
അടിസ്ഥാന സൗകര്യങ്ങളില്ലാതെ കൊട്ടമ്പം കോളനി
അമ്പലവയല്‍: അമ്പലവയല്‍ പഞ്ചായത്തില്‍പ്പെടുന്ന കുമ്പളേരി കൊട്ടമ്പം കോളനി അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്താല്‍ വീര്‍പ്പുമുട്ടുന്നു. മുപ്പത് സെന്റ് സ്ഥലത്ത് പൂര്‍ണ തകര്‍ച്ചയുടെ വക്കിലെത്തി നില്ക്കുന്ന ഒന്‍പത് വീടുകളിലായി പന്ത്രണ്ടോളം കുടുംബങ്ങളാണ് ഇവിടെ തിങ്ങിപാര്‍ക്കുന്നത്. മുന്‍പ് ഈ കോളനിയില്‍ വീട് പണിയുമായി ബന്ധപ്പെട്ട് നിരവധി പ്രശ്നങ്ങള്‍ ഉടലെടുത്തിരുന്നു.
വാര്‍ഡ് മെമ്പറുടെ പേരില്‍ പ്രതിപക്ഷം അഴിമതി ആരോപണമുന്നയിച്ചത് ഇതേ കോളനിയിലെ വീടുകളായിരുന്നു. ഇവയില്‍ രണ്ട് വീടുകള്‍ തകര്‍ച്ചയുടെ വക്കിലാണ്. ഇതിന് പുറമെയാണ് പ്രാഥമിക ആവശ്യങ്ങള്‍ക്ക് പോലും വെള്ളം കിട്ടുന്നില്ലെന്ന പരാതി.
കുടിവെള്ള പദ്ധതിയിലൂടെ ലഭിക്കുന്ന വെള്ളം 1000 ലിറ്റര്‍ കൊള്ളുന്ന ഒരു ടാങ്കിലാണ് സംഭരിക്കുന്നത്. ഈ വെള്ളമാണ് 12 കുടുംബങ്ങള്‍ ഉപയോഗിക്കുന്നത്. ദിവസം അര മണിക്കൂറില്‍ താഴെയാണ് ജല വിതരണം നടക്കുന്നതെന്ന് കോളനി വാസികള്‍ പറയുന്നു. ഈ കുടുംബങ്ങള്‍ക്കെല്ലാം ഈ സമയം കൊണ്ട് വെള്ളം ശേഖരിക്കാന്‍ കഴിയാറില്ല. വെള്ളം കിട്ടാത്തവര്‍ക്ക് അകലെയുള്ള സ്വകാര്യ വ്യക്തിയുടെ കുളത്തില്‍ നിന്നും വെള്ളമെടുക്കുകയേ മാര്‍ഗമുള്ളുവെന്നും ഇവര്‍ പറയുന്നു.
കൂലിവേലക്ക് പോകുന്ന ദിവസങ്ങളില്‍ പലര്‍ക്കും വെള്ളം ലഭിക്കാറില്ല. പുതിയ വീടുകളുടെ പണി തുടങ്ങിയിട്ടുണ്ടെങ്കിലും വെള്ളം ഇല്ലാത്തതിനാല്‍ നിര്‍മാണ പ്രവര്‍ത്തികള്‍ക്ക് തടസം നേരിടാറുണ്ടെന്നും അതിനാല്‍ ടാങ്കറില്‍ വെള്ളമെത്തിച്ചാണ് പണികള്‍ നടക്കുന്നതെന്ന് കരാറുകാരനും പറഞ്ഞു.
കോളനി നിവാസികള്‍ക്ക് മൊത്തം ഉപയോഗിക്കാന്‍ ഒന്‍പത് ശൗചാലയമാണുള്ളത്. നിര്‍മാണസമയത്ത് ചെറിയ ടാങ്ക് നിര്‍മിച്ചത്കൊണ്ട് അവയിപ്പോള്‍ നിറയുകയും ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥയിലുമാണുള്ളത്.
ഇതിനെല്ലാം പരിഹാരം കാണാതെ തങ്ങളുടെ ബലഹീനത മുതലെടുക്കുകയാണ് അധികാരികളെന്നും കോളനിവാസികള്‍ ആരോപിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കൊട്ടാരക്കരയില്‍ ഇരുചക്ര വാഹനങ്ങള്‍ കൂട്ടിയിടിച്ച് മൂന്ന് പേര് മരിച്ചു
Kerala
• 2 days ago
അടിയന്തര അറബ്-ഇസ്ലാമിക ഉച്ചകോടി: ഇസ്റാഈൽ ആക്രമണത്തിനെതിരായ നിർണായക തീരുമാനങ്ങൾക്ക് കാതോർത്ത് ലോകം; അറബ് നേതാക്കൾ ദോഹയിൽ
International
• 2 days ago
ഞങ്ങളുടെ എംഎൽഎയെ കാൺമാനില്ല?' റോഡിലെ കുഴികൾ മാർക്ക് ചെയ്ത് എംഎൽഎക്കെതിരെ പ്ലക്കാർഡുകളുമായി നാട്ടുകാരുടെ പ്രതിഷേധം
National
• 2 days ago
മില്‍മ പാലിന് വില കൂട്ടില്ല: തീരുമാനം ജനങ്ങളുടെ ബുദ്ധിമുട്ട് പരിഗണിച്ച്
Kerala
• 2 days ago
ട്രക്ക് ഡ്രൈവറെ കാറിൽ തട്ടിക്കൊണ്ടുപോയി: വീണ്ടും വാർത്തയിൽ ഇടപിടിച്ച് വിവാദ മുൻ ഐഎഎസ് ഓഫീസർ പൂജ ഖേദ്കർ
crime
• 2 days ago
വില കുത്തനെ ഉയര്‍ന്നിട്ടും യുഎഇയില്‍ സ്വര്‍ണ വില്‍പ്പന തകൃതി; കാരണം ഇത്
uae
• 2 days ago
ഇന്ത്യ-പാക് ഏഷ്യാ കപ്പ് മത്സരംത്തിൽ 1.5 ലക്ഷം കോടിയുടെ വാതുവെപ്പ്, 25,000 കോടി പാകിസ്താനിലേക്ക് പോയെന്ന് സഞ്ജയ് റാവുത്തിന്റെ ആരോപണം
National
• 2 days ago
മദ്യലഹരിയിൽ മകൻ തള്ളിയിട്ടു, ചുമരിൽ തലയിടിച്ച് വീണ അച്ഛന് ദാരുണാന്ത്യം, പ്രതി പൊലിസ് കസ്റ്റഡിയില്‍
Kerala
• 2 days ago
ദുബൈ മെട്രോയുടെ മൂന്നാമത്തെ റൂട്ട്: നിങ്ങൾ അറിയേണ്ടതെല്ലാം
uae
• 2 days ago
ലൈംഗികാതിക്രമ കേസ്; മുന്‍മന്ത്രി നീലലോഹിതദാസന്‍ നാടാരെ ഹൈക്കോടതി വെറുതേവിട്ടു
Kerala
• 2 days ago
കോയിപ്രം മർദ്ദനകേസ്; ജയേഷിന്റെ ഫോണിലെ രഹസ്യ ഫോൾഡറിൽ കൂടുതൽ ദൃശ്യങ്ങൾ: രണ്ട് പേർ കൂടി ഇരകളായെന്ന സംശയത്തിൽ പൊലിസ്; കാരണങ്ങൾ അവ്യക്തം: ഹണിട്രാപ്പ്, ആഭിചാരം?
Kerala
• 2 days ago
യുഎഇയിലാണോ? എങ്കിൽ എമിറേറ്റ്സ് ഐഡി ഇംപോർട്ടന്റാണ്; നിങ്ങളുടെ എമിറേറ്റ്സ് ഐഡി ചിപ്പിൽ ഒളിച്ചിരിക്കുന്ന വിവരങ്ങൾ അറിയാം
uae
• 2 days ago
സ്റ്റേഷനുകളിലെ ക്യാമറ പൊലിസുകാർ ഓഫ് ചെയ്യാൻ സാധ്യത; ഓട്ടോമാറ്റിക് കൺട്രോൾ റൂം വേണമെന്ന് സുപ്രിംകോടതി
National
• 2 days ago
'കൈ അടിച്ചൊടിച്ചു, മുഖത്ത് ഷൂ കൊണ്ട് ഉരച്ചു' ഉത്തരാഖണ്ഡില്‍ ഏഴു വയസ്സുകാരനായ മുസ്ലിം വിദ്യാര്‍ഥിക്ക് അധ്യാപകരുടെ അതിക്രൂര മര്‍ദ്ദനം; ശരീരത്തില്‍ ഒന്നിലേറെ മുറിവുകള്‍
National
• 2 days ago
വഖഫ് ഭേദഗതി നിയമം: വിവാദ വകുപ്പുകള്‍ സ്റ്റേ ചെയ്ത സുപ്രിംകോടതി ഉത്തരവ് കേന്ദ്രസര്‍ക്കാരിനേറ്റ കനത്ത തിരിച്ചടി- ഹാരിസ് മീരാന്‍ എം.പി
Kerala
• 2 days ago
കിളിമാനൂരില്‍ കാറിടിച്ചു കാല്നടയാത്രക്കാരന് മരിച്ച സംഭവം: എസ്.എച്ച്.ഒ അനില്‍ കുമാറിന് സസ്പെന്ഷന്
Kerala
• 2 days ago
കേൾവിക്കുറവുള്ള യാത്രക്കാരെ സഹായിക്കാൻ ലക്ഷ്യം; മൂന്ന് ടെർമിനലുകളിലായി 520 ഹിയറിംഗ് ലൂപ്പുകൾ കൂടി സ്ഥാപിച്ച് ദുബൈ അന്താരാഷ്ട്ര വിമാനത്താവളം
uae
• 2 days ago
വഖ്ഫ് നിയമം ഭാഗിക സ്റ്റേ സ്വാഗതാർഹം;പൂർണമായും പിൻവലിക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ്
Kerala
• 3 days ago
കൊല്ലം നിലമേലിന് സമീപം സ്കൂള്‍ ബസ് മറിഞ്ഞ് അപകടം; ഡ്രൈവര്‍ അടക്കം 24 പേര്‍ക്ക് പരുക്ക്
Kerala
• 2 days ago
സഊദിയിൽ വാഹനാപകടം; നാല് അധ്യാപികമാരും ഡ്രൈവറും കൊല്ലപ്പെട്ടു; അപകടം സ്കൂളിലേക്ക് പോകും വഴി
latest
• 2 days ago
'ഗസ്സ പിടിച്ചടക്കിയാലും ഹമാസിനെ തോല്പിക്കാനാവില്ല' ഇസ്റാഈല്‍ സൈനിക മേധാവി
International
• 2 days ago