ജിദ്ദ റെയില്‍വേ സ്‌റ്റേഷനില്‍ തീപ്പിടുത്തം; അഞ്ചു പേര്‍ക്ക് പരിക്ക്
ജിദ്ദ: ഹറമൈന്‍ ഹൈ സ്പീഡ് റെയില്‍വേ സ്‌റ്റേഷനില്‍ വന്‍ തീപിടുത്തം. മണിക്കൂറുകളോളം നീണ്ടുനിന്ന തീപിടുത്തത്തില്‍ സ്‌റ്റേഷന്റെ മേല്‍ക്കൂര പൂര്‍ണമായും കത്തിനശിച്ചു. സംഭവത്തില്‍ അഞ്ചു പേര്‍ക്ക് പരിക്കേറ്റതായി സിവില്‍ ഡിഫന്‍സ് അറിയിച്ചു.
ഞായറാഴ്ച ഉച്ചക്ക് 12.35 ഓടെയാണ് ജിദ്ദ സുലൈമാനിയയിലെ റെയില്‍വേ സ്‌റ്റേഷനോടനുബന്ധിച്ച കെട്ടിടത്തില്‍ തീപിടിത്തമുണ്ടായത്. ഏറ്റവും മുകളിലെ നിലയിലെ മേല്‍ക്കുരയില്‍ നിന്നാണ് അഗ്‌നിബാധ തുടങ്ങിയത്. പിന്നീട് മറ്റ് സ്ഥലങ്ങളിലേക്കും തീ അതിവേഗം പടരുകയായിരുന്നു. സിവില്‍ ഡിഫന്‍സിനു കീഴിലെ 26 ഓളം അഗ്‌നിശമന, രക്ഷാപ്രവര്‍ത്തന യൂനിറ്റുകള്‍ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
രാത്രി പത്തു മണിയോടെയാണ് തീ ഭാഗികമായി നിയന്ത്രണ വിധേയമാക്കിയത്. സംഭവത്തെ തുടര്‍ന്ന് റെയില്‍വേ സ്‌റ്റേഷനകത്തുള്ള മുഴുവനാളുകളെയും മാറ്റുകയും ട്രെയിന്‍ സര്‍വീസുകള്‍ പൂര്‍ണമായും റദ്ദാക്കുകയും ചെയ്തു. ഹെലികോപ്റ്ററുകളുടെ സഹായത്താലാണ് സ്‌റ്റേഷനകത്തു കുടുങ്ങിയവരെ രക്ഷപ്പെടുത്തിയത്. പൊള്ളലേറ്റ അഞ്ചു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു. വിവിധ വകുപ്പുകളിലെ 16 ഓളം മെഡിക്കല്‍ സംഘങ്ങളും റെഡ് ക്രസന്റ് യൂനിറ്റുകളും സ്ഥലത്തെത്തിയിരുന്നു.
അഗ്‌നിബാധയുണ്ടായതോടെ പരിസരത്തെ റോഡുകളില്‍ നല്ല തിരക്കാണ് അനുഭവപ്പെട്ടത്. തീപിടുത്തതിനുള്ള കാരണം വ്യകതമായിട്ടില്ല. വിശുദ്ധ മക്കയേയും മദീനയേയും ബന്ധിപ്പിക്കുന്ന ഹറൈമന്‍ റെയില്‍വേ കഴിഞ്ഞ സെപ്റ്റംബറിലാണ് ഉദ്ഘാടനം ചെയ്തത്. 730 കോടി ഡോളര്‍ ചെലവില്‍ പൂര്‍ത്തിയാക്കിയ പാതയുടെ നീളം 450 കിലോമീറ്ററാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."