതത്തിലാണ് കടുവയുണ്ടായിരുന്നത്.. അതിനടുത്തുള്ള ഗ്രാമവാസിയായ അന്‍പതുകാരനെതിരെ കടുവയുടെ ആക്രമണമുണ്ടായതിനെത്തുടര്‍ന്നാണ് സംഭവം.

കൂട്ടത്തോടെ ആയുധങ്ങളുമായി പാര്‍ക്കില്‍ കടന്ന ആളുകള്‍ ഫോറസ്റ്റ് ഗാര്‍ഡുമാരെ മര്‍ദിക്കുകയും ട്രാക്ടര്‍ ഓടിച്ച് കടുവയുടെ മേല്‍ കയറ്റുകയും ചെയ്തു. തുടര്‍ന്ന് വടികള്‍ കൊണ്ട് ആക്രമിക്കുകയായിരുന്നു.

പത്തു വയസ്സുള്ള പെണ്‍കടുവയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്.

കഴിഞ്ഞ രണ്ടാഴ്ചയായി തങ്ങളുടെ കന്നുകാലികളെ കടുവ ആക്രമിക്കുന്നുണ്ടെന്നും ഫോറസ്റ്റില്‍ പരാതിപ്പെട്ടെങ്കിലും നടപടിയെടുത്തില്ലെന്നും നാട്ടുകാര്‍ പറഞ്ഞു.

കൂടുതല്‍ വായിക്കാം>>> ആവ്‌നിയെ കൊന്നതോടെ അനാഥമായത് രണ്ട് കടുവാക്കുട്ടികള്‍


മഹാരാഷ്ട്രയില്‍ സര്‍വ്വസന്നാഹത്തോടെ ആവ്‌നി എന്ന പെണ്‍കടുവയെ കൊന്നതിന്റെ വിവാദം ഒടുങ്ങുന്നതിനു മുന്‍പാണ് യു.പിയിലും കടുവ കൊല്ലപ്പെടുന്നത്. 13 പേരെ കൊന്നുവെന്ന ആരോപണത്തില്‍ ആവ്‌നിയെ വെടിവച്ചു കൊല്ലാന്‍ സുപ്രിംകോടതി ഉത്തരവിടുകയായിരുന്നു. ഇതേത്തുടര്‍ന്ന് 150 പേര്‍ ചേര്‍ന്ന സംഘം വെടിവച്ച് കൊല്ലുകയായിരുന്നു.

 

സംഭവത്തില്‍ രാഹുല്‍ ഗാന്ധി സങ്കടം പങ്കുവച്ചു. ''മൃഗങ്ങളോട് പെരുമാറുന്ന രീതി നോക്കി ഒരു രാജ്യത്തിന്റെ മഹത്വം മനസ്സിലാക്കാം''- എന്ന മഹാത്മാ ഗാന്ധിയുടെ പരാമര്‍ശമാണ് രാഹുല്‍ ട്വീറ്റ് ചെയ്തത്.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജനവിധി തേടി ജന്മ നാട്ടിലേക്ക്: പോരാട്ടം അരനൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള കൈപ്പത്തി ചിഹ്നത്തിൽ; മുൻഗണന പാലക്കാട്ടെ ജനങ്ങൾക്കും ആവശ്യങ്ങൾക്കും; സ്ഥാനാർത്ഥിത്വത്തിനു പിന്നാലെ കുറിപ്പുമായി രമേഷ് പിഷാരടി

Kerala
  •  4 hours ago
No Image

ഇരുട്ടിലായി ക്യൂബ; യുഎസ് ഉപരോധം കടുക്കുന്നു, രാജ്യം കടുത്ത ഊർജ്ജ പ്രതിസന്ധിയിൽ

International
  •  4 hours ago
No Image

കേരള കോണ്‍ഗ്രസില്‍ തലമുറ മാറ്റം; തൊടുപുഴയില്‍ ഇത്തവണ പിജെ ജോസഫില്ല; പകരം മകന്‍ മത്സരിക്കും; സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി കേരള കോണ്‍ഗ്രസ് 

Kerala
  •  4 hours ago
No Image

രണ്ട് ഗുണ്ടാസംഘങ്ങൾ ഒരേ ജയിലിൽ വേണ്ട; അലുവ അതുൽ കൊലക്കേസ് പ്രതികളെ കൊല്ലം ജില്ലാ ജയിലിൽ നിന്ന് മാറ്റി; നടപടി സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിനെത്തുടർന്ന്

Kerala
  •  5 hours ago
No Image

പാലക്കാട് രമേശ് പിഷാരടി,തവനൂരിൽ വി.എസ് ജോയി; 55 മണ്ഡലങ്ങളിലേക്കുള്ള കോൺഗ്രസ് ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്ത്

Kerala
  •  5 hours ago
No Image

ലക്ഷ്യം ഹാട്രിക് വിജയം; സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം പിണറായി വിജയൻ ധർമ്മടത്തെത്തി; ആവേശകരമായ സ്വീകരണമൊരുക്കി പ്രവർത്തകർ

Kerala
  •  5 hours ago
No Image

യുഎഇക്കെതിരായ ഇറാന്റെ ആക്രമണം; 10 മിസൈലുകളും 45 ഡ്രോണുകളും തകർത്തു, മരണസംഖ്യ എട്ടായി

uae
  •  5 hours ago
No Image

'തലമുറമാറ്റം അനിവാര്യം, ലീഗിന്റേത് മികച്ച പട്ടിക'; കോഴിക്കോട് സൗത്തിൽ സ്ഥാനാർഥിയെ ജയിപ്പിക്കുമെന്ന് എം.കെ മുനീർ

Kerala
  •  5 hours ago
No Image

പാചകവാതകക്ഷാമം: 46,000 മെട്രിക് ടൺ എൽപിജിയുമായി 'നന്ദാദേവി' തീരമണഞ്ഞു

National
  •  6 hours ago
No Image

99 വർഷത്തെ ഭൂമി ഇടപാട് റദ്ദാക്കി ദുബൈ കോടതി; സർക്കാർ ഭൂമി നിയമവിരുദ്ധമായി കൈമാറിയാൽ നടപടി

uae
  •  6 hours ago