സോണിയയെപ്പോലും വിറപ്പിച്ച ബെല്ലാരിയില്‍ ബി.ജെ.പിക്ക് അടിപതറി; ഡി.കെ.എസ് എഫക്ടില്‍ ഉഗ്രപ്പന് ഉഗ്രവിജയം
ബെംഗളൂരു: കര്‍ണാടകയില്‍ ബി.ജെ.പിക്കെതിരെ ഉരുത്തിരിഞ്ഞ കോണ്‍ഗ്രസ്- ജെ.ഡി.എസ് സഖ്യത്തിന്റെ ഏറ്റവും മിന്നുന്ന വിജയം ബെല്ലാരി ലോക്സഭാ മണ്ഡലത്തിലേത്. 1999 ല്‍ സാക്ഷാല്‍ സോണിയാ ഗാന്ധിയെപ്പോലും വിറപ്പിച്ച ബി.ജെ.പിക്ക് ഇപ്പോഴിതാ അടിപതറിയിരിക്കുന്നു. സോണിയയ്ക്കെതിരെ സുഷമാസ്വരാജ് മത്സരിക്കുകയും കടുത്ത വെല്ലുവിളി ഉയര്‍ത്തുകയും ചെയ്തിരുന്നു.
അതേവര്‍ഷം തന്നെ അമേഠിയില്‍ നിന്നും മത്സരിച്ചിരുന്ന സോണിയാ ഗാന്ധി, ബെല്ലാരിയില്‍ നിന്ന് രാജിവച്ചതിനെത്തുടര്‍ന്ന് 2000 ത്തില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടക്കുകയും കോണ്‍ഗ്രസിലെ കോളൂര് ബസവനഗൗഡ വിജയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ 2004 ല്‍ ബി.ജെ.പി അട്ടിമറി വിജയം നേടി. ജി കരുണാകര റെഡ്ഡിയിലൂടെ ബെല്ലാരി പിടിച്ച ബി.ജെ.പിക്ക് ഇതുവരെ തിരിഞ്ഞുനോക്കേണ്ടി വന്നിരുന്നില്ല.
ബി.ജെ.പിയിലെ അതികായനായ ബി. ശ്രീരാമുലുവാണ് 2014 ല്‍ ബെല്ലാരിയില്‍ നിന്നു ജയിച്ചത്. ഈ വര്‍ഷം കര്‍ണാടക നിയമസഭയിലേക്ക് മത്സരിക്കാന്‍ വേണ്ടി അദ്ദേഹം രാജിവച്ചതോടെയാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
[caption id="attachment_649044" align="aligncenter" width="630"] വി. ശാന്ത[/caption]
ബി. ശ്രീരാമുലുവിന്റെ സഹോദരിയും മുന്‍ എം.പിയുമായ വി. ശാന്തയാണ് ഇപ്രാവശ്യത്തെ ബി.ജെ.പി സ്ഥാനാര്‍ഥി. എന്നാല്‍ കോണ്‍ഗ്രസിലെ വി.എസ് ഉഗ്രപ്പ ശാന്തയ്ക്കെതിരെ ഉഗ്രമായി ജയിച്ചുവന്നിരിക്കുകയാണിപ്പോള്.
ബെല്ലാരിയിലെ എട്ടില്‍ ആറു നിയമസഭാ മണ്ഡലങ്ങളിലും കോണ്‍ഗ്രസ് സഖ്യത്തിനാണ് ലീഡ്. മണ്ഡലത്തിനു പുറത്തുനിന്നുള്ളയാണ് ഉഗ്രപ്പയെങ്കിലും സിദ്ധരാമയ്യയുടെയും ഡി.കെ ശിവകുമാറിന്റെയും വന്‍ പിന്തുണയാണ് അദ്ദേഹത്തിന്റെ വിജയത്തിലെത്തിച്ചത്.
നേരിട്ടല്ലെങ്കിലും ഡി.കെ ശിവകുമാറിന്റെയും ശ്രീരാമുലുവിന്റെയും പോരാട്ടവേദി കൂടിയായിരുന്നു ബെല്ലാരി. ബി.ജെ.പിയെ അകറ്റി, ജെ.ഡി.എസിനെക്കൂട്ടി കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ എല്ലാ തന്ത്രങ്ങളും മെനഞ്ഞത് ഡി.കെ.എസ് ആയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."