HOME
DETAILS
MAL
പ്രചാരണം സജീവമാക്കി മുന്നണികള്‍
backup
October 01 2019 | 19:10 PM
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ മുന്നണികള്‍ പ്രചാരണം സജീവമാക്കി.
ആദ്യഘട്ടമെന്ന നിലയില്‍ വിവിധതലത്തിലുള്ള കണ്‍വന്‍ഷനുകള്‍ ആരംഭിച്ചുകഴിഞ്ഞു. അണികളെ പരമാവധി പങ്കെടുപ്പിച്ച് ആവേശം സൃഷ്ടിച്ച് കണ്വന്ഷനുകളിലൂടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തിപകരാനാണ് എല്ലാ പാര്‍ട്ടികളും ശ്രമിക്കുന്നത്. അതിനാല്‍ പരമാവധി നേതാക്കളെ കണ്‍വന്‍ഷനുകളില്‍ എത്തിക്കുന്നതിന് രാഷ്ട്രീയപാര്‍ട്ടികള്‍ ശ്രദ്ധിക്കുന്നുണ്ട്.
മണ്ഡലങ്ങളിലെ പ്രമുഖരെയും പഴയ നേതാക്കളെയും കാണുന്ന തിരക്കിലാണ് ഓരോ മണ്ഡലത്തിലെയും സ്ഥാനാര്‍ഥികള്‍. അടുത്തഘട്ടത്തില്‍ മണ്ഡല പര്യടനത്തിലേക്കായിരിക്കും സ്ഥാനാര്‍ഥികള്‍ കടക്കുക. തെരഞ്ഞെടുപ്പിന് ഇനി ഇരുപത് ദിവസം മാത്രമാണ് അവശേഷിക്കുന്നത്. അതിനാല്‍ വരുംദിവസങ്ങളില്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ചൂടുപിടിക്കും. സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട അസ്വാരസ്യങ്ങള്‍ പരിഹരിച്ച കോണ്‍ഗ്രസ് വരുംദിവസങ്ങളില്‍ തെരഞ്ഞെടുപ്പ് രംഗത്ത് കൂടുതല്‍ സജീവമാകും.
സി.പി.എം ഓരോ മണ്ഡലത്തിന്റെയും ചുമതല സംസ്ഥാന നേതാക്കള്‍ക്ക് നല്‍കിയതിനുപുറമെ ജില്ലാ നേതാക്കള്‍ക്ക് ഓരോ പ്രദേശത്തിന്റെയും ചുമതല നല്കി പ്രവര്‍ത്തനങ്ങള്‍ വിഭജിച്ചിരിക്കുകയാണ്. മറ്റു സ്ഥലങ്ങളില്‍ ഉള്ളവര്‍ക്ക് തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ ബന്ധുക്കളോ അടുപ്പക്കാരോ ഉണ്ടെങ്കില്‍ അതുസംബന്ധിച്ച വിവരം ബ്രാഞ്ച് തലത്തില്‍ സി.പി.എം ശേഖരിക്കുന്നുണ്ട്.
സ്ഥാനാര്‍ഥി നിര്‍ണയത്തിലെ പ്രശ്നങ്ങളും ബി.ഡി.ജെ.എസുമായുള്ള ബന്ധത്തിലുണ്ടായ വിള്ളലും ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ദോഷം ചെയ്തിട്ടുണ്ട്. വട്ടിയൂര്‍ക്കാവില്‍ കുമ്മനം രാജശേഖരനെ ഒഴിവാക്കിയതും മഞ്ചേശ്വരത്ത് പ്രാദേശിക നേതൃത്വത്തിലുള്ള പ്രശ്നങ്ങളും ബി.ജെ.പി പ്രവര്‍ത്തകരെ നിരാശരാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."