HOME
DETAILS

യു.ഡി.എഫിനെതിരേ സുധീരനും പ്രേമചന്ദ്രനും, ജനങ്ങള്‍ നല്‍കിയ താക്കീതാണിത്: മനോഭാവം മാറ്റിയില്ലെങ്കില്‍ തിരിച്ചടി ആവര്‍ത്തിക്കും

  
backup
September 27 2019 | 09:09 AM

bye-election-comment-vm-sudheeran-27-09-2019

കോട്ടയം:പാലാ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെതിരേ വാളെടുത്ത് വി.എം സുധീരന്‍. യു.ഡി.എഫ് നേതൃത്വത്തിന് ജനങ്ങള്‍ നല്‍കിയ താക്കീതാണ് തെരഞ്ഞെടുപ്പ് ഫലം. ഞെട്ടിക്കുന്ന തോല്‍വിയാണ് ഉണ്ടായത്. വന്‍ തിരിച്ചടിയാണ് നേരിട്ടതെന്നും സുധീരന്‍ കുറ്റപ്പെടുത്തി. യു.ഡി.എഫ് നേതാക്കളുടെ മനോഭാവം മാറണമെന്നും അദ്ദേഹം പ്രതികരിച്ചു. യു.ഡി.എഫ് രാഷ്ട്രീയ നേതൃത്വത്തിന്റെ മൈന്‍ഡ് സെറ്റില്‍ മാറ്റം ഉണ്ടാകേണ്ട ആവശ്യകതയാണ് സന്ദേശത്തിലൂടെ ജനങ്ങള്‍ നല്‍കിയതെന്നും സുധീരന്‍ പ്രതികരിച്ചു.
ഇടതുപക്ഷ ജനാധിപത്യമുന്നണിപോലും ആത്മവിശ്വാസത്തോടെയായിരുന്നില്ല മുന്നോട്ട് പോയത്. ഈ പരാജയം എങ്ങനെ സംഭവിച്ചു എന്നതില്‍ സത്യസന്ധമായ പരിശോധന ആവശ്യമാണ്.

തെരഞ്ഞെടുപ്പ് ഫലത്തില്‍ വിമര്‍ശനവുമായി എന്‍.കെ പ്രേമചന്ദ്രനും രംഗത്തെത്തി. യു.ഡി.എഫ് ചോദിച്ചുവാങ്ങിയ തോല്‍വിയാണിതെന്ന് അദ്ദേഹം പറഞ്ഞു. യു.ഡി.എഫിന്റെ സംഘടനാദൗര്‍ബല്യം തിരിച്ചടിയാണിത്. ഗൗരവത്തോടെ കണ്ടില്ലെങ്കില്‍ ഇനിയും തിരിച്ചടിയുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
ഇതുവരെ മറിച്ചൊന്ന് ചിന്തിക്കാതെ കേരളാ കോണ്‍ഗ്രസിനും മാണിക്കും ഒപ്പം നിന്ന പാലാ കെ.എം മാണിയുടെ മരണത്തോടെ അവരെ കൈവിട്ടതായും പ്രേമചന്ദ്രന്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബ്രഹ്മഗിരി ഡെവലപ്പ്മെന്റ് സൊസൈറ്റി തട്ടിപ്പ്: വഞ്ചിക്കപ്പെട്ട നിക്ഷേപകർക്ക് പണം തിരികെ നൽകണമെന്ന് കോടതി ഉത്തരവ്

Kerala
  •  14 minutes ago
No Image

ഗതാഗത നിയമലംഘനങ്ങൾ മിന്നൽ വേ​ഗത്തിൽ കണ്ടെത്താൻ എഐ സംവിധാനം; പുത്തൻ സാങ്കേതിക വിദ്യയുമായി ദുബൈ പൊലിസ്

uae
  •  19 minutes ago
No Image

ഉത്തരേന്ത്യയില്‍ ക്രിസ്ത്യന്‍ പുരോഹിതര്‍ക്ക് ളോഹയിട്ടും, കന്യാസ്ത്രീകള്‍ക്ക് തിരുവസ്ത്രമണിഞ്ഞും പുറത്തിറങ്ങാന്‍ കഴിയുന്നില്ല; മാര്‍ ജോസഫ് പാംപ്ലാനി 

Kerala
  •  39 minutes ago
No Image

കെട്ടിടങ്ങളുടെ വിസ്തൃതി പരി​ഗണിക്കാതെ വനഭൂമിയിൽ പട്ടയം അനുവദിക്കും; മന്ത്രിസഭാ യോ​ഗത്തിൽ തീരുമാനം

Kerala
  •  an hour ago
No Image

ആർഎസ്എസ് ശാഖയിൽ പീഡനത്തിന് ഇരയാക്കിയ 'NM' നിധീഷ് മുരളീധരൻ; അനന്തു അജിയുടെ ഇൻസ്റ്റാഗ്രാം വീഡിയോ പുറത്ത്

Kerala
  •  an hour ago
No Image

ഫ്‌ളൈദുബൈ യാത്രക്കാർക്ക് സന്തോഷ വാർത്ത; നവംബർ മുതൽ ഇക്കണോമി ക്ലാസ് ടിക്കറ്റെടുക്കുന്നവരെ കാത്തിരിക്കുന്നത് വമ്പൻ സർപ്രൈസ്

uae
  •  an hour ago
No Image

പാക് - അഫ്ഗാനിസ്ഥാൻ യുദ്ധം രൂക്ഷമാകുന്നു; നിരവധി സൈനികരും സാധാരണക്കാരും കൊല്ലപ്പെട്ടു, 100 ലധികം പേർക്ക് പരുക്ക്

International
  •  an hour ago
No Image

നെയ്മർ ബാലൺ ഡി’ഓർ അർഹിക്കുന്നുവെന്ന് ബാഴ്സ ഇതിഹാസം; പിഎസ്ജി മാറ്റമാണ് താരത്തിൻ്റെ കരിയർ തകർത്തത്

Football
  •  an hour ago
No Image

കോടീശ്വരനില്‍ നിന്ന് കോടതി യുദ്ധങ്ങളിലേക്ക്; ബിആര്‍ ഷെട്ടിയുടെ വളര്‍ച്ചയും തകര്‍ച്ചയും

uae
  •  2 hours ago
No Image

ഹിജാബ് വിവാദം: സ്കൂൾ നിയമാവലിയിൽ ശിരോവസ്ത്രത്തിന് നിരോധനമില്ലെന്ന് വിദ്യാഭ്യാസ ഉപഡയറക്ടറുടെ റിപ്പോർട്ട്

Kerala
  •  2 hours ago