HOME
DETAILS

മംഗലപുരം- വിഴിഞ്ഞം തുറമുഖം ആറ് വരിപ്പാത പഠനം പൂര്‍ത്തിയായി: പദ്ധതി തുടങ്ങണമെങ്കില്‍ കടമ്പകളേറേ

  
backup
November 06 2018 | 03:11 AM

%e0%b4%ae%e0%b4%82%e0%b4%97%e0%b4%b2%e0%b4%aa%e0%b5%81%e0%b4%b0%e0%b4%82-%e0%b4%b5%e0%b4%bf%e0%b4%b4%e0%b4%bf%e0%b4%9e%e0%b5%8d%e0%b4%9e%e0%b4%82-%e0%b4%a4%e0%b5%81%e0%b4%b1%e0%b4%ae%e0%b5%81

മംഗലപുരം: ദേശീയ പാതയില്‍ മംഗലപുരത്ത് നിന്നും വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്ക് തുടക്കം കുറിക്കാനൊരുങ്ങുന്ന ആറുവരിപ്പാതയുടെ സാധ്യതകളെ കുറിച്ചു പഠനം പൂര്‍ത്തിയായി. പാത കടന്ന് പോകുന്ന മംഗലപുരം, പോത്തന്‍കോട്, കാട്ടായിക്കോണം, പന്തലക്കോട്, വട്ടപ്പാറ, അരുവിക്കര, വിളപ്പില്‍ശാല, മാറനല്ലൂര്‍, ബാലരാമപുരം, വെങ്ങാനൂര്‍ അടങ്ങുന്ന പ്രദേശങ്ങളില്‍ നോഡല്‍ ഏജന്‍സിയായ എല്‍.ആന്‍ഡ് ടി മാസങ്ങളെടുത്താണ് പഠനം പൂര്‍ത്തിയാക്കിയിരിക്കുന്നത്.
പദ്ധതി തുടങ്ങി പൂര്‍ത്തിയായാല്‍ പ്രദേശങ്ങളില്‍ വന്‍ വികസനമായിരിക്കും വരുന്നത്. വിഴിഞ്ഞം തുറമുഖം പൂര്‍ത്തിയാകുന്നതോടെ തലസ്ഥാന നഗരിയിലേയും അതേപോലെ ദേശീയ പാതകളിലേയും തിരക്ക് ഒഴിവാക്കി തുറമുഖത്തേക്ക് എത്തുന്നതും അവിടെ നിന്നും പുറപ്പെടുന്നതുമായ ചരക്ക് നീക്കം സുഗമമാക്കുന്നതിന് വേണ്ടിയാണ് ആറുവരിപ്പാത നിര്‍മിക്കുവാനൊരുങ്ങുന്നത്.
എന്നാല്‍ പദ്ധതിയുടെ ചിലവ് സംബന്ധിച്ച് ഇതേ വരെ ഒരു ധാരണയുമായില്ലന്നാണ് അറിയാന്‍ കഴിയുന്നത്. മംഗലപുരത്ത് നിന്നും ഇങ്ങനെ ഒരു ആറുവരി പാതക്ക് ബന്ധപ്പെട്ടവര്‍ തയാറെടുപ്പുകള്‍ ആരംഭിച്ചപ്പോള്‍ തന്നെ പാത കടന്ന് പോകുന്നിടത്തെ ജനം പ്രതിഷേധങ്ങളുമായി രംഗത്തെത്തിയിരുന്നു. മംഗലപുരത്ത് നിന്നും തുറമുഖത്തേക്ക് എത്തുന്ന പാതക്ക് 50 കിലോമീറ്ററോളം ദൈര്‍ഘ്യമാണ് കണക്കാക്കുന്നത്. 60 മീറ്റര്‍ വീതിയില്‍ ആധുനിക രീതിയിലാണ് പാത നിര്‍മിക്കാനുദ്ദേശിക്കുന്നത്. അത് കൂടാതെ ആറ് വരിപ്പാതയുടെയും തുറമുഖത്തിന്റെ ഭാവിയിലുള്ള വികസനംകൂടി മുന്നില്‍ കണ്ട് കൊണ്ട് 100 മീറ്റര്‍ വീതിയിലായിരിക്കും സ്ഥലമേറ്റെടുക്കുന്നതും. അണ്ടൂര്‍ക്കോണത്ത് രണ്ടിടങ്ങളിലായി പാതയുമായി ബന്ധപ്പെട്ട പ്രത്യേക ഹബ്ബ് നിര്‍മിക്കുന്നതിലേക്കായി 105 ഏക്കര്‍ ഭൂമി ഏറ്റെടുക്കാത്ത് ഉദ്ദേശം. അതേ പോലെ മംഗലപുരത്ത് അറുപത് ഏക്കറും, പന്തലക്കോട്ട് 80 ഏക്കറും, റീമന്‍ കുഴിയില്‍ 95 ഏക്കറും മാറനല്ലൂരില്‍ 90 ഏക്കറും ഭൂമി ഏറ്റെടുക്കാനാണ് നീക്ക് പോക്ക് നടക്കുന്നത്. ജനങളുടെ പ്രതിഷേധം മുന്നില്‍ കണ്ട് ഏറ്റവും നല്ല വില നല്‍കി ഭൂമി ഏറ്റെടുക്കാനാണ് ആലോചന. പാത കടന്ന് പോകുമെന്ന് പറയുന്ന മംഗലപുരം അണ്ടൂര്‍ക്കോണം ഉള്‍പ്പെടുന്ന ചില പ്രദേശങ്ങളില്‍ പ്രതിഷേധം ശക്തമാണ്. ഇതിനെയൊക്കെ പരിഹരിച്ചായിരിക്കണം ആറുവരിപ്പാതക്ക് അധികൃതര്‍ തുടക്കമിടേണ്ടത്. പല സ്ഥലത്തും നാട്ടുകാര്‍ എതിര്‍ത്തതിനെ തുടര്‍ന്ന് സര്‍വേയ്ക്ക് തടസം നേരിട്ടിരുന്നു. ഇതിനെയൊക്കെ അതിജീവിച്ച് അധികൃതര്‍ക്ക് പാത നിര്‍മാണവുമായി മുന്നോട്ട് പോകേണ്ടത്. റോഡ് കടന്ന് പോകുന്നതിന്റെ റവന്യൂരേഖകള്‍ സര്‍വേ ഏജന്‍സി ഭൂ ഉടമകളോട് ആവിശ്യപെട്ടിട്ടുണ്ട്. ഇത് ലഭിക്കുന്ന മുറക്ക് ഉപഗ്രഹ സര്‍വേ നടത്താനാണ് തീരുമാനം. ഉപഗ്രഹ സര്‍വേ പൂര്‍ത്തിയാകുന്ന മുറക്ക് റോഡിന്റെ അലൈയ്‌മെന്റ് തീരുമാനിക്കും. ഇതിന് ശേഷമായിരിക്കും ജനങ്ങളേയും കൂടി ബന്ധപ്പെടുത്തി കൊണ്ടുള്ള സര്‍വേ ആരംഭിക്കുക. ജനങ്ങളേയും ഭൂഉടമകളേയും ഒപ്പം നിര്‍ത്തിയായിരിക്കും സര്‍വേ നടത്തുക. 2019 അവസാനത്തോടെയാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രവര്‍ത്തന യോഗ്യമാകേണ്ടത്. അതിനോടൊപ്പം ആറ് വരി പാത നിര്‍മാണവും തുടക്കം കുറിക്കാനാണ് ലക്ഷ്യം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എടിഎം കവര്‍ച്ച കാമുകിയുടെ പണയം വച്ച സ്വര്‍ണമെടുക്കാന്‍; 20കാരന്‍ അറസ്റ്റില്‍

crime
  •  2 months ago
No Image

യുഎഇയിൽ താപനിലയിൽ നേരിയ കുറവ്

uae
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-04-10-2024

latest
  •  2 months ago
No Image

ചട്ടലംഘനം: ഇൻഷുറൻസ് കമ്പനിക്ക് വിലക്ക്

uae
  •  2 months ago
No Image

മൂന്നര വയസുകാരന്‍ വീണ് പരുക്കേറ്റ സംഭവം; അങ്കണവാടി ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു

Kerala
  •  2 months ago
No Image

ഷൂട്ടിങ്ങിനെത്തിച്ച ആനകള്‍ തമ്മില്‍ ഏറ്റുമുട്ടല്‍; നാട്ടാന കാടുകയറി

Kerala
  •  2 months ago
No Image

വയനാട് ഉരുള്‍പൊട്ടല്‍; കേരളത്തിന് ആവശ്യമായ സഹായധനം നല്‍കാത്ത കേന്ദ്ര സര്‍ക്കാരിനെതിരെ സമരത്തിലേക്കെന്ന് എം.വി ഗോവിന്ദന്‍

Kerala
  •  2 months ago
No Image

റാസൽഖൈമ; ആടിനെ മോഷ്ടിച്ചെന്ന കേസ്,പ്രതിയുടെ ശിക്ഷ കോടതി റദ്ദാക്കി

uae
  •  2 months ago
No Image

600 മില്യൺ ഡോളർ നിക്ഷേപത്തിൽ പുതിയ രാജ്യാന്തര റിയൽ എസ്റ്റേറ്റ് സഖ്യം

uae
  •  2 months ago
No Image

പുതിയ മെഡിക്കൽ കോഡിംഗ്, ബില്ലിംഗ് പ്രൊഫഷണൽ കോഴ്‌സ് പ്രഖ്യാപിച്ച് ജി.എം.യു

uae
  •  2 months ago