HOME
DETAILS

വികലാംഗ വോട്ടര്‍മാരെ നേരിട്ട് ബൂത്തിലെത്തിക്കാന്‍ പദ്ധതി

  
Web Desk
November 06 2018 | 06:11 AM

%e0%b4%b5%e0%b4%bf%e0%b4%95%e0%b4%b2%e0%b4%be%e0%b4%82%e0%b4%97-%e0%b4%b5%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%be%e0%b4%b0%e0%b5%86-%e0%b4%a8%e0%b5%87

പാലക്കാട്: 2019 ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്, അന്ധരും, ബധിരരുമായ വോട്ടര്‍മാരെയും പരസഹായം കൂടാതെ നടക്കുവാന്‍ കഴിയാത്തവിധത്തില്‍ അംഗവൈകല്യമുള്ള വികലാംഗരായ വോട്ടര്‍മാരെയും, തെരഞ്ഞെടുപ്പ് കമ്മിഷന്‍ നേരിട്ട് ബൂത്തിലേക്കും തിരിച്ച് വീട്ടിലേക്കും എത്തിക്കുന്ന പദ്ധതി ആവിഷ്‌കരിച്ചു. പുതുതായി പ്രസിദ്ധപ്പെടുത്തുന്ന വോട്ടര്‍ പട്ടികയില്‍ ഇപ്രകാരം വികലാംഗരായ വോട്ടര്‍മാരുടെ പേര് അവരുടെ സമ്മതത്തോടുകൂടി പ്രത്യേകം അടയാളപ്പെടുത്തുവാനും പദ്ധതിയുണ്ട്. ഇത്തരത്തിലുള്ള വോട്ടര്‍മാര്‍ ബൂത്ത് ലെവല്‍ ഓഫീസര്‍മാരെ സമീപിച്ച് തങ്ങളുടെ പേര് വോട്ടര്‍ പട്ടികയില്‍ അടയാളപ്പെടുത്തുവാനുള്ള സമ്മതം അറിയിക്കേണ്ടതാണ്. കൂടാതെ ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാര്‍ക്ക് അക്കാര്യം വോട്ടര്‍ പട്ടികയിലും തിരിച്ചറിയല്‍ കാര്‍ഡിലും രേഖപ്പെടുത്തുവാനുള്ള സൗകര്യവും ഇത്തവണ ഒരുക്കിയിട്ടുണ്ട്.
പ്രത്യേക സംക്ഷിപ്ത വോട്ടര്‍പട്ടിക പുതുക്കല്‍ 2019 മായി ബന്ധപ്പെട്ട് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുവാനും, തെറ്റുതിരുത്തുവാനും ഇനിയും അവസരമുണ്ട്. 2019 ജനുവരി ഒന്നിന് 18 വയസ്സുതികയുന്ന ആര്‍ക്കും നവംബര്‍ 15 വരെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം. ഫോട്ടോ പതിച്ച തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് കൈവശമുണ്ട് എന്നതുകൊണ്ട് മാത്രം, വോട്ടു ചെയ്യുവാന്‍ കഴിയില്ല. തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് കൈവശമുള്ളവര്‍ ഉടനെതന്നെ ബന്ധപ്പെട്ട ബൂത്ത് ലെവല്‍ ഓഫീസറെ സമീപിച്ചോ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ി്‌ുെ.ശി എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ചോ തങ്ങളുടെ പേര് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്ന് ഉറപ്പുവരുത്തേണ്ടതാണ്. തിരിച്ചറിയല്‍ കാര്‍ഡ് കൈവശമുണ്ടായിട്ടും വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെട്ടിട്ടില്ലാത്തവര്‍, കൂടാതെ തിരിച്ചറിയല്‍ കാര്‍ഡിലെ തെറ്റ് തിരുത്തുവാനുള്ളവര്‍ ഉടനെതന്നെ രലീ.സലൃമഹമ.ഴീ്.ശി, ംംം.ി്‌ുെ.ശി എന്നീ വെബ്‌സൈറ്റുകളില്‍ ഉടനെതന്നെ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ് എന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡി.ബാലമുരളി അറിയിച്ചു.കൂടാതെ വോട്ടര്‍മാരെ സഹായിക്കുന്നതിനായി എല്ലാ താലൂക്കോഫീസിലും ഓരോ ഹെല്‍പ്പ് ഡെസ്‌ക് തുറന്നിട്ടുണ്ട്.
ഹെല്‍പ്പ് ഡെസ്‌ക് ഫോണ്‍ നമ്പര്‍ : കലക്ടറേറ് 0491 2505160, ആലത്തൂര്‍: 04922224364, ചിറ്റൂര്‍ :04923224814, പാലക്കാട്: 0491 2505200, മണ്ണാര്‍ക്കാട് :04924226825, ഒറ്റപ്പാലം:04662249641, പട്ടാമ്പി:04662970001



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിവാഹ സംഘം സഞ്ചരിച്ച കാർ മതിലിൽ ഇടിച്ച് തകർന്നു; പ്രതിശ്രുത വരനടക്കം 8 പേർ മരിച്ചു

National
  •  15 minutes ago
No Image

ഗില്ലാട്ടത്തിൽ തകർന്നുവീണത് 54 വർഷത്തെ ചരിത്രം; ഇന്ത്യൻ ക്യാപ്റ്റന് ഐതിഹാസിക നേട്ടം

Cricket
  •  31 minutes ago
No Image

കാക്കനാട് ജില്ലാ ജയിലിൽ തടവുകാർ തമ്മിൽ കയ്യാങ്കളി; തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ ആക്രമിച്ചു, പ്രതിക്കെതിരെ കേസ്

Kerala
  •  an hour ago
No Image

ഗസ്സക്ക്‌ ഐക്യദാർഢ്യം; ഇന്ന് മുതൽ ഒരാഴ്ച്ചത്തേക്ക് ഡിജിറ്റൽ നിശബ്ദത

National
  •  an hour ago
No Image

നിപ വൈറസ്: കേരളത്തിൽ 425 പേർ സമ്പർക്കപ്പട്ടികയിൽ, 5 പേർ ഐസിയുവിൽ, ജാഗ്രത തുടരുന്നു

Kerala
  •  an hour ago
No Image

രാഷ്ട്രീയ പാർട്ടി സംഭാവനകൾക്ക് ആദായനികുതി നോട്ടീസ്; എന്തുചെയ്യണമെന്ന് പറ‍ഞ്ഞ് ആദായനികുതി വകുപ്പ്

National
  •  2 hours ago
No Image

ടെസ്റ്റിൽ സെവാഗിനെയും കടത്തിവെട്ടി വീണ്ടും റെക്കോർഡ്; രാഹുലിന്റെ വേട്ട തുടരുന്നു

Cricket
  •  2 hours ago
No Image

ഗുജറാത്തിലെ സ്കൂളിൽ ജിറാഫ് പ്രതിമയും ഗോവണിയും മറിഞ്ഞുവീണു; അഞ്ച് വയസുകാരന്റെ ജീവൻ പൊലിഞ്ഞു

National
  •  2 hours ago
No Image

തിരക്കുകള്‍ക്കിടയിലും വിസയുടെ കാര്യം മറക്കരുത്, അശ്രദ്ധയ്ക്ക് വലിയ വില നല്‍കേണ്ടി വരും; മുന്നറിയിപ്പുമായി യുഎഇ

uae
  •  2 hours ago
No Image

സോഷ്യൽ മീഡിയയിൽ 'പോലീസുകാരി'യായി വ്യാജ പ്രചാരണം; രാജസ്ഥാൻ പോലീസ് അക്കാദമിയിൽ രണ്ട് വർഷം ആൾമാറാട്ടം നടത്തിയ യുവതി പിടിയിൽ

National
  •  3 hours ago