ഇന്ത്യയില്‍ 10,000 കോടി ഡോളര്‍ നിക്ഷേപിക്കുമെന്ന് സഊദി
റിയാദ്: പെട്രോ കെമിക്കല്‍ വ്യവസായം ഉള്‍പ്പെടെയുള്ള മേഖലകളില്‍ സഊദി അറേബ്യ 10,000 കോടി ഡോളര്‍ ഇന്ത്യയില്‍ നിക്ഷേപിക്കാനൊരുങ്ങുന്നു. ഖനനം, അടിസ്ഥാന സൗകര്യ വികസനം എന്നീ മേഖലകളിലും നിക്ഷേപം നടത്തും.
സഊദിയുടെ എണ്ണക്കമ്പനി അരാംകോയിലൂടെയാകും നിക്ഷേപം എത്തുക. വാര്‍ത്താ ഏജന്‍സി പി.ടി.ഐക്ക് നല്കിയ അഭിമുഖത്തില്‍ സഊദി അംബാസഡര്‍ ഡോ. സഊദ് ബിന്‍ മുഹമ്മദ് അല്‍ സാത്തിയാണ് ഇക്കാര്യം അറിയിച്ചത്.
ആകര്‍ഷകമായ നിക്ഷേപ കേന്ദ്രമാണ് ഇന്ത്യയെന്നും എണ്ണ, വാതകം, ഖനനം തുടങ്ങിയ പ്രധാന മേഖലകളില്‍ ഇന്ത്യയുമായി ദീര്‍ഘകാല പങ്കാളിത്തത്തിന് സഊദി ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യക്കു നല്‍കിവരുന്ന എണ്ണയുടെ അളവില്‍ വര്‍ധനയുണ്ടാകുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.
രാജ്യം കനത്ത സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുന്ന വേളയില്‍ സഊദിയുടെ നീക്കം ഇന്ത്യക്ക് വലിയ ആശ്വാസമാവും. വിഷന്‍ 2030 എന്ന പേരില്‍ സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് നടത്തുന്ന പ്രത്യേക സാമ്പത്തിക പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമാണ് പുതിയ നിക്ഷേപ നീക്കം.
ഇന്ത്യയുടെ മൊത്തം അസംസ്കൃത എണ്ണ ഇറക്കുമതിയുടെ 17 ശതമാനം സഊദിയാണ് നല്‍കുന്നത്. 32 ശതമാനം പാചകവാതകവും സഊദിയില്‍ നിന്നാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."