HOME
DETAILS

ലാപ്‌ടോപ് ഹാജരാക്കിയില്ല: ഫ്രാങ്കോ മുളയ്ക്കലിനെതിരേ തെളിവ് നശിപ്പിക്കല്‍ കുറ്റവും

  
Web Desk
November 05 2018 | 21:11 PM

%e0%b4%b2%e0%b4%be%e0%b4%aa%e0%b5%8d%e2%80%8c%e0%b4%9f%e0%b5%8b%e0%b4%aa%e0%b5%8d-%e0%b4%b9%e0%b4%be%e0%b4%9c%e0%b4%b0%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d

കോട്ടയം: കന്യാസ്ത്രീ പീഡനക്കേസില്‍ അന്വേഷണസംഘം ആവശ്യപ്പെട്ട ലാപ്‌ടോപ് ഹാജരാക്കാത്തതിനാല്‍ ഫ്രാങ്കോ മുളയ്ക്കലിനെതിരേ തെളിവ് നശിപ്പിക്കല്‍ വകുപ്പ് കൂടി ചേര്‍ക്കാന്‍ നീക്കം. കേസിലെ പ്രധാനപ്പെട്ട തെളിവുകളടങ്ങിയ ലാപ്‌ടോപ് ഈമാസം അഞ്ചിന് മുന്‍പ് ഹാജരാക്കാനായിരുന്നു അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന വൈക്കം ഡിവൈ.എസ്.പി കെ. സുഭാഷ് നോട്ടിസ് അയച്ചത്. എന്നാല്‍ അന്വേഷണസംഘം ആവശ്യപ്പെട്ട ലാപ്‌ടോപ് ഏതെന്ന് കണ്ടെത്താനായില്ലെന്നായിരുന്നു ഫ്രാങ്കോയുടെ മറുപടി. ജലന്ധര്‍ രൂപതയുടെ ഓഫിസിലെ ലാപ്‌ടോപുകള്‍ നേരത്തെ സര്‍വിസ് ചെയ്തിരുന്നു. അന്വേഷണസംഘം ആവശ്യപ്പെട്ട ലാപ്‌ടോപ് ഏതെന്ന് കണ്ടെത്താനായില്ലെന്നും കിട്ടുന്നമുറയ്ക്ക് ഹാജരാക്കുമെന്നുമാണ് നോട്ടിസിന് നല്‍കിയ മറുപടിയില്‍ ഫ്രാങ്കോ മുളയ്ക്കല്‍ പറഞ്ഞത്.
ഇതോടെ ഫ്രാങ്കോയ്‌ക്കെതിരേ നിയമ നടപടിയുമായി മുന്നോട്ടുപോവാന്‍ പൊലിസ് തീരുമാനിക്കുകയായിരുന്നു. ലാപ്‌ടോപ് ഹാജരാക്കിയാല്‍ ഈ വകുപ്പ് ഒഴിവാക്കുമെന്ന് ഡിവൈ.എസ്.പി കെ. സുഭാഷ് വ്യക്തമാക്കി. ലാപ്‌ടോപ് ഹാജരാക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നതായും അദ്ദേഹം വ്യക്തമാക്കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓപ്പറേഷന്‍ ഷിവല്‍റസ് നൈറ്റ് 3; ഗസ്സയ്ക്ക് 2,500 ടണ്‍ സഹായവുമായി യുഎഇ

uae
  •  13 minutes ago
No Image

'21 ദിവസത്തിനുള്ളില്‍ വോട്ടവകാശം തെളിയിക്കണം....2.9 കോടി പേര്‍' മഹാരാഷ്ട്രക്ക് പിന്നാലെ ബിഹാറിലും തെരഞ്ഞെടുപ്പു കമ്മീഷന്റെ തിട്ടൂരം, അടുത്തത് കേരളം?  

National
  •  39 minutes ago
No Image

'എല്ലായിടത്തും എപ്പോഴും ചെന്ന് നോക്കാൻ പറ്റില്ല'; വിവാദമായി സൂപ്രണ്ടിൻ്റെ പ്രതികരണം

Kerala
  •  an hour ago
No Image

മുഖം നഷ്ടപ്പെട്ട് ആരോഗ്യവകുപ്പ്: വീണ ജോര്‍ജ് രാജിവയ്ക്കണമെന്ന് പ്രതിപക്ഷം; സംസ്ഥാന വ്യാപക പ്രതിഷേധവുമായി പ്രതിപക്ഷ സംഘടനകൾ

Kerala
  •  an hour ago
No Image

ജീവൻ പൊലിഞ്ഞിട്ടും വീഴ്ച സമ്മതിക്കാതെ വികസനം വിശദീകരിച്ച് മന്ത്രിമാർ

Kerala
  •  an hour ago
No Image

എസ്.എഫ്.ഐക്കെതിരേ ചരിത്രകാരനും കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലറുമായ ഡോ. കെ.കെ.എൻ കുറുപ്പ്

Kerala
  •  an hour ago
No Image

തൃശൂര്‍ മെഡി.കോളജിൽ അനസ്‌തേഷ്യ നൽകിയതിന് പിന്നാലെ മധ്യവയസ്കൻ മരിച്ചു

Kerala
  •  an hour ago
No Image

ട്രാക്കിൽ അറ്റകുറ്റപ്പണി; 11 ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി

Kerala
  •  2 hours ago
No Image

കൊടുവള്ളി കൊരൂര് വിഭാഗത്തിന്റെ ഭ്രഷ്ട്; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് ആശുപത്രിയിൽ

Kerala
  •  2 hours ago
No Image

ബിഗ്, ബ്യൂട്ടിഫുള്‍ ബില്‍ പാസാക്കി കോണ്‍ഗ്രസ്; ബില്ലില്‍ ട്രംപ് ഇന്ന് ഒപ്പുവച്ചേക്കും 

International
  •  2 hours ago