HOME
DETAILS

കേരളം രണ്ടാം വിദ്യാഭ്യാസ വിപ്ലവത്തിലേയ്ക്ക്: സ്പീക്കര്‍

  
backup
June 16, 2017 | 10:06 PM

%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3%e0%b4%82-%e0%b4%b0%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%be%e0%b4%82-%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%ad%e0%b5%8d%e0%b4%af%e0%b4%be%e0%b4%b8

 

തിരുവനന്തപുരം : കേരളം രണ്ടാം വിദ്യാഭ്യാസ വിപ്ലവത്തിലേയ്ക്ക് കാലെടുത്ത് വയ്ക്കുകയാണെന്ന് നിമയസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. ആധുനിക വിദ്യാഭ്യാസം ആവശ്യപ്പെടുന്നത് പഠിക്കാന്‍ പഠിക്കാനാണെന്നും സ്പീക്കര്‍ പറഞ്ഞു.
തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പാറശ്ശാല ജില്ലാ ഡിവിഷന്‍ വികസനസമിതി സംഘടിപ്പിച്ച അക്ഷര സുകൃതം - 2017 എന്ന പരിപാടി പാറശ്ശാലയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്പീക്കര്‍. ആര്‍ജിക്കുന്ന അറിവുകളെ പ്രായോഗിക വിജ്ഞാനമാക്കി മാറ്റുന്നിടത്താണ് വിദ്യാര്‍ഥികള്‍ വിജയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇക്കാലത്ത് ഗുരുമുഖത്ത് നിന്ന് അറിവ് കിട്ടാന്‍ കാത്തിരിക്കേണ്ടതില്ല.
വിരല്‍തുമ്പില്‍ വിവരശേഖരം ലഭ്യമാകുന്ന കാലമാണിതെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു.ചടങ്ങിനോടനുബന്ധിച്ച് നടന്ന പ്രതിഭാസംഗമം സി.കെ. ഹരീന്ദ്രന്‍ എം.എല്‍.എ യും ഗുരുവന്ദനം കെ. ആന്‍സലന്‍ എം.എല്‍.എ യും ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു അധ്യക്ഷനായ ചടങ്ങില്‍ പാറശ്ശാല ജില്ലാ ഡിവിഷന്റെ കീഴിലുള്ള എല്ലാ വാര്‍ഡുകളില്‍ നിന്നും തിഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. സ്പീക്കര്‍, ചലച്ചിത്ര സംവിധായകന്‍ ആര്‍.എസ്. വിമല്‍ എന്നിവര്‍ക്ക് സമിതിയുടെ ഉപഹാരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സമ്മാനിച്ചു.
ഡോക്ടറേറ്റ് നേടിയ യുവ വിയു ം അധ്യാപകനുമായ ബിജു ബാലകൃഷണന്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ എന്നിവരെയും ചടങ്ങില്‍ ആദരിച്ചു.
സംസ്ഥാന വികലാംഗ വികസനകോര്‍പ്പറേഷന്‍ ചെയര്‍മാന്‍ പരശുവയ്ക്കല്‍ മോഹനന്‍ മുഖ്യാതിഥിയായ ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പാറശ്ശാല ഡിവിഷനംഗം എസ്.കെ. വെന്‍ഡാര്‍വിന്‍ സ്വാഗതം പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ കടുത്ത ചൂടിന് ആശ്വാസം; താപനില കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

uae
  •  3 days ago
No Image

ലോകകപ്പ് സ്വപ്ന ഇലവനിൽ സ്പെയിൻ ആധിപത്യം, നായകനായി റോഡ്രി; മുന്നേറ്റനിരയിൽ മെസിയും എംബാപ്പെയും

Football
  •  3 days ago
No Image

രോഹിതിന്റെയും കോഹ്‌ലിയുടെയും ഭാവിയിൽ വ്യക്തത വേണം; ബിസിസിഐയോട് അഭ്യർത്ഥനയുമായി യുവരാജ് സിംഗ്

Cricket
  •  3 days ago
No Image

യുഎഇയിൽ ‘ജയ്‌വാൻ’ കാർഡുകളുടെ വിതരണം ആരംഭിച്ചു; ഉപഭോക്താക്കളെ കാത്തിരിക്കുന്നത് വൻ ഓഫറുകളും ആനുകൂല്യങ്ങളും

uae
  •  3 days ago
No Image

യുഎഇയിൽ സ്വർണ്ണം-വെള്ളി വിലകളിൽ വൻ വർദ്ധനവ്; 24 കാരറ്റ് സ്വർണ്ണത്തിന് 484 ദിർഹം

uae
  •  3 days ago
No Image

സ്പെയിനിന്റെ ലോകകപ്പ് നായകന് ഇന്ത്യൻ കണക്ഷൻ; ടോറസിന്റെ പ്രതിഭ ആദ്യം കണ്ടത് കൊച്ചിയും,കൊൽക്കത്തയും!

Football
  •  3 days ago
No Image

യഹ്‌യ സിൻവാറിന് പകരക്കാരനായി ഖലീൽ അൽ ഹയ്യ ഹമാസിന്റെ തലപ്പത്തേക്ക്

International
  •  3 days ago
No Image

ഇതുകൊണ്ടല്ലേ അവനെ ഹിറ്റ്മാൻ എന്ന് വിളിക്കുന്നത്? രോ-ഹിറ്റ് തരംഗത്തിൽ വീണത് ക്രിക്കറ്റ് ഇതിഹാസം സാക്ഷാൽ സച്ചിൻ ടെൻഡുൽക്കർ

Cricket
  •  3 days ago
No Image

നിതിൻ രാജിന്റെ മരണം: അറസ്റ്റ് നടപടികളിൽ വീഴ്ച: ഡോ. റാമിനെ കോടതി വിട്ടയച്ചു; പിന്നാലെ കോടതി വളപ്പിൽ നിന്ന് ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത് ക്രൈം ബ്രാഞ്ച്

Kerala
  •  3 days ago
No Image

യുക്രെയ്ൻ തീരത്ത് റഷ്യൻ മിസൈലാക്രമണം:10 നാവികർ കൊല്ലപ്പെട്ടു; മരിച്ചവരിൽ കാസർ​കോട് സ്വദേശിയും

International
  •  3 days ago