എസ്.കെ.എസ്.എസ്.എഫ് സ്‌നേഹ തണലും ജില്ലാ ഇഫ്താര്‍ മീറ്റും ഇന്ന്
തൃശൂര്‍: എസ്.കെ.എസ്.എസ്.എഫ് തൃശൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന സ്‌നേഹതണലും ജില്ലാ ഇഫ്താര്‍ സംഗമവും ഇന്ന് തൃശൂര്‍ എം.ഐസിയില്‍ നടക്കും.
അനാഥ അഗതികളായ കുട്ടികള്‍, വിധവകള്‍, രോഗികള്‍ തുടങ്ങിയവക്ക് പെരുന്നാള്‍ ദിനത്തിനുള്ള പുതുവസ്ത്രം വിതരണം ചെയ്യുന്ന സ്‌നേഹത്തണല്‍ മൂന്നാം തവണയാണ് എസ്.കെ.എസ്.എസ്.എഫ് സംഘടിപ്പിക്കുന്നത്. സ്‌നേഹതണലിന്റെ ഉദ്ഘാടനം വൈകിട്ട് നാലിന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. സമസ്ത കേന്ദ്ര മുശാവറ അംഗം ചെറുവാളൂര്‍ ഹൈദ്രൂസ് മുസ്്‌ലിയാര്‍ അധ്യക്ഷനാകും.
എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ട്രഷറര്‍ ബഷീര്‍ ഫൈസി ദേശമംഗലം മുഖ്യപ്രഭാഷണം നടത്തും. ഡെപ്യൂട്ടി മേയര്‍ വര്‍ഗീസ് കണ്ടംകുളത്തി, വി.കെ ഹംസ ലൗഷോര്‍ തുടങ്ങിയവര്‍ മുഖ്യാതിഥികളാകും.
സമസ്ത കേന്ദ്ര മുശാവറ അംഗം എം.എം മുഹ്‌യുദ്ദീന്‍ മൗലവി, സമസ്ത ജില്ലാ ട്രഷറര്‍ പി.ടി കുഞ്ഞുമുഹമ്മദ് മുസ്‌ലിയാര്‍, മുസ്്‌ലിം ലീഗ് ജില്ലാ ട്രഷറര്‍ എം.പി കുഞ്ഞിക്കോയ തങ്ങള്‍, ത്രീസ്റ്റാര്‍ കുഞ്ഞുമുഹമ്മദ് ഹാജി, ജലീല്‍ സാഹിബ് ബെസ്റ്റ് ട്രേഡിങ്, സി.എ മുഹമ്മദ് ഹനീഫ സ്റ്റാര്‍ ഗ്രൂപ്പ്, മുന്‍സൂര്‍ തൃശൂര്‍ സര്‍ജിക്കല്‍സ്, ശിഹാബ് റിലീഫ് മെഡിക്കല്‍സ് തുടങ്ങിയവര്‍ സംബന്ധിക്കും.
തുടര്‍ന്ന് നടക്കുന്ന ജില്ലാ ഇഫ്താര്‍ സംഗമം സംസ്ഥാന കൃഷി വകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. സഹചാരി ഫണ്ട് വിതരണോദ്ഘാടനം ജില്ലാ കലക്ടര്‍ ഡോ. എന്‍ കൗഷിഗന്‍ നിര്‍വഹിക്കും. തൃശൂര്‍ അതിരൂപതാ സഹമെത്രാന്‍ ഫാദര്‍ മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യാതിഥിയാകും.
എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഓണമ്പിള്ളി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തും. സുപ്രഭാതം ഡയറക്ടര്‍ എ.പി അബൂബക്കര്‍ ഖാസിമി, അഡ്വ. തേറമ്പില്‍ രാമകൃഷ്ണന്‍, സി.പി.എം ജില്ലാ സെക്രട്ടറി കെ. രാധാകൃഷ്ണന്‍, തൃശൂര്‍ ഡി.സി.സി പ്രസിഡന്റ് ടി.എന്‍ പ്രതാപന്‍,
മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് സി.എച്ച് റഷീദ്, ജില്ലാ സെക്രട്ടറി ഇ.പി ഖമറുദ്ദീന്‍, സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ വല്‍സരാജ്, തൃശൂര്‍ പ്രസ് ക്ലബ്ബ് പ്രസിഡന്റ് സന്തോഷ് ജോണ്‍ തൂവല്‍ തുടങ്ങിയവര്‍ സംബന്ധിക്കുമെന്ന് എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് സിദ്ദീഖ് ബദ്‌രി, ജനറല്‍ സെക്രട്ടറി ഷെഹീര്‍ ദേശമംഗലം, ട്രഷറര്‍ മഹ്‌റൂഫ് വാഫി തുടങ്ങിയവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."