HOME
DETAILS
MAL
നെഹ്റു ട്രോഫി: മുതിര്‍ന്ന പൗരന്മാര്ക്ക് സൗകര്യങ്ങളോട് കൂടി കാണാം
backup
November 06 2018 | 03:11 AM
ആലപ്പുഴ: 66-ാമത് നെഹ്റു ട്രോഫി വള്ളം കളി മുതിര്‍ന്ന പൗരന്മാര്ക്ക് സൗകര്യങ്ങളോടെ കാണുന്നതിന് ജില്ല ഭരണകൂടവും വിദ്യാഭ്യാസ വകുപ്പിന്റെ അസാപ്പും ചേര്‍ന്ന് അവസരമൊരുക്കുന്നു. ഇതിന്റെ ഭാഗമായി തമ്പകച്ചുവട് പകല്‍ വീട്ടിലെ മുതിര്‍ന്ന പൗരന്മാരെ സബ് കലക്ടര്‍ വി.ആര് കൃഷ്ണ തേജ നേരിട്ട് ക്ഷണിച്ചു. ചടങ്ങില്‍ അസാപ് ജില്ലാ പ്രോഗ്രാം മാനേജര്‍ ശന്തനു പ്രദിപ്, അസാപ് പ്രോഗ്രാം മാനേജര്‍മാരായ അലന് ജെഫ്റി, ശ്രീകല, എസ്.ഡി അരുണ്‍, പകല്‍വീട് സെക്രട്ടറി മുരളി സംസാരിച്ചു. പകല്‍ വീട്ടിലെ 20 പേരുടെ സംഘമാണ് വള്ളം കളി കാണാനായി എത്തുന്നത്. വള്ളം കളിക്കെത്തുന്ന മുതിര്‍ന്ന പൗരന്മാര്ക്ക് പ്രത്യേക സീറ്റിങ് സൗകര്യങ്ങളും വോളന്റീയര്‍ സപ്പോര്‍ട്ടും ഉണ്ടായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."