HOME
DETAILS

ഖാംനഈയുടെ രക്തസാക്ഷിത്വം; ആശങ്ക അറിയിച്ച് ചൈന, വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടു

  
March 01, 2026 | 5:01 AM

china-calls-ceasefire-amid-khamenei-martyrdom-concerns

ഷാങ്ഹായ്: ഇറാനെതിരായ യു.എസ് - ഇസ്‌റാഈല്‍ സംയുക്ത ആക്രമണങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച് ചൈന. അടിയന്തര വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്തു. സംഘര്‍ഷം ഒഴിവാക്കണമെന്നും സംഘര്‍ഷം രൂക്ഷമാകുന്നത് ഒഴിവാക്കാന്‍ ഇരു രാജ്യങ്ങളും ചര്‍ച്ച നടത്തണമെന്നും ചൈന അറിയിച്ചു.

ഇറാന്റെ പരമാധികാരം, സുരക്ഷ എന്നിവയെ മാനിക്കണമെന്നും ചൈന വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.  

ഇസ്‌റാഈലിലെ ചൈനീസ് പൗരന്മാര്‍ എത്രയും വേഗം രാജ്യത്തിനുള്ളിലെ സുരക്ഷിതമായ പ്രദേശങ്ങളിലേക്ക് മാറുകയോ തബ അതിര്‍ത്തി കടന്ന് ഈജിപ്തിലേക്ക് മാറുകയോ ചെയ്യണമെന്നും ചൈനീസ് എംബസി നിര്‍ദ്ദേശിച്ചു.

ഖാംനഈ കൊല്ലപ്പെട്ടതായി ഇന്ന് രാവിലെയാണ് ഇറാന്‍ ഔദ്യോഗികമായി സ്ഥിരീകരിക്കുന്നത്. 1989 മുതല്‍ ഇറാന്റെ പരമോന്നത നേതാവാണ് ആയത്തുല്ല അലി ഖാംനഈ. ഇറാനില്‍ 40 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ഏഴ് ദിവസം ഓഫിസുകള്‍ക്ക് അവധിയും പ്രഖ്യാപിച്ചു.

ഖാംനഈ കൊല്ലപ്പെട്ടന്ന് ഇസ്റാഈലും അമേരിക്കയും നേരത്തെ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഇറാന്‍ സ്ഥിരീകരണം നല്‍കിയിരുന്നില്ല. ഖാംനഈയുടെ മകളും ഭര്‍ത്താവും കൊച്ചുമകനും ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

ഇതിന് പിന്നാലെ, ഖാംനഈയുടെ രക്തസാക്ഷിത്വത്തിന് പകരം വീട്ടുമെന്ന് ഇറാന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇസ്റാഈല്‍ നേരിടാന്‍ പോവുന്നത് ചരിത്രത്തിലെ ഏറ്റവും വിനാശകരമായ തിരിച്ചടിയെന്ന് ഇറാന്‍ മുന്നറിയിപ്പു നല്‍കുന്നു. ഖാംനഈയുടെ കൊലയാളികളോട് പ്രതികാരം ചെയ്യണമെന്ന് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷനറി ഗാര്‍ഡ് ആഹ്വാനം ചെയ്തു.

 

China has expressed concern over the potential martyrdom of Iranian Supreme Leader Ali Khamenei amid escalating tensions in the Middle East. Calling for an immediate ceasefire, China urged all parties to exercise restraint and prevent further regional instability.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'കിരീടങ്ങൾ ആ ഇതിഹാസത്തെ ബാലൺ ഡി ഓറിലേക്ക് എത്തിക്കും'; പ്രീമിയർ ലീഗ് റെക്കോർഡുകളെക്കാൾ വലുത് നേട്ടങ്ങളെന്ന് ബ്രൂണോ ഫെർണാണ്ടസ്

Football
  •  3 days ago
No Image

പോളിങ് ശതമാന കണക്കുകള്‍ ഉടന്‍ പുറത്തുവിടണം; തെരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ച് പ്രതിപക്ഷ നേതാവ്

Kerala
  •  3 days ago
No Image

ഫുട്‌ബോള്‍ കളി കഴിഞ്ഞ് മടങ്ങുന്നതിനിടെ മാവേലിക്കരയില്‍ ടിപ്പറിടിച്ച് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

Kerala
  •  3 days ago
No Image

ഇന്ത്യയടക്കം ലോകരാജ്യങ്ങൾക്ക് അമേരിക്കൻ ഭീഷണി; ഇറാന് ടോൾ നൽകുന്ന കപ്പലുകൾ പിടിച്ചെടുക്കും,ഹോർമുസ് കടലിടുക്കിൽ ഉപരോധവുമായി ട്രംപ്

International
  •  3 days ago
No Image

'ഭീഷണിയുടെ സ്വരം വിലപോകില്ല' പി.സി ജോര്‍ജിനെതിരെ പരോക്ഷ വിമര്‍ശനവുമായി പാലാ രൂപതാധ്യക്ഷന്‍ 

Kerala
  •  3 days ago
No Image

ഹാര്‍ഡ് ഡിസ്‌കിന് പകരം കൊണ്ടുപോയത് മോഡം; കള്ളന്റെ 'അതിബുദ്ധി'യില്‍ തിരുവനന്തപുരം പാളയത്തെ പമ്പില്‍ ഒന്നര ലക്ഷത്തിന്റെ മോഷണം

Kerala
  •  3 days ago
No Image

ഗോൾകീപ്പറോട് എത്ര ഗോൾ നേടിയെന്ന് ചോദിക്കുമോ?; വിക്കറ്റ് ലഭിക്കാത്ത ബുംറയെ മുൻ ചൈന്നൈ താരം

Cricket
  •  3 days ago
No Image

യു.എ.ഇയില്‍ ഇന്ന് മഴയ്ക്കും പൊടിക്കാറ്റിനും സാധ്യത; ബുധനാഴ്ചയോടെ കാലാവസ്ഥ കൂടുതല്‍ മോശമാകും | UAE Weather Alert

uae
  •  3 days ago
No Image

നിതിന്‍ രാജിന്റെ മരണം: ലോണ്‍ ആപ്പുകാരുടെ ഭീഷണി സാധ്യത തള്ളാതെ പൊലിസ് 

Kerala
  •  3 days ago
No Image

ഗ്യാസ് ഏജന്‍സികള്‍ക്ക് സപ്ലൈകോയുടെ എട്ടിന്റെ പണി; ആറ്റിങ്ങലില്‍ വന്‍ വേട്ട; 600 സിലിണ്ടറുകള്‍ പിടിച്ചെ ടുത്തു

Kerala
  •  3 days ago