വികസനകാര്യത്തില്‍ കേന്ദ്രത്തിന് അനുകൂല സമീപനം: പിണറായി
കൊച്ചി: വികസന കാര്യത്തില്‍ കേന്ദ്രത്തിന് അനുകൂല സമീപനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊച്ചി മെട്രോയുടെ ഉദ്ഘാടനം പ്രധാനമന്ത്രി തന്നെ നിര്‍വഹിക്കണമെന്നായിരുന്നു സര്‍ക്കാരിന്റെ നിലപാട്. ഇക്കാര്യത്തില്‍ വിവാദങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിച്ചവര്‍ക്ക് അത് തിരിച്ചടിയായെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചി മെട്രോയുടെ ഉദ്ഘാടന വേദിയില്‍ മൊബൈല്‍ വണ്‍ മെട്രോ ആപ്പിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
മെട്രോ സാക്ഷാത്കരിച്ചതിന് പിന്നിലെ ഇ ശ്രീധരന്റെ സേവനം ആര്‍ക്കും മറക്കാന്‍കഴിയില്ലെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന്റെ നേതൃപാടവം കൊച്ചി മെട്രോയുടെ നിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സഹായിച്ചുവെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
മെട്രോയുടെ നിര്‍മാണത്തില്‍ പങ്കാളികളായ ഇതരസംസ്ഥാന തൊഴിലാളികളെ മുഖ്യമന്ത്രി പ്രത്യേകം അഭിനന്ദിച്ചു. ഇവര്‍ക്ക് മാത്രമായി മെട്രോയില്‍ ഒരു യാത്ര സംഘടിപ്പിക്കണമെന്ന് മുഖ്യമന്ത്രി പ്രസംഗത്തില്‍ നിര്‍ദ്ദേശിച്ചു.
വികസനത്തിലൂടെ നവകേരളം സൃഷ്ടിക്കാന്‍ എല്ലാവരും ഒന്നിച്ചുനില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. വികസനം നടപ്പിലാക്കുമ്പോള്‍ പ്രകൃതിക്ക് കോട്ടമുണ്ടാകാതെ കോട്ടമുണ്ടാകാതെ നോക്കേണ്ടതുണ്ടെന്നും അതിനാലാണ് ആറന്‍മുള വിമാനത്താവളത്തിനെ എതിര്‍ത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."