കോമണ്‍വെല്‍ത്ത് സമ്മേളനത്തിലും ഇന്ത്യ- പാക് വാക്പോര്
കംപാല: യു.എന്‍ പൊതുസഭാ സമ്മേളനത്തിനു പിന്നാലെ ഉഗാണ്ട തലസ്ഥാനമായ കംപാലയില്‍ ഇന്നലെ സമാപിച്ച കോമണ്‍വെല്‍ത്ത് പാര്‍ലമെന്ററി അസോസിയേഷന് സമ്മേളനത്തിലും ഇന്ത്യ- പാക് വാക്പോര്. ജമ്മുകശ്മിര്‍ താഴ്വരയില് വന്‍തോതില്‍ സുരക്ഷാ സൈനികരെ വിന്യസിച്ച ഇന്ത്യയുടെ അടിച്ചമര്‍ത്തല്‍ നയത്തിനെതിരേ പാക് പ്രതിനിധി ആഞ്ഞടിച്ചപ്പോള്‍ പട്ടാളഭരണമാണ് പാകിസ്താന്റെ പാരമ്പര്യമെന്ന് ഇന്ത്യന്‍ പ്രതിനിധി തിരിച്ചടിച്ചു. 33 വര്‍ഷമായി സൈനികഭരണത്തിനു കീഴിലായിരുന്നു പാകിസ്താനെന്നും ഇന്ത്യയുടെ രൂപ ഗാംഗുലി ചൂണ്ടിക്കാട്ടി.
അധീര്‍ രഞ്ജന്‍ ചൗധരി, ഹനുമന്തയ്യ എന്നിവരാണ് ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ലയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ പ്രതിനിധിസംഘത്തിലെ മറ്റു അംഗങ്ങള്‍.
ഈമാസമാദ്യം മാലദ്വീപില്‍ നടന്ന ദക്ഷിണേഷ്യന്‍ സ്പീക്കര്‍മാരുടെ സമ്മേളനത്തിലും കശ്മിര് പാകിസ്താന് ഉയര്‍ത്തിയിരുന്നെങ്കിലും ഇന്ത്യ ശക്തമായി എതിര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."