ശബരിമലയെക്കുറിച്ച് പറഞ്ഞു തുടങ്ങി; ആളുകള്‍ എഴുന്നേറ്റുപോയി
നീലേശ്വരം: എന്‍.ആര്‍.ഇ.ജി വര്‍ക്കേഴ്‌സ് യൂനിയന്‍ ജില്ലാ സമ്മേളനത്തിന്റെ സമാപന സമ്മേളനത്തിന് അയിരക്കണക്കിന് യുവതികളാണ് രാജാസ് ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ അണി നിരന്നത്. എന്നാല്‍ കൂലിവര്‍ധനവിനെക്കുറിച്ചും സമരം ചെയ്തു നേടിയ അവകാശങ്ങളെക്കുറിച്ചും പറഞ്ഞു തുടങ്ങിയ ശ്രീമതി ടീച്ചര്‍ പ്രസംഗം തുടരുന്നതിനിടയില്‍ അവസാനം ശബരിമല വിഷയത്തിലെത്തിയപ്പോള്‍ സ്ത്രീ ജനങ്ങള്‍ മെല്ലെ എഴുന്നേറ്റു പോകാന്‍ തുടങ്ങി.
പത്തനംതിട്ടയിലെ കുടുംബശ്രീക്കാരുടെ മീറ്റിങിനിടയില്‍ ചിലര്‍ സ്്ത്രീകളെ ചട്ടം കെട്ടി പറയിച്ചതാണെന്ന് പറഞ്ഞാണ് ടീച്ചര്‍ ശബരിമല വിഷയത്തിലേക്ക് എത്തിയത്.
1991 മുന്‍പ് ശബരിമലയില്‍ സ്ത്രീകള്‍ പോകാറുണ്ടായിരുന്നുവെന്നും പിന്നീട് 1991 ല്‍ ഒരാള്‍ ഹൈകോടതിയില്‍ കേസ് കൊടുക്കുകയും ജസ്റ്റിസ് പരിപൂര്‍ണന്‍ കമ്മിഷന്‍ ആണ് സ്ത്രീ പ്രവേശനം തടഞ്ഞതെന്നും ടീച്ചര്‍ പറഞ്ഞതോടെയാണ് മുന്നില്‍ നിന്ന് സ്ത്രീകള്‍ എഴുന്നേറ്റത്.
പിന്നീട് ആര്‍.എസ്.എസും. രാഹുല്‍ ഈശ്വറും , ശ്രീധരന്‍ പിള്ളയും നടത്തിയ നാടകത്തെക്കുറിച്ചും ടീച്ചര്‍ പറഞ്ഞു. വിശ്വാസികളായ യുവതികള്‍ക്ക് സംരക്ഷണം കൊടുക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണെന്ന് പറഞ്ഞതോടെയാണ് സമ്മേളനത്തിനെത്തിയവര്‍ വീണ്ടും എഴുന്നേറ്റത്. കാര്യം പിടികിട്ടിയ ടീച്ചര്‍ പിന്നെ മല കയറാന്‍ വന്ന യുവതികളെ ഒന്ന് തമാശയാക്കി മെല്ലെ ശബരിമല വിഷയത്തില്‍ നിന്ന് തലയൂരുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."