ഫ്‌ളാറ്റ് വിഷയം: മരട് നഗരസഭ ഓഫിസില്‍ ക്രൈംബ്രാഞ്ച് പരിശോധന
കൊച്ചി: മരട് ഫ്‌ളാറ്റ് നിര്‍മാതാക്കള്‍ക്കെതിരായ അന്വേഷണത്തിന്റെ ഭാഗമായി നഗരസഭ ഓഫിസില്‍ ക്രൈംബ്രാഞ്ച് പരിശോധന നടത്തി. കെട്ടിടങ്ങള്‍ക്ക് അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട ഫയലുകളിലാണ് പരിശോധന നടത്തിയത്. ഇന്ന് തന്നെ ഫയലുകളെല്ലാം പരിശോധിക്കുമെന്നറിയുന്നു.
നഗരസഭ വാടകയ്ക്ക് താമസിക്കാന്‍ എടുത്ത് നല്‍കിയ ഫ്‌ളാറ്റുകളില്‍ പലതും ഒഴിവില്ലെന്നാണ് താമസക്കാര്‍ പറയുന്നത്. ഒഴിഞ്ഞുപോകാന്‍ ഇനിയും സമയം വേണമെന്നും ഒരു വിഭാഗം ഫ്‌ളാറ്റുടമകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ലോണെടുത്താണ് പലരും ഫ്‌ളാറ്റുകള്‍ വാങ്ങിയിട്ടുള്ളത്. വാടകയും ലോണ്‍ തിരിച്ചടവും കൂടി അടയ്ക്കാനാകില്ലെന്നുമാണ് ഇവരുടെ പക്ഷം. വാടകയ്ക്ക് താമസിക്കുന്നവര്‍ മാത്രമാണ് ഇപ്പോള്‍ ഒഴിഞ്ഞുപോയിട്ടുള്ളതെന്നാണ് മറ്റൊരു വിഭാഗം ഫ്‌ളാറ്റുടമകള്‍ പറയുന്നത്.
എന്നാല്‍, ഫ്‌ളാറ്റുടമകളെ ഒഴിപ്പിക്കുന്ന നടപടികള്‍ ത്വരിതഗതിയില്‍ പൂര്‍ത്തിയാക്കാന്‍ തന്നെയാണ് നഗരസഭയുടെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."