HOME
DETAILS

ഇന്ത്യൻ ഏകദിന ടീമിൽ അവൻ തെരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പാണ്: ഗാംഗുലി

  
Web Desk
March 01, 2026 | 5:18 AM

Former Indian captain Sourav Ganguly praised Indian T20 opener Abhishek Sharma

ഇന്ത്യൻ ടി-20 ഓപ്പണർ അഭിഷേക് ശർമയെ പ്രശംസിച്ച് മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലി. അഭിഷേക് ശർമ്മ വൈകാതെ ഇന്ത്യൻ ഏകദിന ടീമിലേക്ക് തെരഞ്ഞെടുക്കപ്പെടുമെന്നാണ് ഗാംഗുലി അഭിപ്രായപ്പെട്ടത്. അഭിഷേക് ഒരു മാച്ച് വിന്നറാണെന്നും ഗാംഗുലി വ്യക്തമാക്കി. 

''അഭിഷേക് വളരെ മികച്ച താരമാണ്. അദ്ദേഹത്തെ കാണുന്നത് എനിക്ക് ഇഷ്ടമാണ്. 50 ഓവർ ഫോർമാറ്റിലേക്ക് അവൻ തെരഞ്ഞെടുക്കപ്പെടുമെന്ന് എനിക്കുറപ്പുണ്ട്. അവൻ ഒരു മാച്ച് വിന്നറാണ്'' സൗരവ് ഗാംഗുലി ഫ്രീ ഹിറ്റ് ബൈ ലെഗാസ്‌കിയിലെ അഭിമുഖത്തിൽ പറഞ്ഞു. 

നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ടി-20 ലോകകപ്പിൽ ആദ്യം മോശം പ്രകടനം നടത്തിയ അഭിഷേക് കഴിഞ്ഞ സിംബാബ്‌വെക്കെതിരെയുള്ള മത്സരത്തിൽ അർദ്ധ സെഞ്ച്വറി നേടി പഴയ ഫോമിലേക്ക് തിരിച്ചെത്തിയിരുന്നു. 

ഗ്രൂപ്പ് ഘട്ടത്തിൽ മൂന്ന് മത്സരങ്ങളിലും താരം റൺസ് ഒന്നും നേടാതെയാണ് മടങ്ങിയത്. ആദ്യ മത്സരത്തിൽ അമേരിക്കക്കെതിരെയും, രണ്ടാം മത്സരത്തിൽ പാകിസ്ഥാനെതിരെയും റൺസ് നേടാത്ത അഭിഷേക് നെതർലാൻഡ്സിനെതിരെയും റൺസ് നേടാതെ മടങ്ങി. 

നമീബിയക്കെതിരായ മത്സരത്തിൽ അഭിഷേക് കളിച്ചിരുന്നില്ല. വയറിലുണ്ടായ അണുബാധ മൂലമാണ് അഭിഷേക് ശർമയ്ക്ക് നമീബിയക്കെതിരെയുള്ള മത്സരം നഷ്ടമായത്. തുടർന്ന് താരത്തെ ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. എന്നാൽ ഇന്ന് നടക്കുന്ന വെസ്റ്റ് ഇൻഡീസിനെതിരെയുള്ള നിർണായകമായ മത്സരത്തിന് മുന്നോടിയായി താരം ഫോമിലേക്ക് തിരിച്ചെത്തിയത് ഇന്ത്യക്ക് ആശ്വാസം പകരുന്നതാണ്. 

കൊൽക്കത്ത ഈഡൻ ഗാർഡൻസിലാണ് മത്സരം നടക്കുന്നത്. ഈ മത്സരം വിജയിക്കുന്നവർ സെമി ടിക്കറ്റെടുക്കും. വിൻഡീസിനെതിരെ പരാജയപ്പെട്ടാൽ ഇന്ത്യ ലോകകപ്പിൽ നിന്നും പുറത്താകും. 

സൂപ്പർ ഏട്ടിലെ ആദ്യ മത്സരത്തിൽ സൗത്ത് ആഫ്രിക്കയോട് പരാജയപ്പെട്ട ഇന്ത്യ സിംബാബ്വെക്കെതിരെയുള്ള മത്സരം വിജയിച്ചുകൊണ്ട് സെമി ഫൈനൽ സാധ്യതകൾ ശക്തമായി നിലനിനിർത്തുകയായിരുന്നു. സിംബാബ്‌വെയെ 72 റൺസിനാണ് ഇന്ത്യ കീഴടക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയർത്തിയ 256 റൺസ് നേടിയപ്പോൾ വിജയലക്ഷ്യം പിന്തുടർന്ന സിംബാബ്‌വെ ഇന്നിങ്സിൽ 184 റൺസിൽ അവസാനിച്ചു. 

Former Indian captain Sourav Ganguly praised Indian T20 opener Abhishek Sharma. Ganguly opined that Abhishek Sharma will soon be selected for the Indian ODI team. Ganguly also stated that Abhishek is a match winner.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗോൾകീപ്പറോട് എത്ര ഗോൾ നേടിയെന്ന് ചോദിക്കുമോ?; വിക്കറ്റ് ലഭിക്കാത്ത ബുംറയെ മുൻ ചൈന്നൈ താരം

Cricket
  •  3 days ago
No Image

യു.എ.ഇയില്‍ ഇന്ന് മഴയ്ക്കും പൊടിക്കാറ്റിനും സാധ്യത; ബുധനാഴ്ചയോടെ കാലാവസ്ഥ കൂടുതല്‍ മോശമാകും | UAE Weather Alert

uae
  •  3 days ago
No Image

നിതിന്‍ രാജിന്റെ മരണം: ലോണ്‍ ആപ്പുകാരുടെ ഭീഷണി സാധ്യത തള്ളാതെ പൊലിസ് 

Kerala
  •  3 days ago
No Image

ഗ്യാസ് ഏജന്‍സികള്‍ക്ക് സപ്ലൈകോയുടെ എട്ടിന്റെ പണി; ആറ്റിങ്ങലില്‍ വന്‍ വേട്ട; 600 സിലിണ്ടറുകള്‍ പിടിച്ചെ ടുത്തു

Kerala
  •  3 days ago
No Image

യുവതിയുടെ ബ്ലാക്ക് മെയിലിംഗ്: ഫിറ്റ്‌നസ് ട്രെയിനർ ജീവനൊടുക്കി; പരാതിയുമായി കുടുംബം

crime
  •  3 days ago
No Image

ആശാ ഭോസ്‌ലെ ഇനി ഓര്‍മ; സംഗീതസാമ്രാജ്യത്തിലെ വെള്ളിനക്ഷത്രത്തിനു രാജ്യം ഇന്ന് വിട നല്‍കും

National
  •  3 days ago
No Image

പശ്ചിമേഷ്യയിൽ മറ്റൊരു യുദ്ധമുഖം കൂടി തുറക്കപ്പെടുമോ?; നെതന്യാഹു ആധുനിക 'ഹിറ്റ്‌ലർ'; ഇസ്റാഈലിനെ ആക്രമിക്കുമെന്ന് തുർക്കി

International
  •  3 days ago
No Image

സഊദിയില്‍ ഇന്നും നാളെയും ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത; കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് അറിഞ്ഞിരിക്കാം | Saudi Weather Alert

Saudi-arabia
  •  3 days ago
No Image

ഡോക്ടര്‍ ആകാന്‍ വന്നതല്ലേ... കൊന്നുകളഞ്ഞില്ലേ... സ്വപ്നങ്ങൾ ബാക്കിയാക്കി നിതിന്‍ മടങ്ങി

Kerala
  •  3 days ago
No Image

നിതിൻ രാജിൻ്റെ മരണം; പൊലിസ് അന്വേഷണവും പ്രതിസന്ധിയിൽ

crime
  •  3 days ago