HOME
DETAILS

എൻ.സി.ഇ.ആർ.ടി പാഠപുസ്തക വിവാദം; പിന്നിൽ ആർ.എസ്.എസ്, അന്വേഷണം വേണം: കോൺഗ്രസ്

  
February 28, 2026 | 2:57 AM

NCERT textbook controversy RSS behind it investigation needed Congress

ന്യൂഡൽഹി: എൻ.സി.ഇ.ആർ.ടി പാഠപുസ്തകങ്ങളിലെ മാറ്റത്തിന് പിന്നിൽ ആർ.എസ്.എസാണെന്ന് കോൺഗ്രസ്. പാഠപുസ്തകങ്ങൾ മാറ്റിയെഴുതി, ചരിത്രം വികലമാക്കാനും തങ്ങൾക്ക് അനുകൂലമാക്കി മാറ്റാനുമുള്ള പ്രത്യയശാസ്ത്രപരമായ ആർ.എസ്.എസ് നയമാണ് കേന്ദ്രസർക്കാർ നടപ്പിലാക്കിയതെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി ജയ്റാം രമേശ് ആരോപിച്ചു. 

രാഷ്ട്രീയ നേട്ടത്തിനും വർഗീയ ധ്രുവീകരണത്തിനുമായി പാഠപുസ്തകങ്ങളിൽ ചരിത്ര നിഷേധവും ശാസ്്ത്ര വിരുദ്ധവുമായ ഉള്ളടക്കം നിർദേശിച്ചത് നാഗ്പൂരിൽ നിന്നാണ്. കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി പാഠപുസ്തകങ്ങൾ വഴി പ്രത്യയശാസ്ത്ര വൈറസ് പടർത്താനുള്ള ഗുരുതരമായ നീക്കമാണ് ആർ.എസ്.എസ് പിന്തുണയോടെ കേന്ദ്രസർക്കാർ നടത്തിയത്. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ജുഡീഷ്യറിക്കെതിരായ പാഠപുസ്തകത്തിലെ ഭാഗം. പാഠപുസ്തകങ്ങൾ ഇത്തരത്തിൽ മാറ്റിയെഴുതാനുള്ള നാഗ്പൂരിന്റെ നിർദേശങ്ങൾ നടപ്പിലാക്കുന്ന മോദി ഇപ്പോൾ ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ്. പാഠപുസ്തകങ്ങൾ എങ്ങനെയാണ് മാറ്റിയെഴുതിയത്, അവ ഏതുവിധത്തിലാണ് രാഷ്ട്രീയ, വർഗീയ ധ്രുവീകരണത്തിന് വഴിവച്ചത് എന്നിവയെ കുറിച്ച് സുപ്രിംകോടതി വിശദമായ അന്വേഷണം നടത്തണമെന്നും ജയ്റാം രമേശ് ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പശ്ചിമ ബംഗാളിലെ ഫൽത്ത മണ്ഡലത്തിലെ വോട്ടെടുപ്പ് റദ്ദാക്കി; മെയ് 21-ന് റീപോളിംഗ്

National
  •  9 days ago
No Image

സംസ്ഥാനത്തെ ആരാധനാലയങ്ങളിലെ ആഘോഷങ്ങൾ: തിരക്ക് നിയന്ത്രണത്തിന് കർശന മാർഗനിർദേശങ്ങളുമായി ഹൈക്കോടതി

Kerala
  •  9 days ago
No Image

അനുവാദമില്ലാതെ തണ്ണിമത്തൻ പറിച്ചതിനെച്ചൊല്ലി തർക്കം; ആഗ്രയിൽ 13-കാരനെ കുത്തിക്കൊലപ്പെടുത്തി

National
  •  9 days ago
No Image

കന്നുകാലികളെ കടത്തിയെന്ന് ആരോപിച്ച് ക്രൂരമർദനം; രക്ഷപ്പെടാൻ പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം 20 ദിവസത്തിന് ശേഷം കണ്ടെത്തി

National
  •  9 days ago
No Image

റോഡ് മുറിച്ചുകടക്കാൻ അന്ധനെ സഹായിച്ചു; ബസ് ഡ്രൈവറെ ആദരിച്ച് ദുബൈ ആർടിഎ

uae
  •  9 days ago
No Image

ദുബൈ-ഷാർജ യാത്ര വീണ്ടും ദുരിതത്തിൽ; റോഡുകളിൽ ഗതാഗതക്കുരുക്ക് രൂക്ഷം

uae
  •  9 days ago
No Image

ദുബൈ ഇനി ഓറഞ്ച് അഴകിൽ; നഗരമാകെ വാക മരങ്ങൾ വെച്ചുപിടിപ്പിക്കാൻ നിർദ്ദേശിച്ച് ശൈഖ് ഹംദാൻ 

uae
  •  9 days ago
No Image

ബീഫ് കറിക്കൊപ്പം ചത്ത പാറ്റ; ആഡംബര ഹോട്ടലിനെതിരെ പരാതിയുമായി കൃഷി വകുപ്പ് ഉദ്യോഗസ്ഥൻ

Kerala
  •  9 days ago
No Image

ഡൽഹിയിൽ യുവ ജഡ്ജിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് നിഗമനം

National
  •  9 days ago
No Image

വിവാഹത്തിന് മുമ്പ് ഒരുകോടി സ്ത്രീധനം നൽകി, ശേഷം 50 ലക്ഷം; ഭർത്താവിന് താൽപര്യം പുരുഷന്മാരോട്; പരാതിയുമായി യുവതി പൊലിസ് സ്റ്റേഷനിൽ

National
  •  9 days ago