കൂത്തുപറമ്പില്‍ ഗ്യാസ് സിലിണ്ടറുകള്‍ കയറ്റി പോവുകയായിരുന്ന ലോറി മറിഞ്ഞു; ഒഴിവായത് വന്‍ ദുരന്തം
കൂത്തുപറമ്പ്: മാനന്തേരി പതിനാലാം മൈലില്‍ ഗ്യാസ് സിലിണ്ടറുകള്‍ കയറ്റി പോവുകയായിരുന്ന ലോറി റോഡരികിലേക്കു മറിഞ്ഞു. ഫയര്‍ഫോഴ്സിന്റെയും പൊലിസിന്റെയും നാട്ടുകാരുടേയും തക്ക സമയത്തെ ഇടപെടലിലൂടെ ഒഴിവായത് വന്‍ ദുരന്തം. ഇന്നു രാവിലെ നാലോടെയാണ് കൂത്തുപറമ്പ്-മാനന്തേരി പതിനാലാം മൈലില്‍ ലോറി റോഡരികിലേക്കു മറിഞ്ഞ്.
മംഗ്ളുരുവില്‍ നിന്നും മാനന്തവാടിയിലേക്കു നിറച്ച ഗ്യാസ് സിലിണ്ടറുകളുമായി പോകുകയായിരുന്ന KL- Ol.9 R 7600 നമ്പര്ലോറി റോഡിലെ ഡിവൈഡറില്‍ തട്ടി ഒരു വശം ചേര്‍ന്ന് മറിയുകയായിരുന്നു. ലോറി ഡ്രൈവറും ക്ലീനറും പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. വിവരമറിഞ്ഞെത്തിയ കണ്ണവം എസ്.ഐ.കെ.വി.ഗണേഷ് കുമാറിന്റെ നേതൃത്വത്തില്‍ പൊലിസും കൂത്തുപറമ്പില്‍ നിന്നും എത്തിയ ഫയര്‍ഫോഴ്സും ചേര്‍ന്ന് ഉടന്‍ തന്നെ സിലിണ്ടറുകള്‍ മറ്റൊരു ലോറിയില്‍ കയറ്റി സമീപത്തെ ഗ്രൗണ്ടിലേക്കു മാറ്റി.
ഗ്യാസ് നിറച്ച മുന്നൂറോളം സിലിണ്ടറുകളാണ് ലോറിയില്‍ ഉണ്ടായിരുന്നത്. അപകട സമയം കുറച്ച് സിലിണ്ടറുകള്‍ റോഡിലേക്ക് തെറിച്ചു വീഴുകയും ചെയ്തിരുന്നു. രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ ലോറിയുടെ ഡീസല്‍ ടാങ്കില്‍ ചോര്‍ച്ചയുള്ളതായും കണ്ടെത്തി. ഇതേ തുടര്‍ന്ന് ഫയര്‍ഫോഴ്സ് വെള്ളം ചീറ്റി അപകട സ്ഥിതി ഒഴിവാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."