കാക്കാഴം മേല്‍പ്പാലത്തിലെ കുഴികള്‍ അപകടഭീഷണി ഉയര്‍ത്തുന്നു
അമ്പലപ്പുഴ: കോടികള്‍ ചെലവഴിച്ചു നവീകരിച്ച കാക്കാഴം റെയില്‍വേ മേല്‍പ്പാലത്തില്‍ വലിയ കുഴികള്‍ രൂപപ്പെട്ടത് അപകടഭീഷണിയുയര്‍ത്തുന്നു. പാലത്തിന്റെ മധ്യഭാഗത്തായാണ് വലിയ കുഴികള്‍ രൂപപ്പെട്ടത്. ഏതാനും മാസത്തിനിടെ പല തവണ ഇവിടെ അറ്റകുറ്റപ്പണി നടത്തിയെങ്കിലും കുഴി പഴയ നിലയില്‍ത്തന്നെയാണ്.
ഓരോ ദിവസം കഴിയുംതോറും കുഴി വലുതായി വരികയാണ്. ഇതിന് സമീപം ടാര്‍ ഉരുകിയൊലിച്ച് രൂപപ്പെട്ടതും അപകടത്തിന് കാരണമായിട്ടുണ്ട്.
രാത്രി കാലങ്ങളില്‍ ഇരുചക്രവാഹനക്കാര്‍ കുഴിയില്‍ വീണ് അപകടത്തില്‍പ്പെടുന്നതും പതിവായിട്ടുണ്ട്. മഴ ശക്തമായതോടെ മേല്‍പ്പാലത്തിന്റെ പല ഭാഗത്തും ഇതേ രീതിയില്‍ കുഴി രൂപപ്പെടുന്നത് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്.
കോടികള്‍ ചെലവഴിച്ചു നവീകരിച്ച മേല്‍പ്പാലത്തിലാണ് യാത്രക്കാരുടെ നടുവൊടിക്കുന്ന തരത്തിലുള്ള ഇത്തരം കുഴികള്‍ രൂപപ്പെട്ടിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."