HOME
DETAILS
MAL
ഡി.കെ ശിവകുമാറിന്റെ ജുഡീഷ്യല്‍ കസ്റ്റഡി നീട്ടി
backup
October 01 2019 | 18:10 PM
ന്യൂഡല്‍ഹി: അനധികൃത പണമിടപാട് കേസില്‍ എന്‍ഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്ത കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറിന്റെ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി 15 വരെ നീട്ടി. ജയിലില്‍വച്ച് അദ്ദേഹത്തെ ചോദ്യം ചെയ്യാന്‍ ഡല്‍ഹി കോടതി അന്വേഷണ ഏജന്‍സിക്ക് അനുവാദം നല്‍കുകയും ചെയ്തിട്ടുണ്ട്.
അനധികൃത പണമിടപാട് കേസില്‍ കഴിഞ്ഞ മാസം അറസ്റ്റിലായ ശിവകുമാര്‍ നിലവില്‍ തിഹാര്‍ ജയിലിലാണ്. അറസ്റ്റിലായ ശേഷം ആരോഗ്യപ്രശ്നങ്ങള്‍ കാരണം ഇദ്ദേഹം കുറച്ച് ദിവസം ഡല്‍ഹി ആര്.എം.എല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അതിനാല്‍ അദ്ദേഹത്തെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നു കാണിച്ച് എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് നല്കിയ അപേക്ഷ പരിഗണിച്ചാണ് കസ്റ്റഡി കാലാവധി നീട്ടിയിരിക്കുന്നത്. നേരത്തേയും ശിവകുമാറിന്റെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."