'ചിന്മയാനന്ദിനെ ആരതി ഉഴിഞ്ഞവരാണ് ഷാജഹാന്‍പൂരിലെ ഉദ്യോഗസ്ഥര്‍; അവരെങ്ങിനെ നടപടിയെടുക്കും'- യു.പി സര്‍ക്കാറിന്റെ അനാസ്ഥക്കെതിരെ ആഞ്ഞടിച്ച് പ്രിയങ്ക
ലക്നോ: ബലാത്സംഗക്കേസില്‍ കുറ്റാരോപിതനായ മുന്‍ കേന്ദ്രമന്ത്രി ചിന്മയാനന്ദിനെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി.
ചിന്മയാനന്ദിന് എല്ലാ സൗകര്യങ്ങളും ഒരുക്കുകയാണ് യോഗി സര്‍ക്കാറെന്നും അവര്‍ കുറ്റപ്പെടുത്തി.
ഒരു വര്‍ഷം മുന്‍പ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ചിന്മയാനന്ദിനെ ആരതി ഉഴിഞ്ഞതിന്റെ വാര്‍ത്ത പങ്കുവെച്ചുകൊണ്ട് ട്വിറ്ററിലായിരുന്നു പ്രിയങ്കയുടെ പ്രതികരണം.
'ഒരു വര്‍ഷം മുന്‍പ് ചിന്മായനന്ദിനെ ഷാജഹന്പൂരിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ആരതി ഉഴിഞ്ഞിരുന്നു. പത്രത്തിലെല്ലാം ഇതുവന്നതുമാണ്'- അവര്‍ ചൂണ്ടിക്കാട്ടി. തന്നെ ലൈംഗികമായി അക്രമിച്ചുവെന്ന് പെണ്‍കുട്ടി തന്നെ പറഞ്ഞിട്ടും അദ്ദേഹത്തിനെതിരെ ബലാത്സംഗ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. എങ്ങിനെ ചെയ്യാനാണ്. ഭരണകൂടം മുഴുവനായി അദ്ദേഹത്തെ സംരക്ഷിക്കുകയല്ലേ- പ്രിയങ്ക ചെദിച്ചു.
നേരത്തെ ചിന്മയാനന്ദിനെതിരെ പരാതി നല്കിയ പെണ്‍കുട്ടിയ്ക്കെതിരെ കേസെടുത്ത യു.പി പൊലിസിനെതിരെ പ്രിയങ്ക രംഗത്തെത്തിയിരുന്നു. ഉന്നാവോയിലെ പെണ്‍കുട്ടിയുടെ കേസിന് സമാനമാണ് ഷാജഹാന്‍പുരിലെ പെണ്‍കുട്ടിയുടെ കേസെന്നും പ്രിയങ്ക ആരോപിച്ചിരുന്നു.
'ഉന്നാവോ പെണ്‍കുട്ടിയുടെ പിതാവ് കൊല്ലപ്പെട്ടു. അമ്മാവനെ അറസ്റ്റ് ചെയ്തു. ഏറെ പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് കേസില്‍ പ്രതിയായ കുല്‍ദീപ് സെന്‍ഗറിനെ അറസ്റ്റ് ചെയ്തത്. ഇതിന് സമാനമാണ് ഷാജഹാന്‍പുരിലെ പെണ്‍കുട്ടിയുടെ കേസ്' - അന്ന് അവര്‍ പ്രതികരിച്ചു.
ചിന്മയാനന്ദിന്റെ കോളേജിലെ നിയമവിദ്യാര്‍ത്ഥിനിയായിരുന്ന തന്നെ ഒരു വര്‍ഷത്തോളം ചിന്മയാനന്ദ് ലൈംഗികമായി പീഡിപ്പിച്ചുവെന്നായിരുന്നു പെണ്‍കുട്ടിയുടെ പരാതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."