പരീക്ഷാ ഫീസ് വര്‍ധനക്കെതിരേ പ്രതിഷേധം
തേഞ്ഞിപ്പലം: കാലിക്കറ്റ് യൂണിവേഴ്സിറ്റി പരീക്ഷാ ഫീസ് വര്‍ധനവിനെതിരേ വിദ്യാര്‍ഥി സംഘടനകളുടെ ശക്തമായ പ്രതിഷേധം. വിദ്യാര്‍ഥികള്‍ക്കാവശ്യമായ സംവിധാനങ്ങള്‍ ഒരുക്കിയും നിലവിലെ സംവിധാനങ്ങളുടെ കാര്യക്ഷമത വര്‍ധിപ്പിക്കുകയും ചെയ്തതിന് ശേഷം മാത്രമേ ഫീസ് വര്‍ധനവിനെക്കുറിച്ച് ആലോചിക്കേണ്ടതുള്ളൂവെന്ന് വിദ്യാര്‍ഥി സംഘടനകള്‍ നിലപാട് വ്യക്തമാക്കി. മുന്‍ സിന്‍ഡിക്കേറ്റിന്റെ കാലത്ത് പരീക്ഷാ ഫീസില്‍ 10 ശതമാനത്തിന്റെ വര്‍ധനവ് വരുത്താന്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ നിലവിലെ സിന്‍ഡിക്കേറ്റിന്റെ വിദ്യാര്‍ഥി ക്ഷേമ വിഭാഗം അംഗങ്ങള്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് വിദ്യാര്‍ഥി സംഘടനകള്‍ നിലപാട് വ്യക്തമാക്കിയത്. എന്നാല്‍ പരീക്ഷ ഒന്നിന് കണ്ണൂര്‍ അടക്കമുള്ള യൂണിവേഴ്സിറ്റികള്‍ കാലിക്കറ്റിനേക്കാള് ഇരട്ടി തുക ഫീസായി ഈടാക്കുന്നതായി സിന്‍ഡിക്കേറ്റംഗങ്ങള്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."