HOME
DETAILS

ഇനി പഠിച്ച് ഓണപ്പരീക്ഷ എഴുതാം പാഠപുസ്തക വിതരണം പൂര്‍ത്തിയായി

  
backup
August 04, 2016 | 7:55 PM

%e0%b4%87%e0%b4%a8%e0%b4%bf-%e0%b4%aa%e0%b4%a0%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%93%e0%b4%a3%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%b0%e0%b5%80%e0%b4%95%e0%b5%8d%e0%b4%b7-%e0%b4%8e

ഒലവക്കോട്: ജില്ലയില്‍ പാഠപുസ്തക വിതരണം പൂര്‍ത്തിയായി. ഇനി ഓണപ്പരീക്ഷ  പഠിച്ചുതന്നെ എഴുതാം. നാലാം ക്ലാസിലെയും ഏഴാം ക്ലാസിലെയും ഇംഗ്ലീഷ് മീഡിയത്തിലെ ഗണിതശാസ്ത്രം, ഏഴാം ക്ലാസ് മലയാളം മീഡിയത്തിലെ സോഷ്യല്‍ സയന്‍സ് പുസ്തകങ്ങള്‍ ഏതാനും സ്‌കൂളുകളില്‍ കുറവുണ്ടെങ്കിലും അടുത്തു കിട്ടുമെന്നുറപ്പായിട്ടുണ്ട്.
ഈ പുസ്തകങ്ങള്‍ക്കൊപ്പം ഏതാനും തമിഴ്പുസ്തകങ്ങളുടെയും അച്ചടി പുരോഗമിക്കുകയാണ്. അച്ചടിച്ച പുസ്തകങ്ങള്‍ എണ്ണത്തില്‍ കുറവായതു കാരണം ഏതാനും പുസ്തകങ്ങള്‍ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും എത്തിക്കാനായി.
29 ന് ഓണപ്പരീക്ഷ തുടങ്ങുന്നതിന് മുന്‍പ് ഈ പുസ്തകങ്ങളും വിദ്യാര്‍ഥികളുടെ കൈയില്‍ എത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് അധികൃതര്‍ പറയുന്നു. ആവശ്യത്തിന് പുസ്തകങ്ങള്‍ പ്രിന്റ് ചെയ്താല്‍ ഉടന്‍ വിതരണംചെയ്യും.
ജില്ലയില്‍ 237 സൊസൈറ്റികളില്‍ തപാല്‍ മാര്‍ഗമാണ് പുസ്തകങ്ങള്‍ എത്തിച്ചത്. ഒന്നുമുതല്‍ എട്ടാംക്ലാസ് വരെ സര്‍ക്കാര്‍ - എയ്ഡഡ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായാണ് പാഠപുസ്തകങ്ങള്‍ നല്‍കുന്നത്.
സര്‍ക്കാര്‍ സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്ക് യൂനിഫോം വിതരണം പൂര്‍ത്തിയാക്കിയിട്ടുണ്ട്.
എയ്ഡഡ് സ്‌കൂളുകളിലെ യൂനിഫോം വിതരണം വേഗത്തില്‍ പൂര്‍ത്തിയാക്കും. സ്‌കൂളുകളില്‍ ഉച്ചഭക്ഷണത്തിനുള്ള തുകയും പ്രധാനാധ്യാപകരുടെ ബാങ്ക് അക്കൗണ്ടില്‍ എത്തിച്ചുകഴിഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്‍ഡിഗോയ്‌ക്കെതിരെ നടപടി; പത്ത് ശതമാനം സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കാന്‍ സര്‍ക്കാര്‍ നീക്കം

National
  •  3 days ago
No Image

എറണാകുളം മലയാറ്റൂരിൽ കാണാതായ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി; ആൺ സുഹൃത്തിനെ ചോദ്യം ചെയ്യുന്നു

Kerala
  •  3 days ago
No Image

സ്ത്രീപള്ളിപ്രവേശ വിവാദം മത യുക്തിവാദികളുടെ സൃഷ്ടി: സുന്നി നേതാക്കൾ

Kerala
  •  3 days ago
No Image

കള്ളവോട്ട് ആരോപണത്തിന് പിന്നാലെ സംഘര്‍ഷം; ഇടുക്കി വട്ടവടയില്‍ നാളെ ബിജെപി ഹര്‍ത്താല്‍ 

Kerala
  •  3 days ago
No Image

ചെങ്കോട്ട സ്‌ഫോടനം; ഒരാള്‍ കൂടി പിടിയില്‍ 

National
  •  3 days ago
No Image

In Depth Story : ഗാന്ധിയുടെ ഗ്രാമ സ്വരാജിലൂടെ പൂർണ്ണ സ്വരാജ് എന്ന ആശയം; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ഇന്നത്തെ നിലയിൽ എത്തിച്ചതിനു പിന്നിലെ ബുദ്ധി

Kerala
  •  3 days ago
No Image

അബൂദബി അല്‍ റീമില്‍ ബഹുനില കെട്ടിടത്തില്‍ വന്‍ തീപിടിത്തം; രക്ഷാപ്രവര്‍ത്തനം തുടരുന്നു

uae
  •  3 days ago
No Image

എറണാകുളത്ത് കള്ളവോട്ട് ചെയ്യാനെത്തിയ സിപിഎം പ്രവര്‍ത്തകന്‍ പൊലിസ് പിടിയില്‍ 

Kerala
  •  3 days ago
No Image

ആര്‍എസ്എസ് സമത്വത്തെ പിന്തുണക്കുന്നില്ല; സംഘപരിവാറിനെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി 

National
  •  3 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിൽ വിധിയെഴുതി ഏഴ് ജില്ലകൾ; പോളിങ് 70 ശതമാനം

Kerala
  •  3 days ago