ബിവറേജിന് മുന്നിലെ കാവല്‍ സമരം ബി.ജെ.പി അവസാനിപ്പിച്ചു
കുന്നംകുളം: അകതിയൂരില്‍ ബിവറേജിന് മുന്നില്‍ ബി.ജെ.പിയുടെ നേതൃത്വത്തില്‍ 76 ദിവസമായി നടന്നു വന്നിരുന്ന കാവല്‍ സമരം അവസാനിച്ചു. മദ്യവില്‍പന ശാല അകതിയൂരില്‍ ഇന പ്രവര്‍ത്തിപ്പിക്കുന്നില്ലെന്ന കണ്‍സ്യൂമര്‍ഫെഡിന്റെ തീരുമാനത്തെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്.
ദേശീയ പായോരത്തെ മദ്യവില്‍പന നിരോധിച്ച് സുപ്രീകോടതി ഉത്തരവുണ്ടായതിനെ തുടര്‍ന്ന് കുന്നംകുളം പട്ടാമ്പിറോഡില്‍ പ്രവര്‍ത്തിച്ചിരുന്ന മദ്യവില്‍പന ശാല അടച്ചതോടെയാണ് പോര്‍ക്കുളം പഞ്ചായത്തിലെ അകതിയൂരില്‍ വില്‍പന ശാല തുടങ്ങിയത്.കാലങ്ങളായി പൂട്ടികിടന്നിരുന്ന കെട്ടിടത്തില്‍ വില്‍പന ആരംഭിച്ചതിന് ശേഷമാണ് നാട്ടുകാര്‍ ഇതറിഞ്ഞത്. തുടര്‍ന്ന് വിവധ രാഷ്ട്രീയ കക്ഷികളും, നാട്ടുകാരും ചേര്‍ന്ന് കെട്ടിടത്തിന് മുന്നില്‍ സമരം തീര്‍ത്തതോടെ വില്‍പന നിര്‍ത്തിവെച്ചു.
സ്ഥാപനത്തിന് മുന്നില്‍ സ്ത്രീകളുള്‍പടേയുള്ള സംഘം കുടില്‍കെട്ടി സമരം തുടര്‍ന്നതിനാല്‍ പിന്നീട് ഇവിടെ മദ്യശാല തുറക്കാനായില്ല. കണ്‍സ്യൂമര്‍ ഫെഡ് നിയമപരമായി അനുമതി നേടിയെങ്കിലും ജനകീയ ചെറുത്ത് നി്ല്‍പു മൂലം മദ്യശാല തുറക്കാനാകില്ലെന്ന് ഉറപ്പായി.
ഇടക്കാലത്ത് കെട്ടിടത്തില്‍ നിന്ന് ബില്ലിംഗ് മിഷ്യന്‍ എടുക്കാനായി എത്തിയ ഉദ്ധ്യോഗസ്ഥരെ പോലു കെട്ടിടത്തിലേക്ക് പ്രവേശിപ്പിക്കാതെ നാട്ടുകാര്‍ തിരിച്ചയച്ചു. പൊലീസ് ഇടപെടലുണ്ടായെങ്കിലും വിജയിച്ചില്ല.പ്രകൃതിരമണീയമായ അകതിയൂരിന്റെ ഗ്രാമീണത തകര്‍ക്കുന്ന പ്രവര്‍ത്തനം അനുവദിക്കില്ലെന്ന ഉറച്ച നിലപാടില്‍ ഗ്രാമം ഒന്നിച്ചു നിന്നതോടെയാണ് അധികാരികള്‍ക്ക് മുട്ടുമടക്കേണ്ടിവന്നത്. തങ്ങളുടെ നിതാന്ത പ്രതിഷേധമാണ് സമരത്തിന് വിജയം കാണാനായതെന്നും ഇനി ഇത്തരം സംരംഭങ്ങള്‍ ഏത് നിയമത്തിന്റെ ബലത്തിലായാലും ഇവിടെ പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കില്ലെന്നും നാട്ടുകാര്‍ പറഞ്ഞു. ബൈറ്റ് സമരത്തിന്റെ വിജയം നാട്ടുകാര്‍ക്ക് ലഡു വിതരണം ചെയ്താണ് പ്രകടിപ്പിച്ചത്.
ബി.ജെ.പി സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗം പി.എന്‍ ഗോപിനാഥ്. നിയോജകമണ്ഡലം പ്രസിഡന്റ് കെ.എസി രാജേഷ്, സുഭാഷ് പാക്കത്ത് തുടങ്ങിയവര്‍ സമര ഭടന്‍മാരെ അഭിവാദ്യം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."