HOME
DETAILS

മരടില്‍ ഭരണമാറ്റം?

  
backup
August 04, 2016 | 9:13 PM

%e0%b4%ae%e0%b4%b0%e0%b4%9f%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ad%e0%b4%b0%e0%b4%a3%e0%b4%ae%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%82

മരട്: സ്വതന്ത്രരുടെ പിന്തുണയോടെ എല്‍.ഡിഎഫ് ഭരിക്കുന്ന മരട് നഗരസഭയില്‍ ഇന്നലെ നടന്ന പൊതുമരാമത്ത്  സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് വിജയം നേടി.  യു.ഡി.എഫിലെ ആര്‍.കെ സുരേഷ് ബാബുവാണ് രണ്ടിനെതിരെ മൂന്ന് വോട്ടുകള്‍ക്ക് എല്‍.ഡി.എഫിലെ ഇ.ആര്‍ സന്തോഷിനെ പരാജയപ്പെടുത്തിയത്.  കോണ്‍ഗ്രസ് വിമതന്‍ ബോബന്‍ നെടുംപറമ്പില്‍  അനുകൂലമായി വോട്ട് ചെയ്തതാണ് യു.ഡി.എഫ് വിജയത്തിന് കാരണമായത്.
മുപ്പത്തിമൂന്ന് അംഗ കൗണ്‍സിലില്‍ ഇരു മുന്നണിക്കും പതിനഞ്ച് വീതം സീറ്റാണ് ഉള്ളത്. വിജയിച്ച മൂന്ന് സ്വതന്ത്രരില്‍  കോണ്‍ഗ്രസസ് വിമതന്‍ ബോബന്‍  ഉള്‍പ്പെടെ രണ്ട് പേര്‍ എല്‍.ഡി.എഫിനെ പിന്തുണച്ചിരുന്നു. മറ്റൊരു സ്വതന്ത്രന്‍ യു.ഡി.എഫിനൊപ്പം ചേര്‍ന്നിരുന്നു. പതിനേഴ് പേരുടെ പിന്തുണയുമായാണ് എല്‍.ഡി.എഫ് ഭരണത്തിലെത്തിയത്.
ധാരണ പ്രകാരം എല്‍.ഡി.എഫ് പക്ഷത്തുള്ള സ്വതന്ത്ര ദിവ്യ അനില്‍ കുമാറിനെ  ചെയര്‍പേഴ്‌സണും കോണ്‍ഗ്രസ് വിമതനെ ആദ്യത്തെ ആറ്മാസം പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനും അതിന് ശേഷം വൈസ് ചെയര്‍മാനുമാക്കാമെന്നായിരുന്നു ധാരണ.
എന്നാല്‍ ആറ് മാസത്തിന് ശേഷം വൈസ് ചെയര്‍മാനായിരുന്ന സി.പി.എം അംഗം കെ.എ.ദേവസി രാജിവെക്കാന്‍ കൂട്ടാക്കാതിരുന്നത് കോണ്‍ഗ്രസ് റിബലായി വിജയിച്ച ബോബന്‍ നെടുംപറമ്പിലിനെ ചൊടിപ്പിച്ചു. ഇതേ തുടര്‍ന്ന് ഇദ്ദേഹം സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍  സ്ഥാനം രാജിവെക്കുകയും എല്‍.ഡി.എഫിനുള്ള പിന്തുണ പിന്‍വലിക്കുകയുമായിരുന്നു.
എന്നാല്‍ സി.പി.എമ്മിന്റെയും ഘടകകക്ഷികളുടെയും സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി സി.പി.എം അംഗം രാജിവച്ചെങ്കിലും ബോബന്‍ നെടുംപറമ്പില്‍ നിലപാട് മാറ്റിയില്ല. ഇന്നലെ നടന്ന സ്റ്റാന്റിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പില്‍ ബോബന്‍ യു.ഡി.എഫ് പക്ഷത്തേക്ക് മാറി വോട്ടു ചെയ്യുകയായിരുന്നു. കനത്ത പോലീസ് കാവലിലായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്.
അഞ്ചംഗ പൊതു മരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റിയില്‍ ബോബനെ കൂടാതെ ഇരു മുന്നണിക്കും രണ്ടു വീതം അംഗങ്ങളാണുള്ളത്. ബോബന്‍ യു.ഡി.എഫിനൊപ്പം നിന്നാല്‍ നഗരസഭ ഭരണവും യു.ഡി.എഫിനൊപ്പമാകും. പതിനൊന്നിന് നടക്കുന്ന വൈസ് ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി വിജയിക്കാനാണ് സാധ്യത. ഭരണ സ്തംഭനം ഒഴിവാക്കാനും മരടിന്റെ സമഗ്രപുരോഗതിക്കും താന്‍ യു.ഡി.എഫിനെ പിന്തുണക്കുമെന്ന് ബോബന്‍ നെടുംപറമ്പില്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'വളഞ്ഞിട്ടടിച്ചോളൂ', പക്ഷെ സംഘപരിവാറിന് മുന്നില്‍ കുമ്പിടില്ല; ഇഡി റെയ്ഡിനിടെ പ്രതികരിച്ച് മുഹമ്മദ് റിയാസ് എംഎല്‍എ

Kerala
  •  2 months ago
No Image

സനാതന ധര്‍മ്മത്തെ അധിക്ഷേപിച്ചെന്ന് ആരോപണം; മമത ബാനര്‍ജിക്കെതിരെ കേസെടുത്ത് ബിജെപി 

National
  •  2 months ago
No Image

ജീപ്പിന്റെ സ്റ്റിയറിങ്, ബൈക്കിന്റെ എന്‍ജിന്‍; ആക്രി സാധനങ്ങള്‍ കൊണ്ട് വയനാട്ടിലെ പ്ലസ് ടുക്കാരുടെ 'വേറെ ലെവല്‍' വണ്ടി... കൈയടി നേടി സുല്‍ത്താന്‍ ബത്തേരിയിലെ വിദ്യാര്‍ഥികള്‍

Kerala
  •  2 months ago
No Image

മാസപ്പടിക്കേസ്; മുന്‍ മന്ത്രി മുഹമ്മദ് റിയാസിന്റെ കോഴിക്കോടുള്ള വസതിയിലും ഇഡിയെത്തി 

Kerala
  •  2 months ago
No Image

എസ്‌ഐആര്‍ നിയമസാധുത: സുപ്രിംകോടതിയുടെ നിര്‍ണായക വിധി ഇന്ന്

National
  •  2 months ago
No Image

കെ- റെയില്‍ വിരുദ്ധ സമരം; കേസുകളുടെ വിവരങ്ങള്‍ തേടി പൊലിസ് മേധാവി 

Kerala
  •  2 months ago
No Image

സിവിൽ സർവിസ് തലപ്പത്ത് വൻ അഴിച്ചുപണിക്ക് നീക്കം; ആരാകും പുതിയ ചീഫ് സെക്രട്ടറി 

Kerala
  •  2 months ago
No Image

കേസ് ഡയറി തിരുത്തൽ; ഡി.ജി.പി പദവി ലക്ഷ്യമിടുന്ന അജിത് കുമാറിന് തിരിച്ചടി

Kerala
  •  2 months ago
No Image

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ ഇ.ഡി റെയ്ഡ് 

Kerala
  •  2 months ago
No Image

ത്യാഗ സ്മരണകള്‍ പുതുക്കി ഗള്‍ഫില്‍ ഇന്ന് ബലി പെരുന്നാള്‍: രാവിലെ തന്നെ പള്ളികളിലെത്തി വിശ്വാസികള്‍; ലോക മുസ്ലിംകള്‍ക്ക് ആശംസ നേര്‍ന്ന് ഭരണാധികാരികള്‍ 

uae
  •  2 months ago

No Image

കർണാടക കോൺഗ്രസിൽ വൻ രാഷ്ട്രീയ അഴിച്ചുപണി: നേതൃമാറ്റത്തിന് ഹൈക്കമാൻഡ് പച്ചക്കൊടി കാട്ടിയെന്ന് സൂചന; വ്യാഴാഴ്ച സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചേക്കും

National
  •  2 months ago
No Image

മുക്കത്ത് പെരുന്നാൾ വിപണിയെച്ചൊല്ലി വൻ സംഘർഷം; തെരുവുകച്ചവടക്കാരും വസ്ത്ര വ്യാപാരികളും തെരുവിൽ ഏറ്റുമുട്ടി, പൊലിസ് ഇടപെട്ടു

crime
  •  2 months ago
No Image

അന്ന് മുംബൈയോട് ചെയ്തത് ഇന്ന് ഗുജറാത്തിന് തിരിച്ചുകിട്ടി! സ്വന്തം റെക്കോർഡ് സ്വന്തം മണ്ണിൽ തകരുന്നത് കണ്ട് ടൈറ്റൻസ്

Cricket
  •  2 months ago
No Image

ആലപ്പുഴ രക്ഷാപ്രവർത്തന കേസ്: എസ്‌.ഐ.ടി പ്രതി ചേർത്ത മുൻ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ മുൻകൂർ ജാമ്യാപേക്ഷ നൽകി; കോടതി ജൂൺ രണ്ടിന് പരിഗണിക്കും

crime
  •  2 months ago