മാലിന്യനീക്കം നിരീക്ഷിക്കാന്‍ മേല്‍നോട്ട സമിതി
കൊച്ചി: മാലിന്യനീക്കം നിരീക്ഷിക്കാന്‍ ശുചീകരണ മേല്‍നോട്ട സമിതിയെ വയ്ക്കാന്‍ ഇന്നലെ മേയറുടെ അധ്യക്ഷതയില്‍ കോര്പ്പറേഷന് ഓഫിസില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. 21 സര്‍ക്കിളുകളിലും മേല്‍നോട്ട സമിതികള്‍ നിലവില്‍ വരും.
കൗണ്‍സിലര്‍മാര്‍, വ്യാപാരി വ്യവസായിയുടെയും റസിഡന്‍സ് അസോസിയേഷനുകളുടെയും പ്രതിനിധികള്‍ എന്നിവരെ ഉള്‍ക്കൊള്ളിച്ചാണ് സമിതി രൂപീകരിക്കുന്നത്. ഇവരെ കൂടാതെ രാത്രി കാലങ്ങളില്‍ സ്ക്വാഡുകള്‍ നിരീക്ഷണ പ്രവര്‍ത്തനങ്ങളും നടത്തും. പ്ലാസ്റ്റിക് കവറില്‍ മാലിന്യം കെട്ടി റോഡരുകില്‍ ഉപേക്ഷിക്കുന്നവരില്‍ നിന്ന് കോര്പ്പറേഷന് പിഴ ഈടാക്കും.
അതേസമയം നിര്‍ത്തിവെച്ചിരുന്ന ഖര മാലിന്യ ശേഖരിക്കുന്നത് കോര്പ്പറേഷന് പുനരാരംഭിച്ചതായി ആരോഗ്യ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍പേഴ്സണ്‍ അഡ്വ.വി.കെ മിനിമോള്‍ പറഞ്ഞു. ഇന്നലെ 44ലോഡ് പ്ലാസ്റ്റിക് മാലിന്യം ബ്രഹ്മപുരത്ത് എത്തിച്ചു.
പ്ലാസ്റ്റിക് നിരോധനം ഒറ്റയടിക്ക് നടപ്പാക്കുന്നത് അപ്രായോഗികമായതിനാല്‍ നടപ്പാക്കിയ നഗരസഭകളിലെ പ്രവര്‍ത്തനങ്ങള്‍ മനസിലാക്കാന്‍ ശ്രമിക്കുമെന്നും മിനിമോള്‍ പറഞ്ഞു. മിനിമോളെ കൂടാതെ കോര്പ്പറേഷന് സെക്രട്ടറി, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."