HOME
DETAILS

ഖഷോഗിയുടെ കൊലപാതകം: തെളിവ് നശിപ്പിക്കാന്‍ സഊദി പ്രത്യേക സംഘത്തെ അയച്ചു

  
backup
November 05, 2018 | 11:24 PM

%e0%b4%96%e0%b4%b7%e0%b5%8b%e0%b4%97%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%95%e0%b5%8a%e0%b4%b2%e0%b4%aa%e0%b4%be%e0%b4%a4%e0%b4%95%e0%b4%82-%e0%b4%a4%e0%b5%86%e0%b4%b3%e0%b4%bf

അങ്കാറ: മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ മൃതദേഹം നശിപ്പിക്കാനായി 11 അംഗ പ്രത്യേക സംഘത്തെ സഊദി തുര്‍ക്കിയിലേക്ക് അയച്ചുവെന്ന് റിപ്പോര്‍ട്ട്.
തുര്‍ക്കി മാധ്യമമായ ഡെയ്‌ലി സഭാഹ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഖഷോഗിയുടെ തിരോധാനത്തിനുശേഷം ഒന്‍പത് ദിവസങ്ങള്‍ പിന്നിട്ട് ഒക്ടോബര്‍ 11നാണ് ഇവരെ അയച്ചത്.
രസതന്ത്രജ്ഞന്‍ അഹമ്മദ് അബ്ദുല്‍ അസീസ് അല്‍ ജനൂബി, വിഷ വിദഗ്ധന്‍ ഖാലിദ് യഹ്‌യ അല്‍ സഹ്‌റാനി എന്നിവരുള്‍പ്പെട്ട സംഘമാണ് അന്വേഷണ വിഭാഗം എന്ന പേരില്‍ ഇസ്താംബൂളിലെ സഊദി കോണ്‍സുലേറ്റില്‍ എത്തിയത്.
ഒക്ടോബര്‍ 17 വരെ ഇവര്‍ എല്ലാ ദിവസവും കോണ്‍സുലേറ്റ് സന്ദര്‍ശിച്ചു. 20ന് ആണ് ഇവര്‍ തുര്‍ക്കി വിട്ടത്. ഇതുകൊണ്ടാണ് തുര്‍ക്കി അധികൃതരെ ഒക്ടോബര്‍ 15വരെ കോണ്‍സുലേറ്റ് പരിശോധനക്ക് അനുമതി നല്‍കാതിരുന്നതെന്ന് പത്രം പറയുന്നു.
ഒക്ടോബര്‍ രണ്ടിന് ഖഷോഗി കോണ്‍സുലേറ്റില്‍ പ്രവേശിച്ച ഉടനെ അദ്ദേഹത്തെ ശ്വാസം മുട്ടിച്ചുകൊലപ്പെടുത്തി മൃതദേഹം ഭാഗങ്ങളാക്കിയെന്ന് തുര്‍ക്കി മുഖ്യപ്രോസിക്യൂട്ടര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ഖഷോഗിയുടെ മൃതദേഹം ആസിഡ് ഉപയോഗിച്ച് നശിപ്പിച്ചുവെന്ന് തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്റെ ഉപദേഷ്ടാവ് യാസിന്‍ അക്തയ് വെളിപ്പെടുത്തി.
കൊലപാതകവുമായി ബന്ധപ്പെട്ടുള്ള പ്രധാന ചോദ്യങ്ങള്‍ക്ക് സഊദി ഇതുവരെ മറുപടി നല്‍കിയില്ലെന്ന് ഉര്‍ദുഗാന്‍ കുറ്റപ്പെടുത്തിയിരുന്നു. കൊലപാതകത്തില്‍ ഉന്നതര്‍ക്ക് പങ്കുണ്ടെന്നും അദ്ദേഹം ആരോപിച്ചിരുന്നു.


കുറ്റവാളികള്‍ക്കെതിരേ
നടപടിയെടുക്കുമെന്ന്
സഊദി യു.എന്നില്‍


ജനീവ: ഖഷോഗി വധത്തിന് പ്രവര്‍ത്തിച്ചവര്‍ക്കെതിരേ നടപടിയെടുക്കുമെന്ന് സഊദി അറേബ്യ യു.എന്നില്‍. നിലവിലെ അന്വേഷണം തുടരാന്‍ സല്‍മാന്‍ രാജാവ് സഊദി പബ്ലിക്ക് പ്രോസിക്യൂട്ടറോട് ആവശ്യപ്പെട്ടുവെന്നും മുഴുവന്‍ കുറ്റവാളികളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും യു.എന്നിലെ സഊദി പ്രതിനിധി ബന്ദര്‍ അല്‍ ഐബിന്‍ പറഞ്ഞു. യു.എന്‍ അംഗ രാഷ്ട്രങ്ങളുടെ മനുഷ്യാവകാശവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ വിലയിരുത്തുന്ന 'യൂനിവേഴ്‌സല്‍ പിറീയാഡിക്ക് റിവ്യൂവില്‍' സംസാരിക്കുകയായിരുന്നു.


'മൃതദേഹം തിരിച്ചുതരണം,
മദീനയില്‍ ഖബറടക്കണം'

വാഷിങ്ടണ്‍: ജമാല്‍ ഖഷോഗിയുടെ മൃതദേഹം തിരിച്ചുനല്‍കണമെന്ന് സഊദി അറേബ്യയോട് ആവശ്യപ്പെട്ട് മകന്‍ അബ്ദുല്ല ഖഷോഗി.
സി.എന്‍.എന്‍ നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന് സംഭവിച്ചതെന്ന് എന്തുതന്നെയായാലും വേദനാജനകമാണ്. മൃതദേഹം അനുയോജ്യമായ രീതിയില്‍ അടക്കം ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു.
പിതാവിനെ മദീനയിലെ ജന്നത്തുല്‍ ബഖീഇല്‍ മറ്റു ബന്ധുക്കളോടൊപ്പം ഖബറടക്കണമെന്നും ഇതുസംബന്ധിച്ച് സഊദി അധികൃതരോട് സംസാരിച്ചുവെന്നും മറ്റൊരു മകനായ സലാഹ് ഖഷോഗി പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോട്ടയത്ത് ഗൃഹനാഥനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

crime
  •  18 days ago
No Image

5 വര്‍ഷത്തെ റസിഡന്റ് ഐഡി സംവിധാനം അവതരിപ്പിച്ച് സൗദി; ഇനി ഡിജിറ്റല്‍ സേവനങ്ങള്‍ ശക്തമാകും  

Saudi-arabia
  •  18 days ago
No Image

ആകാശം നിറഞ്ഞ് 1,000 ഡ്രോണുകൾ; ദൃശ്യവിരുന്നൊരുക്കി ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ

uae
  •  18 days ago
No Image

സിനിമാമേഖല ആടിയുലഞ്ഞു, സര്‍വാധിപത്യത്തില്‍ നിന്ന് സംപൂജ്യനായി, കിരീടം തിരിച്ചു പിടിക്കുമോ ദിലീപ്

Kerala
  •  18 days ago
No Image

വിരമിച്ചാൽ മയാമിയിൽ തുടരില്ല, മെസിയുടെ ലക്ഷ്യം മറ്റൊന്ന്: ഡേവിഡ് ബെക്കാം

Football
  •  18 days ago
No Image

ഫലസ്തീന്‍ രാജ്യം സ്ഥാപിക്കണമെന്ന് ജര്‍മനി; പറ്റില്ലെന്ന് നെതന്യാഹു

International
  •  18 days ago
No Image

ഗ്ലോബൽ എ.ഐ ഷോ ഇന്നും നാളെയുമായി അബൂദബിയിൽ നടക്കും; ഗൾഫ് സുപ്രഭാതം മീഡിയ പാർട്ണർ

uae
  •  18 days ago
No Image

വിളിച്ചിട്ടൊന്നും അമ്മ ഉണരുന്നില്ലെന്ന് കുഞ്ഞുങ്ങള്‍; അയല്‍ക്കാരെത്തി നേക്കിയപ്പോള്‍ യുവതി മരിച്ച നിലയില്‍, ഭര്‍ത്താവിനെ കാണാനില്ല

Kerala
  •  18 days ago
No Image

2026 ജൂൺ വരെ സമയം: ഓയിൽ ആൻഡ് ഗ്യാസ് മേഖലയിലെ ലൈസൻസ് നിബന്ധനയിൽ ഇളവ്

latest
  •  18 days ago
No Image

'പ്രതിയാക്കാന്‍ ഗൂഢാലോചന നടന്നു, പിന്നില്‍ മുതിര്‍ന്ന പൊലിസ് ഉദ്യോഗസ്ഥയും ക്രിമിനല്‍ പൊലിസ് സംഘവും' വിധിക്ക് പിന്നാലെ പ്രതികരിച്ച് ദിലീപ്

Kerala
  •  18 days ago