കുതികാല്‍ വെട്ടാനറിയില്ല, തന്നെ വെട്ടിയതില്‍ സംസ്ഥാന നേതൃത്വത്തിന് പങ്കെന്ന് സമ്മതിച്ച് കുമ്മനം, വെട്ടിയവരുടെ ഉദ്ദേശം പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടാക്കല്‍
തിരുവനന്തപുരം: പാര്‍ട്ടി പ്രസിഡന്റ് സ്ഥാനത്തു നിന്ന് നീക്കി. ഗവര്‍ണര്‍ സ്ഥാനം രാജിവെപ്പിച്ചു. തെരഞ്ഞെടുപ്പിലോ ജനം തുണച്ചുമില്ല. ഏറ്റവും ഒടുവില്‍ സ്ഥാനാര്‍ഥിയാകാന്‍ ക്ഷണിച്ചുവരുത്തി സീറ്റില്ലെന്നു പറഞ്ഞും അപമാനിച്ചു. ബി.ജെ.പിയുടെയും സംഘ്പരിവാറിന്റെയും പ്രധാന നേതാവ് കുമ്മനം രാജശേഖരനോടാണ് ഈ കൊടുംകൈ ചെയ്തത്.
ആരെയും കുതികാല്‍ വെട്ടി സ്ഥാനാര്‍ഥിയാകാന്‍ ആഗ്രഹിച്ചിട്ടില്ലെന്നാണ് അദ്ദേഹം ഇപ്പോള്‍ പറയുന്നത്. അപ്പോള്‍ തന്നെ ഈ പിന്നില്‍ നിന്നുള്ള കുത്ത് അദ്ദേഹത്തിന് കൊള്ളേണ്ടിടത്തു കൊണ്ടു എന്നുതന്നെ വ്യക്തം. ഒരു നേതാവിനോടും ഇങ്ങെയൊന്നും ചെയ്യരുതെന്നുകൂടിയാണ് ഈ വാക്കുകളിലെ വിലാപം.
വട്ടിയൂര്‍ക്കാവില്‍ സ്ഥാനാര്‍ഥിയാകുന്നതില്‍ നിന്ന് തന്റെ പേര് വെട്ടുകയായിരുന്നു. അത് കേന്ദ്ര സഹമന്ത്രി വി.മുരളീധരനല്ല. സ്ഥാനാര്‍ഥി പട്ടിക കേന്ദ്ര നേതൃത്വം പുറത്തിറക്കുമ്പോള്‍ മുരളീധരന്‍ വിദേശത്തായിരുന്നു.
സീറ്റും,സ്ഥാനവും ലഭിച്ചില്ലെങ്കിലും പാര്‍ട്ടിക്കൊപ്പം അടിയുറച്ച് നില്‍ക്കും. മൂന്ന് പേരുടെ പട്ടികയാണ് കേന്ദ്ര നേതൃത്വത്തിന് നല്‍കിയത്. അതില്‍ ഒരാളെ തിരഞ്ഞെടുക്കുന്നത് സ്വാഭാവികമാണ്. ദേശീയ നേതൃത്വം എന്ത് തീരുമാനമെടുത്താലും അത് അംഗീകരിക്കുമെന്ന് താന്‍ നേരത്തെ വ്യക്തമാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു.
മുരളീധരന്‍ എന്റെ പേര് വെട്ടി എന്ന് പറയുന്നവര്‍ പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടാക്കി മുതലെടുപ്പ് നടത്താന്‍ ശ്രമിക്കുന്നവരാണ്. അവരൊക്കെ നിരാശരാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തന്റെ പേരില്‍ ഗ്രൂപ്പ് പ്രവര്‍ത്തിച്ചിട്ടില്ല. ഒരു സ്ഥാനത്തിന് വേണ്ടിയും താനിന്നു വരെ മോഹിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ്-എല്‍.ഡി.എഫ് അവിശുദ്ധ ബന്ധമാണുള്ളത്. വട്ടിയൂര്‍ക്കാവിലെ പ്രചാരണത്തിന് താന്‍ സജീവമായി ഉണ്ടാകുമെന്നും കുമ്മനം വ്യക്തമാക്കുന്നു. അല്ലാതെന്തു ചെയ്യാന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."