കോഴിക്കോട് പാളയത്ത് യുവാവ് രക്തംവാര്‍ന്ന് മരിച്ച നിലയില്‍; ദുരൂഹത ആരോപിച്ച് കുടുംബം
കോഴിക്കോട്: കോഴിക്കോട് പാളയത്ത് വീടിനുള്ളില്‍ ചോരയില്‍ കുളിച്ച നിലയില്‍ യുവാവിന്റെ മൃതദേഹം. പാളയം പുതിയ കോവിലകം പറമ്പ് നഗര്‍ സ്വദേശി ബിജുവാണ് മരിച്ചത്. കിടപ്പുമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്.
പുലര്‍ച്ചെ 3 മണിയോടെ പാല് കറക്കുന്നതിനായി ബിജുവിനെ വിളിച്ചുണര്‍ത്താനെത്തിയ അമ്മയാണ് മൃതദ്ദേഹം ആദ്യം കണ്ടത്. മുറി പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. സംശയം തോന്നിയ അമ്മ വാതില്‍ തുറന്ന് നോക്കിയപ്പോഴാണ് ബിജുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശരീരത്തില്‍ നിന്നും ചോര വാര്‍ന്നിരുന്നു. കഴുത്തിനും വയറിനും വെട്ടേറ്റ പാടുകളുണ്ടെന്നാണ് പൊലിസിന്റെ പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയത്.
മരണത്തില്‍ ദുരൂഹതയുള്ളതായി ബിജുവിന്റെ അമ്മ പറഞ്ഞു. പരിസരത്ത് ലഹരി സംഘങ്ങള്‍ സജീവാണെന്നും ഇവരെയാണ് സംശയിക്കുന്നതെന്നും അവര്‍ പറഞ്ഞു.
കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. ഇന്‍ക്വസ്റ്റ് പരിശോധനയ്ക്ക് ശേഷമേ കൂടുതല്‍ കാര്യങ്ങളില്‍ വ്യക്തത വരുത്താനാകൂ.
A young man was found dead in a pool of blood at Palayam in Kozhikode, raising suspicions over the circumstances surrounding his death. The deceased was discovered with severe bleeding injuries, prompting local police to launch an investigation.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."