HOME
DETAILS

ഡോക്ടര്‍മാര്‍ സമരത്തിനൊരുങ്ങുന്നു

  
backup
August 04, 2016 | 7:34 PM

%e0%b4%a1%e0%b5%8b%e0%b4%95%e0%b5%8d%e0%b4%9f%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%ae%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8a

സുല്‍ത്താന്‍ ബത്തേരി: ആവശ്യത്തിന് ഡോക്ടര്‍മാരെ നിയമിക്കണമെന്നാവശ്യപ്പെട്ട് സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ സമരത്തിനൊരുങ്ങുന്നു. ആവശ്യത്തിന് ഡോക്ടര്‍മാരില്ലാതെ ആശുപത്രിയുടെ പ്രവര്‍ത്തനം താളം തെറ്റിയ സാഹചര്യത്തിലാണ് കെ.ജി.എം.ഒ.എയുടെ നേതൃത്വത്തില്‍ ഡോക്ടര്‍മാരുടെ സമര പ്രഖ്യാപനം.
1960ലെ ജനസംഖ്യക്ക് ആനുപാതികമായ സ്റ്റാഫ് പാറ്റേണാണ് താലൂക്ക് ആശുപത്രിയില്‍ നിലവിലുള്ളത്. 40 ഡോക്ടര്‍മാര്‍ വേണ്ടിടത്ത് 21 തസ്തികകള്‍ മാത്രമാണ് ഇവിടെയുള്ളത്. നിലവില്‍ 10 ഡോക്ടര്‍മാര്‍ മാത്രമാണ് ആശുപത്രിയിലുള്ളത്. സ്‌പെഷ്യാലിറ്റിയിലടക്കം 11 തസ്തകകള്‍ ഒഴിഞ്ഞു കിടക്കുകയാണ്. രണ്ടു മാസത്തോളമായി ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിന്റെ പ്രവര്‍ത്തനവും താളം തെറ്റിയിരിക്കുകയാണ്. ദിവസവും 1500ഓളം രോഗികളാണ് ആശുപത്രിയില്‍ ചികിത്സ തേടിയെത്തുന്നത്. 10 ഡോക്ടര്‍മാര്‍ക്ക് ഇത്രയും രോഗികളെ പരിശോധിക്കാന്‍ പോലും കഴിയാത്ത സാഹചര്യമാണുള്ളത്.
ഈ സാഹചര്യത്തിലാണ് സമരത്തിന് തീരുമാനിച്ചതെന്ന് കെ.ജി.എം.ഒ.എ ഭാരവാഹകള്‍ പറഞ്ഞു. സമരത്തിന്റെ ആദ്യഘട്ടമെന്ന നിലയില്‍ അടുത്ത ആഴ്ച മുതല്‍ സ്‌പെഷ്യലിറ്റി ഒ.പികള്‍ ഒഴിവാക്കി ജനറല്‍ ഒ.പി നടത്താനും തുടര്‍ന്നും പരിഹാരമായില്ലങ്കില്‍ പൊതുജങ്ങളെക്കൂടി ഉള്‍പ്പെടുത്തി കൂടതല്‍ ശക്തമായ സംരവുമായി രംഗത്ത് വരാനുമാണ് സംഘടനയുടെ തീരുമാനം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ത്രിപുരയില്‍ മുസ്‌ലിം പള്ളിക്ക് നേരെ ഹിന്ദുത്വരുടെ അതിക്രമം; അകത്തളത്തില്‍ മദ്യക്കുപ്പികള്‍, ബജ്‌റംഗ്ദള്‍ പതാക, ജയ് ശ്രീ റാം എന്നെഴുതിയ ഭീഷണിക്കുറിപ്പ്

National
  •  3 days ago
No Image

സന്ദേശയാത്രയെ എല്ലാ വിഭാഗം ജനങ്ങളും സ്വീകരിച്ചു: ജിഫ്‌രി തങ്ങൾ

Kerala
  •  3 days ago
No Image

കണ്ണൂരിൽ രാജകീയ വരവേൽപ്പ്; ജനനിബിഡമായി തെരുവീഥികൾ

Kerala
  •  3 days ago
No Image

സമസ്തയുടെ ആശയങ്ങൾ എല്ലാവർക്കും ഉൾക്കൊള്ളാനാകുന്നത്: മന്ത്രി കടന്നപ്പള്ളി

Kerala
  •  3 days ago
No Image

ഇന്ത്യയുടെ പരിശീലകസ്ഥാനത്ത് നിന്നും ഗംഭീർ പുറത്തേക്ക്? പകരക്കാരൻ ഇന്ത്യൻ ഇതിഹാസം

Cricket
  •  3 days ago
No Image

തലശ്ശേരി സ്വദേശിയായ യുവാവ് ബഹ്‌റൈനില്‍ അന്തരിച്ചു

bahrain
  •  3 days ago
No Image

മലപ്പുറം സ്വദേശിയായ പ്രവാസി യുവാവ് റിയാദിൽ ഹൃദയാഘാതംമൂലം അന്തരിച്ചു

Saudi-arabia
  •  3 days ago
No Image

തീരാനോവായി സുഹാൻ; സമീപത്തെ കുളത്തിൽ നിന്ന് മൃതദേഹം കണ്ടെത്തി

Kerala
  •  3 days ago
No Image

കുഞ്ഞുമോനേ...നീ എവിടെ പോയി?; ചിറ്റൂരില്‍ ആറുവയസ്സുകാരനെ കാണാതായിട്ട് 20 മണിക്കൂര്‍ പിന്നിട്ടു, തെരച്ചില്‍ പുനരാരംഭിച്ചു, വീട് വിട്ടിറങ്ങിയത് സഹോദരനോട് പിണങ്ങി

Kerala
  •  3 days ago
No Image

ഫറോക്കില്‍ ഭര്‍ത്താവ് വെട്ടിപ്പരിക്കേല്‍പ്പിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു

Kerala
  •  3 days ago