ഇന്ത്യന്‍ കളിക്കാരെ ഇഷ്ടമില്ലെങ്കില്‍ ഇന്ത്യ വിട്ടുപോയ്‌ക്കോളൂ: വിവാദകുരുക്കില്‍ വിരാട് കോഹ്‌ലി
മുംബൈ: ഇന്ത്യന്‍ കളിക്കാരെ ഇഷ്ടമില്ലെങ്കില്‍ നിങ്ങള്‍ക്ക് ഇന്ത്യ വിട്ടപോയ്ക്കൂടെ? എന്ന് ആരാധകന്റെ കമന്റിന് മറുപടി പറഞ്ഞ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി വിവാദകുരുക്കില്‍. ഇംഗ്ലണ്ടിന്റെയും ആസ്‌ത്രേലിയയുടെയും താരങ്ങളെയാണ് കൂടുതല്‍ ഇഷ്ടമെന്ന ആരാധകന്റെ കമന്റിന് നല്‍കിയ മറുപടിയിലാണ് കോഹ്‌ലി വിവാദത്തിലായത്. കോഹ്‌ലി ട്വിറ്ററിലൂടെയാണ് ഇത്തരമൊരു പ്രസ്താവന നടത്തിയത്. വീഡിയോയും പുറത്തായിട്ടുണ്ട്.
തന്റെ 30ാം ജന്മദിനത്തോട് അനുബന്ധിച്ച് തന്റെ പേരിലുള്ള മൊബൈല്‍ ആപ്ലിക്കേഷനായ ' വിരാട് കോഹ്‌ലി മൊബൈല്‍ ആപ്പ്' പുറത്തിറക്കിയ വീഡിയോയിലാണ് വിവാദ പ്രസ്താവന നടത്തിയത്. വീഡിയോയില്‍ ആരാധകരുടെ ട്വീറ്റുകളോട് പ്രതികരിക്കുന്ന ഭാഗത്താണ് കോഹ്‌ലി വിവാദ പ്രസ്താവന നടത്തിയത്.
ആപ്പില്‍ ആരാധകന്‍ കുറിച്ചിട്ട വാക്കുകള്‍ വായിച്ച ശേഷമാണ് കോഹ്‌ലിയുടെ വിവാദ മറുപടി. കോഹ്‌ലിയുടെ പ്രതികരണത്തെ ' പാകിസ്താനിലേക്ക് പോകൂ' എന്നതിന്റെ മറ്റൊരു രൂപമാണെന്നാണ് ആരാധകര്‍ ആരോപിക്കുന്നത്.
ആരാധകന്റെ കമന്റ്:
' അമിത പ്രചാരം ലഭിച്ച ബാറ്റ്‌സ്മാനാണ് അയാള്‍ (കോഹ്‌ലി). വ്യക്തിപരമായി അദ്ദേഹത്തിന്റെ ബാറ്റിങ്ങില്‍ എന്തെങ്കിലും പ്രത്യേകതയുള്ളതായി തോന്നിയിട്ടില്ല. ഇത്തരം ഇന്ത്യന്‍ താരങ്ങളേക്കാള്‍ ഇംഗ്ലണ്ടിന്റെയും ആസ്‌ത്രേലിയയുടെയും താരങ്ങളുടെ കളി കാണാനാണ് എനിക്കിഷ്ടം'
കോഹ്‌ലിയുടെ മറുപടി:
' ഓകെ, നിങ്ങള്‍ അങ്ങനെയെങ്കില്‍ നിങ്ങള്‍ ഇന്ത്യയില്‍ ജീവിക്കേണ്ട ആളാണെന്ന് എനിക്ക് തോന്നുന്നില്ല. നിങ്ങള്‍ക്ക് മറ്റെവിടെയെങ്കിലും പോയി ജീവിച്ചുകൂടെ? ഞങ്ങളുടെ രാജ്യത്ത് ജീവിച്ചിട്ട് വിദേശ ടീമുകളെ ഇഷ്ടപ്പെടുന്നത് എന്തുകൊണ്ടാണ്? എന്നെ നിങ്ങള്‍ക്ക് ഇഷ്ടമല്ല എന്നത് വിഷയമല്ല. പക്ഷേ, ഇവിടെ ജീവിച്ചിട്ട് മറ്റു രാജ്യക്കാരെ സ്‌നേഹിക്കുന്നത് ശരിയല്ല. നിങ്ങളുടെ മുന്‍ഗണനകള്‍ ആദ്യം ശരിയാക്കൂ.'
Is #Kohli asking his non-Indian fans to leave their country and come to India??.. Or to sort their priorities? #WTF pic.twitter.com/tRAX4QbuZI
— H (@Hramblings) November 6, 2018
എന്നാല്‍, കോഹ്‌ലിയുടെ മറുപടിക്ക് രൂക്ഷമായ ഭാഷയിലാണ് ആരാധകര്‍ പ്രതികരിച്ചത്. ടെന്നിസില്‍ യൂകി ഭാംബ്രി, സകേത് എന്നിവരേക്കാള്‍ സ്വിറ്റ്‌സര്‍ലണ്ടുകാരനായ റോജര്‍ ഫെഡററെ ആരാധിക്കുന്ന കോഹ് ലിയും രാജ്യം വിടണമെന്നായിരുന്നു ഒരു ആരാധകന്റെ കമന്റ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."