എസ്.വൈ.എസ് സഊദി ദേശീയ കാമ്പയിന്‍ ഉദ്ഘാടന സംഗമം മക്കയില്‍
മക്ക: 'വചനാമൃതം വഴി കാട്ടുന്നു' എന്ന പ്രമേയവുമായ സുന്നി യുവജന സംഘം സഊദി നാഷണല്‍ കമ്മിറ്റി ആചരിക്കുന്ന ത്രൈമാസ ക്യാംപയിന്‍ ഉദ്ഘാടന സംഗമം ഈ മാസം ഒന്‍പതിന് വെള്ളിയാഴ്ച്ച മക്കയില്‍ വെച്ച് നടക്കും. ജുമുഅക്ക് ശേഷം നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ ഡോ: സുബൈര്‍ ഹുദവി മുഖ്യ പ്രഭാഷകനായിരിക്കും. ഉദ്ഘാടന സമ്മേളനത്തില്‍ സമസ്തയുടെയും കീഴ് ഘടകങ്ങളുടെയും സംസ്ഥാന നേതാക്കള്‍ സംബന്ധിക്കും. 'മുഹമ്മദ് നബി അനുപമ വ്യക്തിത്വം' എന്ന വിഷയത്തിലാണ് ഡോക്ടര്‍ സുബൈര്‍ ഹുദവിയുടെ പ്രമേയ പ്രഭാഷണം നടക്കുക.
തുടര്‍ന്ന് വൈകുന്നേരം മൂന്ന് മണിക്ക് എസ് വൈ എസ് സഊദി നാഷണല്‍ പ്രവര്‍ത്തക സംഗമവും മക്കയില്‍ അരങ്ങേറും. ത്രൈമാസ ക്യാമ്പയിന്റെ ഭാഗമായി ഉല്‍ഘാടന സംഗമം, വസന്തോത്സവം, സതീര്‍ഥ്യരുടെ സ്മരണകള്‍, ചരിത്ര പഠന യാത്രകള്‍, കുടുംബ സദസ്സുകള്‍ എന്നിവ നടക്കും. ഡോ. ബഹാവുദ്ദീന്‍ മുഹമ്മദ് നദ്‌വിയുടെ ഇമാം ബുഖാരിയുടെ അദബുല്‍ മുഫ്‌റദ് എന്ന കൃതിയുടെ 'അദബുല്‍ മുഫ്‌റദ്' ഹദീസ് പഠന പുസ്തക പ്രകാശനം നടക്കും. ഏരിയ, സെന്‍ട്രല്‍ നാഷണല്‍ തലത്തില്‍ ഹദീസ് പഠന വിജ്ഞാന പരീക്ഷയും വിജയികള്‍ക്ക് സ്വര്‍ണ്ണ നാണയങ്ങളും അനുമോധന സര്‍ട്ടിഫിക്കറ്റുകളും നല്‍കും.
ക്യാമ്പയിന്‍ സമാപന സമ്മേളനം മദീനയില്‍ നടത്താന്‍ ഭാരവാഹികളുടെ യോഗം തീരുമാനിച്ചു. യോഗത്തില്‍ ആക്ടിംഗ് പ്രസിഡണ്ട് അബൂബക്കര്‍ ദാരിമി താമരശ്ശേരി അദ്ധ്യക്ഷത വഹിച്ചു, ചെയര്‍മാന്‍ സയ്യിദ് ഉബൈദുല്ല തങ്ങള്‍ മേലാറ്റൂര്‍ ഉല്‍ഘാടനം ചെയ്തു, ബഷീര്‍ ബാഖവി ദമാം, അബ്ദുല്‍ കരീം ബാഖവി പൊന്‍മള, സൈദലവി ഫൈസി പനങ്ങാങ്ങര, നജ്മുദീന്‍ ഹുദവി ജിദ്ദ, സുബൈര്‍ ഹുദവി വെളിമുക്ക്, അശ്‌റഫ് അശ്‌റഫി കരിമ്പ, അഷ്‌റഫ് തില്ലങ്കേരി മദീന, സുലൈമാന്‍ ഖാസിമി ജുബൈല്‍, അഷ്‌റഫ് മിസ്ബാഹി മക്ക, അബ്ദുസ്സലാം കൂടരഞ്ഞി, തുടങ്ങിയവര്‍ സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി അബ്ദുല്‍ റഹ്മാന്‍ അറക്കല്‍ സ്വാഗതവും വര്‍ക്കിംഗ് സെക്രട്ടറി അസ്‌ലം അടക്കാത്തോട് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."