ADVERTISEMENT
HOME
DETAILS

മനുഷ്യന്‍: മൃഗമോ..? മാലാഖയോ..?

ADVERTISEMENT
  
backup
June 16 2017 | 22:06 PM

%e0%b4%ae%e0%b4%a8%e0%b5%81%e0%b4%b7%e0%b5%8d%e0%b4%af%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%83%e0%b4%97%e0%b4%ae%e0%b5%8b-%e0%b4%ae%e0%b4%be%e0%b4%b2%e0%b4%be%e0%b4%96%e0%b4%af%e0%b5%8b

സര്‍വശക്തനായ റബ്ബിന്റെ എണ്ണമറ്റ പടപ്പുകളില്‍ വിവേകശാലികളായ ഒരു വിഭാഗമാണ് മലക്കുകള്‍. അവര്‍ക്ക് ഉറക്കമില്ല, ഊണില്ല, ജലപാനമില്ല, പാപമില്ല, വികാരമില്ല, വിചാരമില്ല. അവര്‍ സദാ സമയവും സര്‍വ്വാധി നാഥന്റെ മുന്നില്‍ സാഷ്ടാംഗത്തിലാണ്. എന്നാല്‍ വികാരം മാത്രമുള്ള, വിവേകത്തിന്റെ വിദൂര സാധ്യത പോലുമില്ലാത്ത ഒരു വിഭാഗം പടപ്പുകളാണ് മൃഗങ്ങള്‍. അവര്‍ക്ക് കുടുംബ ബന്ധങ്ങള്‍ പോലുമില്ല. നാണം മറയ്ക്കലില്ല. അവരോട് കീര്‍ത്തനമില്ല. കീഴടങ്ങാനുള്ള നിര്‍ദേശവുമില്ല. മലക്കുകള്‍ക്കും മൃഗങ്ങള്‍ക്കും ഇടയില്‍ വികാര, വിവേക വിധേയനായി പടക്കപ്പെട്ട വിഭാഗമാണ് മനുഷ്യന്‍. അവന്‍ ഉയര്‍ന്ന് വിവേകശാലിയായാല്‍ മാലാഖമാരെക്കാള്‍ ഉയരത്തിലെത്തും. അവരോടാണ് മരണ സമയത്ത് മാലാഖമാര്‍ മന്ത്രമോതുന്നത് ' ഞങ്ങള്‍ ദുനിയാവിലും ആഖിറത്തിലും നിങ്ങളുടെ സംരക്ഷരാണ് ' (ഫുസ്വിലത്ത് 31) എന്ന്. മലക്കുകള്‍ പറയും..'ഞങ്ങളാണ് ദുനിയാവില്‍ അപകടങ്ങളില്‍ നിന്നും ആപത്തുകളില്‍ നിന്നും നിങ്ങളെ സംരക്ഷിച്ചത്. നിങ്ങളെ സല്‍പന്ഥാവിലൂടെ നടത്തിയതിന്റെ പിന്നിലും ഞങ്ങളാണ്. അത് പോലെ നിങ്ങളുടെ ഖബറില്‍ ഞങ്ങള്‍ നേരംപോക്കാകും. സൂറില്‍ ഊതുമ്പോള്‍ ഞങ്ങള്‍ നിങ്ങള്‍ക്ക് വഴികാട്ടികളാകും. സ്വിറാത്ത് പാലത്തില്‍ നിങ്ങള്‍ക്ക് ഞങ്ങള്‍ കൈപ്പിടിയാകും. അവസാനം പറുദീസയിലേക്ക് നിങ്ങളെ ഞങ്ങള്‍ കൊണ്ടെത്തിക്കും ' (ഇബ്‌നു കസീര്‍)അതേ സമയം, വികാര വിചാരങ്ങള്‍ക്ക് അടിപ്പെടുന്ന മനുഷ്യനാകട്ടെ, അവന്‍ മൃഗത്തേക്കാള്‍ തരംതാഴ്ന്നവനാകും.' കണ്ണും കാതും മസ്തിഷ്‌കവും നല്‍കിയിട്ടും കാണേണ്ടതും കേള്‍ക്കേണ്ടതും ചിന്തിക്കേണ്ടതും വിട്ട് വഴിമാറി സഞ്ചരിക്കുന്നവന്‍ മൃഗങ്ങളേക്കാള്‍ അധ:പ്പതിക്കുന്നവനാണ് ' എന്ന് ഖുര്‍ആന്‍ ( അഅ്‌റാഫ് 179).വിശുദ്ധ റമദാനിലെ വ്രതാനുഷ്ടാനത്തിലൂടെ മാലാഖമാരെ പോലെ പകലന്തിയോളം അന്ന പാനീയങ്ങള്‍ ഉപേക്ഷിച്ചും മൃഗീയതയുടെ വിദൂര സാധ്യത പോലും കടന്നുവരാതെ, അനുവദിക്കപ്പെട്ട ഇണയില്‍ പോലും തന്റെ ശരീര ദാഹത്തിന് ശമനം കാണാതെ മനുഷ്യന്‍ വിശിഷ്ടനാകുന്നു. മറ്റൊന്ന് ഏതൊരു വിശ്വാസിയുടെയും ഏറ്റവും വലിയ അഭിലാഷമായ റബ്ബിന്റെ സാനിധ്യവും കൂടിക്കാഴ്ച്ചയും. അത് പരലോകത്ത് വരാനിരിക്കുന്നതാണ്.റബ്ബിന്റെ തിരുദര്‍ശനത്തിന് നിബന്ധനയായി വെച്ചത് പ്രദര്‍ശന പരത ഇല്ലാതിരിക്കുക എന്നതാണ്. പ്രദര്‍ശന പരതയില്ലാത്ത ഏക ആരാധനയാണ് വ്രതാനുഷ്ടാനം. ആര്‍ക്കൊക്കെ നോമ്പുണ്ട്, ആര്‍ക്ക് നോമ്പില്ല എന്ന അറിവ് ആത്യന്തികമായി പടച്ചവനില്‍ നിക്ഷിപ്തമാണ്. അത് കൊണ്ടാണ് നോമ്പിന്റെ പ്രതിഫലമായി സ്രഷ്ടാവ് അവനെ തന്നെ സൃഷ്ടിക്ക് സമര്‍പ്പിക്കുന്നത്.

( ലേഖകന്‍ തിരുവനന്തപുരം മണക്കാട് സെന്‍ട്രല്‍ ജുമുആ മസ്ജിദ് ഇമാമാണ് )

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

'മാനവീയം  2024' പോസ്റ്റര്‍ പ്രകാശനം ചെയ്തു 

oman
  •  15 days ago
No Image

സ്‌കൂള്‍ സമയങ്ങളില്‍ മീറ്റിങ്ങുകള്‍ക്ക് വിലക്ക്; ഉത്തരവിറക്കി സര്‍ക്കാര്‍

Kerala
  •  15 days ago
No Image

വാട്‌സ്ആപ്പിലൂടെ ഓഫര്‍ലിങ്ക് നല്‍കി തട്ടിപ്പ്; പ്രവാസിക്ക് നഷ്ടപ്പെട്ടത് 98 കുവൈത്തി ദിനാര്‍

Kuwait
  •  15 days ago
No Image

ആളൊഴിഞ്ഞ പറമ്പില്‍ കഞ്ചാവ് നട്ടുവളര്‍ത്തി; യുവാവ് അറസ്റ്റില്‍

Kerala
  •  15 days ago
No Image

ഹസന്‍ നസ്‌റുല്ലയുടെ പിന്‍ഗാമി ഹാശിം സഫ്‌യുദ്ദീന്‍

International
  •  15 days ago
No Image

യു.പിയിലെ നരബലി; രണ്ടാം ക്ലാസുകാരനെ കൊന്നത് സ്‌കൂളിന്റെ അഭിവൃദ്ധിക്ക്; അധ്യാപകരടക്കം അഞ്ചുപേര്‍ അറസ്റ്റില്‍

National
  •  15 days ago
No Image

'എസ്.കെ.എസ്.എസ്.എഫ് ദേശീയ ദ്വിദിന സമ്മേളനത്തിന് ഉജ്ജ്വല തുടക്കം

organization
  •  15 days ago
No Image

എസ്.കെ.എസ്.എസ്.എഫ് ദേശീയ കമ്മിറ്റിക്ക് പുതിയ നേതൃത്വം

organization
  •  15 days ago
No Image

ഗരുഡ കൊടുമുടി കയറുന്നതിനിടെ ശ്വാസംമുട്ടല്‍; മലയാളി യുവാവ് മരിച്ചു

Kerala
  •  15 days ago
No Image

ഹസന്‍ നസ്‌റുല്ലയുടെ കൊലപാതകം സ്ഥിരീകരിച്ച് ഹിസ്ബുല്ല

International
  •  15 days ago