മിസോറമില്‍ നിയമസഭാ സ്പീക്കര്‍ രാജിവച്ച് ബി.ജെ.പിയില്‍ ചേര്‍ന്നു
ഐസ്വാള്‍: മിസോറമില്‍ കോണ്‍ഗ്രസ് നേതൃത്വത്തെ ഞെട്ടിച്ച് മുതിര്‍ന്ന നേതാവും നിയമസഭാ സ്പീക്കറുമായ ഹിഫേയി രാജിവച്ച് ബി.ജെ.പിയില്‍ ചേര്‍ന്നു. അടുത്ത് നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ പേര് കോണ്‍ഗ്രസ് നേതൃത്വം പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ചാണ് രാജിവച്ചതെന്നാണ് വിവരം.
ഇന്നലെ ഡെപ്യൂട്ടി സ്പീക്കര്‍ ആര്. ലാല്റിനാവ്നക്ക് നല്കിയ രാജിക്കത്തില്‍ പ്രത്യേക കാരണങ്ങളൊന്നും വ്യക്തമാക്കിയിട്ടില്ല. തുടര്‍ന്ന് വൈകിട്ടോടെ അദ്ദേഹം ബി.ജെ.പിയില്‍ ചേരുകയായിരുന്നു. താന്‍ കോണ്‍ഗ്രസില്‍നിന്ന് രാജിവയ്ക്കുകയും ബി.ജെ.പിയില്‍ ചേരുകയും ചെയ്തതായി അദ്ദേഹം പിന്നീട് മാധ്യമങ്ങളെ അറിയിച്ചു. 2013ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ അദ്ദേഹം പാലക് മണ്ഡലത്തില്‍ നിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്. രണ്ടുതവണ രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ വീണ്ടും പാലക് മണ്ഡലത്തില്‍നിന്ന് മത്സരിക്കാന്‍ അവസരം കിട്ടുമെന്നായിരുന്നു അദ്ദേഹം പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ സ്ഥാനാര്‍ഥി പട്ടികയില്‍ അദ്ദേഹത്തിന് പകരം ഈ മണ്ഡലത്തില്‍നിന്ന് കെ.ടി റോക്കോവിനെയാണ് കോണ്‍ഗ്രസ് നേതൃത്വം പരിഗണിച്ചത്. ഇതില്‍ പ്രതിഷേധിച്ചാണ് അദ്ദേഹം പാര്‍ട്ടി വിട്ടതെന്നാണ് വിവരം.
ബി.ജെ.പി ഇതുവരെ പാലക് മണ്ഡലത്തിലെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല. ഹിഫേയിക്കായിരിക്കും ഇവിടെ മത്സരിക്കാന്‍ അവസരം കിട്ടുകയെന്നാണ് വിവരം. ഈ മാസം 28നാണ് മിസോറം നിയമസഭാ തെരഞ്ഞെടുപ്പ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."