HOME
DETAILS

കാടിന്റെ ഹരിതാഭ തിരിച്ചുപിടിക്കാന്‍ കുടുംബശ്രീ

  
backup
August 04, 2016 | 7:40 PM

%e0%b4%95%e0%b4%be%e0%b4%9f%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%b9%e0%b4%b0%e0%b4%bf%e0%b4%a4%e0%b4%be%e0%b4%ad-%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%81

1000 മുളതൈകളും, 2000 ഫലവൃഷ തൈകളും നട്ട് പരിപാലിക്കും
മൂന്ന് വര്‍ഷത്തെ പദ്ധതിയില്‍ 10000ത്തോളം തൈകള്‍ നട്ട് സംരക്ഷിക്കും
തിരുനെല്ലി: തിരുനെല്ലിയില്‍ കാട്ടുതീ മൂലം നശിച്ച വനമേഖല പുനരുജ്ജീവിപ്പിക്കുന്നതിനും അത് സംരക്ഷിക്കുന്നതിനുമായി കുടുംബശ്രീ പദ്ധതി ആരംഭിച്ചു. പൊലിവ് പദ്ധതിയുടെ ഭാഗമായി തിരുനെല്ലി ഗ്രാമപഞ്ചായത്തും, കുടുംബശ്രീയും, വനം വകുപ്പുമായി സഹകരിച്ച് അപ്പപ്പാറ സെക്ഷനിലെ കാരുമാട്, കൊട്ടിയൂര്‍ മേഖലകളില്‍ 1000 മുളതൈകളും, 2000 ഫലവൃഷ തൈകളും നട്ട് പരിപാലിക്കുന്ന പദ്ധതിക്കാണ് തുടക്കമായത്. വിവിധയിനം വൃക്ഷങ്ങളുടെ ആയിരക്കണക്കിന് വിത്തുകള്‍ ഈ പ്രദേശത്ത് വിതക്കുകയും ചെയ്യും.
പ്രദേശത്തിന്റെ സന്തുലിത ആവാസ വ്യവസ്ഥ നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. തൈകളുടെ തുടര്‍ സംരക്ഷണം കുടുംബശ്രീ പ്രവര്‍ത്തകര്‍ ഏറ്റെടുക്കും. തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തകരെയും പദ്ധതിയുമായി സഹകരിപ്പിക്കും. തിരുനെല്ലി സി.ഡി.എസിന് കീഴിലുള്ള രണ്ട്, നാല് വാര്‍ഡുകളില്‍പ്പെട്ട എ.ഡി.എസ്, അയല്‍കൂട്ടം ഭാരവാഹികള്‍ക്കാണ് സംരക്ഷണ ചുമതല നല്‍കിയിട്ടുള്ളത്. 2014ല്‍ കാട്ടുതീ മൂലം ഈ പ്രദേശത്തെ വനസമ്പത്ത് വലിയ അളവില്‍ നശിക്കുകയും നിരവധി വന്യമൃഗങ്ങള്‍ക്ക് ജീവനാശമുണ്ടാവുകയും ചെയ്തിരുന്നു. കഴിഞ്ഞ വേനല്‍ കാലത്ത് തിരുനെല്ലി പഞ്ചായത്തില്‍ രൂക്ഷമായ ജലക്ഷാമവും നേരിട്ടിരുന്നു. ഇവ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഗ്രാമപഞ്ചായത്തും വനംവകുപ്പും കുടുംബശ്രീയുമായി സഹകരിച്ച് പദ്ധതിക്ക് രൂപം നല്‍കിയത്. മൂന്ന് വര്‍ഷത്തെ പദ്ധതിയില്‍ 10000ത്തോളം തൈകള്‍ നട്ട് സംരക്ഷിക്കാനാണ് ഉദ്ദേശിക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം അപ്പപ്പാറയില്‍ ഒ.ആര്‍ കേളു എം.എല്‍.എ നിര്‍വഹിച്ചു. തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മായാദേവി അധ്യക്ഷയായി. പി.വി ബാലകൃഷ്ണന്‍, കെ അനന്തന്‍ നമ്പ്യാര്‍, കെ.പി ജയചന്ദ്രന്‍, നോര്‍ത്ത് വയനാട് ഡി.എഫ്.ഒ നരേന്ത്രനാഥ് വേളൂരി, ബേഗുര്‍ റെയ്ഞ്ചര്‍ നജ്മല്‍ അമീന്‍, അജിത നാരായണന്‍ എന്നിവര്‍ സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വന്തം ജീവൻ പണയം വെച്ച് ആത്മഹത്യാശ്രമം തടഞ്ഞു; മസ്ജിദുൽ ഹറമിലെ സുരക്ഷാ ഉദ്യോഗസ്ഥനെ പ്രശംസ കൊണ്ട് മൂടി സോഷ്യൽ മീഡിയ

Saudi-arabia
  •  14 hours ago
No Image

സിപിഎം നേതാവും മുൻ എംഎൽഎയുമായ കെ.കെ. നാരായണൻ അന്തരിച്ചു

Kerala
  •  14 hours ago
No Image

വിമാനത്തിനുള്ളിൽ യാത്രക്കാരിക്ക് ദേഹാസ്വാസ്ഥ്യവും, രക്തസ്രാവവും; രക്ഷകയായി മലയാളി ഡോക്ടർ; ആദരിച്ച് ക്യാബിൻ ക്രൂ

Kerala
  •  14 hours ago
No Image

ശബരിമല സ്വർണ്ണക്കൊള്ള; ആരും നിഷ്കളങ്കരല്ല; സർക്കാർ പ്രതികൾക്ക് സംരക്ഷണമൊരുക്കുന്നു; വി.ഡി സതീശൻ

Kerala
  •  14 hours ago
No Image

പുതുവർഷം കളറാക്കാം; കൂടുതൽ സർവീസുകൾ പ്രഖ്യാപിച്ച് കൊച്ചി മെട്രോ

Kerala
  •  14 hours ago
No Image

യുഎഇ വിസ കാലാവധി കഴിഞ്ഞോ? സ്റ്റാറ്റസ് എങ്ങനെ ഓൺലൈനായി പരിശോധിക്കാം?

uae
  •  15 hours ago
No Image

നെടുമങ്ങാട് കെഎസ്ആർടിസി ബസും ക്രെയിനും കൂട്ടിയിടിച്ചു; ഡ്രൈവർക്ക് പരുക്ക്; യാത്രക്കാർ സുരക്ഷിതർ

Kerala
  •  15 hours ago
No Image

ലോകകപ്പിലെ തോൽവി ഇപ്പോഴും വേദനിപ്പിക്കുന്നു, ഇന്ത്യയോട് പ്രതികാരം ചെയ്യും: ഓസീസ് താരം

Cricket
  •  15 hours ago
No Image

പുതുവത്സരാഘോഷ ലഹരിയിൽ ദുബൈ; ഈ ബീച്ചുകൾ കുടുംബങ്ങൾക്ക് മാത്രമായി സംവരണം ചെയ്ത് അധികൃതർ

uae
  •  15 hours ago
No Image

ഇതിഹാസം പുറത്ത്; പുതിയ സീസണിനൊരുങ്ങുന്ന ആർസിബിക്ക് വമ്പൻ തിരിച്ചടി

Cricket
  •  15 hours ago